ഞാന്‍ ഒരു വീട്ടമ്മയാണ്. ലൈംഗിക കാര്യങ്ങളില്‍ എനിക്കു താത്പര്യക്കുറവുണ്ട്. ഇതാണോ ഫ്രിജിഡിറ്റി. ഭര്‍ത്താവിന്റെ സന്തോഷത്തിനുവേണ്ടി ഞാന്‍ എന്തുചെയ്യണം?
സബിത, അറുനൂറ്റിമംഗലം

ലൈംഗിക കാര്യങ്ങളില്‍ താല്‍പ്പര്യക്കുറവുണ്ടാകുന്നതിനെയാണ് ഫ്രിജിഡിറ്റി എന്നു വിളിക്കുന്നത്. തന്റെ ഭര്‍ത്താവില്‍ നിന്ന് പ്രതീക്ഷിക്കുന്നത്ര സ്‌നേഹമോ പരിചരണമോ ലഭിക്കുന്നില്ലെന്നു കരുതുന്ന സ്ത്രീ ക്രമമായി ഈ അവസ്ഥയിലേക്കു വരും.


തങ്ങളുടെ വീട്ടു ചുമതലകളാവും ഭര്‍ത്താവിനും ഭാര്യക്കും ഒന്നിനും സമയം ഇല്ലെന്ന സ്ഥിതി വരുത്തിവയ്ക്കുന്നത്. ഭര്‍ത്താവുമൊത്ത് കൂടുതല്‍ സമയം ചെലവഴിക്കുവാന്‍ ശ്രമിക്കുക.