ഹൃദയസൗഹൃദ ഭക്ഷണം
ഹൃദയസൗഹൃദ ഭക്ഷണം
Tuesday, November 28, 2017 5:16 AM IST
ഹൃദയ സംരക്ഷണത്തിൽ ഭക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്. ആയതിനാൽ ഭക്ഷണകാര്യത്തിൽ നാം നല്ലതുപോലെ ശ്രദ്ധിക്കണം. ഹൃദയത്തിന് സംരക്ഷണം നൽകുന്ന ഭക്ഷണരീതിയെക്കുറിച്ച് അറിയാം...

ഹൃദയസംരക്ഷണ പോഷണങ്ങൾ

ആഹാരത്തെ പൊതുവെ ഹൃദയസൗഹൃദ ഭക്ഷ്യവസ്തുക്കളെന്നും അല്ലാത്തവയെന്നും തിരിക്കാം. ഹൃദയസംരക്ഷണ പോഷണത്തിൽ മത്സ്യങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. നാം സാധാരണ പുച്ഛിച്ചുതള്ളുന്ന മത്തിയും അയലയുംതന്നെയാണ് മെച്ചപ്പെട്ടവ. ഇത് ഹൃദ്രോഗത്തെ 20/30 ശതമാനംവരെ കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന ഒമേഗ3 ഫാറ്റി അമ്ലങ്ങളാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്. എന്നാൽ എണ്ണയിൽ മുക്കിക്കുളിപ്പിച്ച് വറുത്തെടുത്ത മത്സ്യം നന്നല്ല.

മത്തിയിൽ പ്രോട്ടീൻ

മാംസ്യം ധാരാളമായി കിട്ടുന്ന ഒന്നാണ് മത്സ്യം. പ്രത്യേകിച്ച് മത്തി. ഒരാൾക്ക് ഒരുദിവസം ആവശ്യമായ പ്രോട്ടീനിെൻറ പകുതിയോളം 100 ഗ്രാം മത്സ്യം കഴിക്കുന്പോൾ ലഭിക്കും. ആരോഗ്യസൗഹൃദമായ മെഡിറ്ററേനിയൻ ഡയറ്റിലെ പ്രധാന ഘടകമാണ് മത്സ്യ ഭക്ഷണം. പ്രോട്ടീനും ഒമേഗ3 ഫാറ്റി അമ്ലങ്ങളും കൂടാതെ ധാരാളം ജീവകങ്ങളും മത്സ്യത്തിലുണ്ട്. വിറ്റാമിൻ എ, ബി, ഡി തുടങ്ങിയവ സുലഭം. ഒരു ദിവസത്തേക്കാവശ്യമായ ബി12െൻറ 80 ശതമാനവും 100 ഗ്രാം മത്സ്യത്തിൽനിന്നു ലഭിക്കുന്നു. കൂടാതെ അസ്ഥികളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് അനിവാര്യമായ ജീവകം ഡിയും മത്സ്യത്തിൽ വേണ്ടുവോളമുണ്ട്.

വെളുത്തുള്ളി ഹൃദയത്തിന് ഒൗഷധം

വെളുത്തുള്ളി ഹൃദയത്തിന് ഒൗഷധമെന്നാണ് പറയാറ്. രക്തത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്നു. ധമനികളെ വികസിപ്പിക്കുന്നു. ചെറിയ ഉള്ളി രക്തം കട്ടപിടിക്കുന്നതിനെ തടയുന്നു. പച്ച ഉള്ളി രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നു.

ജീവകങ്ങളിൽ ബിയും ഇയും പ്രത്യേകിച്ച് ഹൃദയസൗഹൃദമാണ്. ആപ്പിൾ, ഒലീവ് എണ്ണ, പൈനാപ്പിൾ, തേൻ, മല്ലി, ബാർലി, മുന്തിരിയുടെ തൊലി, വെള്ളരി, നെല്ലിക്ക, പാവയ്ക്ക ഇവ ഹൃദയത്തിന് പരിരക്ഷ നൽകുന്നു. സോയാബീൻ കൊളസ്ട്രോളും പ്രഷറും കുറയ്ക്കുന്നു.

പ്രകൃതിയുടെ നാരുകൾ

വെള്ളത്തിൽ ലയിക്കുന്ന നാരുകൾ, സാന്ദ്രത കുറഞ്ഞ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും നല്ല കൊളസ്ട്രോളിനെ വർധിപ്പിക്കുകയും ചെയ്യുന്നു. ഓട്സ്, പയറുകൾ, ബീൻസ്, ഗോതന്പ്, മുന്തിരിങ്ങ, കാബേജ്, പപ്പായ, ആപ്പിൾ, കപ്പലണ്ടി, ബദാം, തവിടുള്ള ആഹാരപദാർഥങ്ങൾ, തൊലിയുള്ള ഉരുളക്കിഴങ്ങ്, ചോളം, റാഗി, ഗ്രീൻപീസ് ഇവയിൽ നാരുകൾ സുലഭമാണ്. പ്രകൃതിയുടെ ഫൈബറുകൾ കൊളസ്ട്രോളിെൻറ ആഗിരണം ലഘൂകരിക്കും. ബൈൽ ദ്രാവകത്തിൽക്കൂടി കൊളസ്ട്രോളിെൻറ വിസർജനം ത്വരിതഗതിയിലാക്കുന്നു. കൊളസ്ട്രോൾ മാത്രമല്ല പ്രമേഹവും പ്രകൃതിയുടെ നാരുകൾ നിയന്ത്രിക്കും.

ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ജീവകംഎ, ബീറ്റാ കരോിൻ, ജീവകംസി, ജീവകംഇ എന്നിവയടങ്ങിയ പഴങ്ങളും പച്ചക്കറികളും നിത്യാഹാരത്തിൽ ഉൾപ്പെടുത്തണം.

പൊട്ടാസ്യം അഥവാ ഇന്തുപ്പ് അടങ്ങിയ ഭക്ഷണപദാർഥങ്ങൾ പ്രഷർ നിയന്ത്രിക്കാനും ഹൃദയസ്പന്ദന പ്രക്രിയയെ സന്തുലിതമാക്കാനും സഹായിക്കും.

ഭൂമുഖത്തെ ഏറ്റവും ആരോഗ്യപൂർണമായ പാനീയം ഗ്രീൻ റ്റീ ആണെന്നാണ് പുതിയ കണ്ടെത്തൽ. പോഷകമൂല്യങ്ങളും ആൻറി ഓക്സിഡൻറുകളും നിറഞ്ഞ ഈ ദ്രാവകം ഹൃദയാരോഗ്യത്തിനും മികച്ച മസ്തിഷ്ക പ്രവർത്തനത്തിനും കാഴുപ്പ് കുറയ്ക്കാനും അർബുദം അകറ്റാനും ഉത്തമമായ ഒരു ഡ്രിങ്കാണ്.


ഒമേഗ-3-ഫാറ്റി അമ്ലങ്ങളുടെ ഗുണങ്ങൾ

* നല്ല സാന്ദ്രതകൂടിയ കൊളസ് ട്രോൾ വർധിപ്പിക്കുന്നു
* ശ്വേതരക്താണുക്കളുടെ പ്രവർത്തനക്ഷമത തളർത്തി രക്തംകപിടിക്കുന്നതിനെ തടയുന്നു
* രക്തക്കട്ട അലിയിക്കുവാൻ സഹായിക്കുന്നു
* രക്തപ്രവാഹം സുഗമമാക്കുന്നു
* ധമനികൾ ചുരുങ്ങുന്നതു തടയുന്നു
* ഫൈബ്രിനോജെൻറ പ്രവർത്തനക്ഷമത കുറച്ച് രക്തം കപിടിക്കുന്നത് തടയുന്നു
* കോശനാശം കുറയ്ക്കുന്നു
* കോശങ്ങളുടെ സ്തരങ്ങളെ മെച്ചപ്പെടുത്തുന്നു
* കൊഴുപ്പിെൻറ ഉപഘടകമായ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുന്നു
* പ്രഷർ കുറയ്ക്കുന്നു.

ഗ്രീൻ റ്റീയുടെ ഗുണമേ·കൾ

* ഏറെ ബയോ ആക്റ്റീവ് ചേരുവകളുള്ളത്. പോളി ഫിനോൾ, എപ്പിഗാലോകാറ്റെസിൻ തുടങ്ങിയ ശക്തമായ ആൻറി ഓക്സിഡൻറുകൾ സുലഭം.
* മസ്തിഷ്ക പ്രവർത്തനം മെച്ചപ്പെടുത്തുന്നു. എൽ തിയാനിൻ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനം സന്തുലിതമാക്കുന്നു.
* ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്നു.
* കാൻസർ തടയുന്നു.
* മസ്തിഷ്കത്തെ വാർധക്യത്തിെൻറ പ്രവർത്തനക്ഷയത്തിൽനിന്നു പരിരക്ഷിക്കുന്നു. ആൽസ്ഹൈമർ രോഗവും പാർക്കിൻസണ്‍സ് രോഗവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
* ബാക്ടീരിയകളുടെ പ്രവർത്തനത്തെ ചെറുത്ത് അണുബാധ തടയുന്നു.
* പ്രമേഹം നിയന്ത്രിക്കുന്നു.
* ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു. എൽഡിഎലും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുന്നു. കൃത്യമായി ഗ്രീൻ റ്റീ കുടിക്കുന്നവരിൽ ഹൃദ്രോഗസാധ്യത 31 ശതമാനംവരെ കുറഞ്ഞതായി ചില പഠനങ്ങൾ സൂചി പ്പിക്കുന്നു.
* അമിതവണ്ണം കുറയ്ക്കുന്നു.
* ആയുർദൈർഘ്യം വർധിപ്പിക്കുന്നു. ജപ്പാനിൽ 40,539 ആളുകളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ അഞ്ച് കപ്പിൽ കൂടുതൽ ഗ്രീൻ റ്റീ കുടിച്ചവരിൽ അടുത്ത 11 വർഷത്തിൽ മരണസാധ്യത സാരമായി കുറഞ്ഞതായി കണ്ടു.

ബ്രോയിലർ ചിക്കനിൽ ഹോർമോണുകൾ

പെട്ടെന്നു വളർന്നു തടിച്ചു വിപണനയോഗ്യമാകാൻ ബ്രോയിലർ ചിക്കനിൽ സ്ഥിരമായി ഉപയോഗിക്കുന്ന സ്റ്റിറോയ്ഡ് പ്രോീൻ ഹോർമോണുകൾ മനുഷ്യശരീരത്തിന് ഹാനികരമാണ്. പാൽ വർധിക്കുന്നതിനും ഹോർമോണ്‍ കുത്തിവയ്ക്കുന്നു. ഇത്തരം ഹോർമോണുകൾ കോഴിയുടെയും മൃഗങ്ങളുടെയും ആന്തരികാവയവങ്ങളിൽ കാണപ്പെടുന്നു. ഇത് കഴിക്കുന്നവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകും.

* മനുഷ്യശരീരത്തിലെ ഹോർമോണുകളുടെ അളവുകൾ തെറ്റുന്നു.
* പെണ്‍കുട്ടികൾ വേഗത്തിൽ പ്രായപൂർത്തിയാകുന്നു
* കാൻസർ സാധ്യത വർധിക്കുന്നു.
* അമിതമവണ്ണമുണ്ടാകുന്നു. (പ്രത്യേകിച്ച് കുട്ടികൾക്ക്).
* ഹൃദ്രോഗത്തിന് വിനയാകുന്ന കൊഴുപ്പ് ഘടകങ്ങൾ കൂടുന്നു.

||

ഡോ.ജോർജ് തയ്യിൽ
കണ്‍സൾട്ടൻറ്
കാർഡിയോളജിസ്റ്റ്, ലൂർദ് ഹോസ്പിറ്റൽ, എറണാകുളം