ഗർഭാശയഗള കാൻസറിനെ അറിയാം
ഗർഭാശയഗള   കാൻസറിനെ അറിയാം
Tuesday, November 21, 2017 5:08 AM IST
ഗർഭാശയഗളത്തെ ബാധിക്കുന്ന അർബുദമാണ് ഗർഭാശയഗള അർബുദം അഥവാ സെർവിക്കൽ കാൻസർ. യോനിയിൽനിന്നു ഗർഭാശയത്തിലേക്കുള്ള പ്രവേശനമാർഗമാണ് ഗർഭാശയഗളം അഥവാ സെർവിക്സ് (Cervix). ആഗോളതലത്തിൽ സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ രണ്ടാംസ്ഥാനമാണ് ഗർഭാശയഗള അർബുദത്തിന്. പ്രതി വർഷം 5,26,000 പുതിയ സ്ത്രീകളെയാണ് ഈ രോഗം ബാധിക്കുന്നത്. അവരിൽ 2,70,000 പേർ മരിക്കുന്നുമുണ്ട്. അതായത് ഏകദേശം 50 ശതമാനത്തോളമാണ് മരണനിരക്ക്. ഈ രോഗം ബാധിക്കുന്ന സ്ത്രീകളിൽ 85 ശതമാനംപേരും വികസ്വരരാജ്യങ്ങളിലാണ്. ആഗോളതലത്തിൽ ഒന്നാംസ്ഥാനം സ്തനാർബുദത്തിനാണ്.

ഇന്ത്യയിൽ സ്ത്രീകളെ മാത്രം ബാധിക്കുന്ന അർബുദങ്ങളിൽ ഒന്നാംസ്ഥാനം ഗർഭാശയഗള അർബുദത്തിനാണ്. ഓരോ വർഷവും ഒരു ലക്ഷം പുതിയ രോഗികൾ ഉണ്ടാകു ന്നു. രോഗികളുടെ എണ്ണവും മരണനിരക്കും ഓരോ വർഷവും കൂടിക്കൊണ്ടേയിരിക്കുന്നു. രണ്ടാംസ്ഥാനം സ്തനാർബുദത്തിനാണ്. ഇവ രണ്ടുംകൂടി സ്ത്രീകൾക്ക് ആകെയുണ്ടാകുന്ന അർബുദങ്ങളിൽ 60 ശതമാനം വരും.

രോഗമുണ്ടാക്കുന്ന അണു

ഹ്യൂമൻ പാപ്പില്ലോമ വൈറസ്ആണ് ഈ രോഗമുണ്ടാക്കുന്നത്. ഇതൊരു ഡിഎൻഎ വൈറസാണ്. ഇത് ഗർഭാശയഗളത്തിലെ സ്ക്വാമസ് എപ്പിത്തീലിയം എന്ന പാളിയെയാണ് ആദ്യം ബാധിക്കുന്നത്. 1983ലാണ് ഈ വൈറസ് മൂലമാണ് രോഗമുണ്ടാക്കുന്നതെന്ന് കണ്ടുപിടിച്ചത്. ലൈംഗികബന്ധത്തിലൂടെയാണ് ഈ വൈറസ് പകരുന്നത്.

രോഗ സാധ്യതകൾ

മധ്യവയസ്കകളിലും ആർത്തവം നിലച്ച സ്ത്രീകളി ലും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. നേരത്തെ കല്യാണം കഴിച്ചവർ, നേരത്തെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവർ, നേരത്തെ അമ്മമാരായവർ, തുടർച്ചയായി പ്രസവിച്ചവർ ഇവർക്കെല്ലാം രോഗം വരാനുള്ള സാധ്യത കൂടുതലാ ണ്. ലൈംഗിക തൊഴിലിൽ ഏർപ്പെടുന്ന സ്ത്രീകൾക്കും രോഗസാധ്യത കൂടുതലാണ്.

താഴ്ന്ന വരുമാനം, നിരക്ഷരത, ലൈംഗിക ശുചിത്വക്കുറവ്, ഗുഹ്യഭാഗത്തെ അരിന്പാറകൾ, നിരവധി ലൈംഗിക പങ്കാളികൾ, തുടർച്ചയായ ഈസ്ട്രജൻ പിൽ (ഗർഭനിരോധന ഗുളികകൾ) ഉപയോഗം എന്നിവയും രോഗകാരണങ്ങളാണ്.

ഓരോ വർഷവും പുതിയ കേസുകൾ (രോഗികൾ) റിപ്പോർു ചെയ്യപ്പെടാൻ പല കാരണങ്ങളുണ്ട്. ജീവിതരീതിയിലുള്ള മാറ്റങ്ങൾ, ഉൾപ്രദേശങ്ങളിൽ വേണ്ടത്ര ആരോഗ്യപരിപാലന സൗകര്യങ്ങൾ (പരിശോധന, ചികിത്സ) ഇല്ലാത്തത്, സ്ത്രീകളുടെ ആയുസ് കൂടിയത് മുതലായവ പ്രധാന കാരണങ്ങളാണ്.

പ്രതിരോധമാർഗങ്ങളും ചികിത്സയും
ഇതിനെ മൂന്ന് തലങ്ങളായി തിരിക്കാം.

I. പ്രാഥമിക പ്രതിരോധം
(PRIMARY PREVENTION)

1. പൊതുജനഗ്ഗളിലെ പ്രതിരോധം
(POPULATION STRATEGY)


അർബുദ അവബോധത്തിലൂടെ ഇത് സാധിക്കാം. ആരോഗ്യാവബോധ ക്ലാസുകളിലൂടെ അർബുദത്തിെൻറ അപകടസൂചനകളായ ലൈംഗികബന്ധത്തിനു ശേഷമുള്ള രക്തംപോക്ക്, ആർത്തവം നിലച്ചതിനുശേഷമുള്ള രക്തംപോക്ക് എന്നിവയെക്കുറിച്ചും ലൈംഗിക ശുചിത്വത്തെക്കുറിച്ചും സ്ത്രീകളെ ബോധവത്ക്കരിക്കുന്നു.

2. രോഗസാധ്യത കൂടുതലുള്ളവരിലെ പ്രതിരോധം (HIGH RISK STRATEGY)

ലൈംഗികത്തൊഴിലാളികൾ, നിരവധി തവണ പ്രസവിച്ച അമാർ (പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാർ), 35 വയസിനു മുകളിലുള്ള അമാർ, നിരവധി ലൈംഗിക പങ്കാളികളുള്ള സ്ത്രീകൾ, രക്തസ്രാവമുള്ള സ്ത്രീകൾ എന്നിവരെ രോഗം കണ്ടുപിടിക്കാനായി പരിശോധിക്കുന്നു.

വാക്സിനുകൾ

എച്ച്പിവി രോഗബാധയും തദ്വാരാ ഗർഭാശയഗള കാൻസറും തടയാൻ രണ്ട് വാക്സിനുകൾ നിലവിലുണ്ട്. ഗർഡാസിൽ ഗ്ലക്സോയും സെർവറിക്സും. സ്ത്രീകൾ ലൈംഗിക ബന്ധം തുടങ്ങുന്നതിനുമുന്പേ വാക്സിൻ കൊടുക്കണം. 2.5 മില്ലി വീതം മൂന്നു ഡോസുകൾ കൈയുടെ മാംസപേശിയിലാണ് കുത്തിവയ്ക്കുന്നത്. മൂന്ന് ഡോസുകൾക്ക് 360 ഡോളർ വിലവരും. അതായത് ഏകദേശം 23400 രൂപ. പ്രതിരോധശേഷി ലഭിക്കുമെന്നതാണ് വാക്സിെൻറ ഗുണം.

II. രണ്ടാംതല പ്രതിരോധം
(SECONDARY PREVENTION)
ഇതുകൊണ്ടുദ്ദേശിക്കുന്നത് കഴിയുന്നതും നേരത്തെ രോഗം കണ്ടുപിടിക്കലും ചികിത്സ തുടങ്ങലുമാണ്.

III. രോഗം നേരത്തെ ക?ുപിടിക്കാം

1. ഗർഭാശയഗളത്തിലെ കീറൽ, ക്രോണിക് സെർവിസൈറ്റിസ്, ഗർഭാശയഗളത്തിലെ ദ്രവീകരണം (Erosion) തുടങ്ങിയ പ്രീമാലിഗ്നൻറ് അവസ്ഥകൾ കാണപ്പെടുന്നത്.

2. പാപ്സ്മിയർ പരിശോധന EXFOLIATIVE CYTOLOGYഅർബുദകോശങ്ങൾ കണ്ടുപിടിക്കുന്നു.

3. കോൾപ്പോസ്കോപ്പി(Colposcopyയ)എൻഡോസ്കോപ്പിപോലെ കുഴൽകടത്തി ഗർഭാശയമുഖം (ഗളം) പരിശോധിക്കുന്നു. ഷില്ലീസ് അയോഡിനോ അസറ്റിക് ആസിഡ് അവിടെ പുരുന്പോൾ നിറവ്യത്യാസം വരുന്നെങ്കിൽ കാൻസറിെൻറ ആദ്യലക്ഷണമാണ്. കോറൈസേഷൻ ചെയ്താൽ രോഗം തടയാം.

ചികിത്സ

1. കോറൈസേഷൻ (CAUTERIZATION OR ELECTRICAL DIATHERMY)
2. പാപ്സ്മിയർ പോസിറ്റീവ് ആണെങ്കിൽ ഗർഭാശയം നീക്കം ചെയ്യണം. (HYSTERECTOMY)
3. അർബുദം മറ്റു അവയവങ്ങളിലേക്ക് പടരുന്ന അവസ്ഥയാണെങ്കിൽ (INVASIVE METASTASIS) ഓപ്പറേഷനും റേഡിയോതെറാപ്പിയും കീമോതെറാപ്പിയും വേണ്ടിവരും. കഴിയുന്നതും രോഗം വരാതെ സൂക്ഷിക്കുക.

ഡോ. ടി. ജോണ്‍ ജോർജ്
അസോസിയേറ്റ് പ്രഫസർ, അമല മെഡിക്കൽ കോളേജ്, തൃശൂർ