കെ​യു​വി 100 എ​ൻ​എ​ക്സ്ടി
കെ​യു​വി 100 എ​ൻ​എ​ക്സ്ടി
Friday, November 17, 2017 4:09 AM IST
മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യു​ടെ ന​വീ​ക​രി​ച്ച കെ​യു​വി 100 (വ​ണ്‍ ഡ​ബി​ൾ ഒ) ​നി​ര​ത്തി​ലെ​ത്തി. നാ​ൽ​പ്പ​ത് പു​തി​യ ഫീ​ച്ച​റു​ക​ളും പ​രി​ഷ്കാ​ര​ങ്ങ​ളും ന​ൽ​കി​യാ​ണ് കെ​യു​വി 100 എ​ൻ​എ​ക്സ്ടി എ​ന്ന പു​തി​യ പ​തി​പ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ലെ എ​ക്സ്ഷോ​റൂം വി​ല പെ​ട്രോ​ൾ വ​ക​ഭേ​ദ​ങ്ങ​ൾ​ക്ക് 4.48 ല​ക്ഷം രൂ​പ മു​ത​ൽ 6.50 ല​ക്ഷം രൂ​പ വ​രെ​യും ഡീ​സ​ൽ വ​ക ഭേ​ദ​ങ്ങ​ൾ​ക്ക് 5.48 ല​ക്ഷം രൂ​പ മു​ത​ൽ 7.42 ല​ക്ഷം രൂ​പ വ​രെ​യു​മാ​ണ് വി​ല. ഓ​രോ വി​ഭാ​ഗ​ത്തി​ലും അ​ഞ്ചു വ​ക​ഭേ​ദ​ങ്ങ​ളു​ണ്ട്.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് 21 മാ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ് പു​തി​യ കെ​യു​വി 100 മ​ഹീ​ന്ദ്ര നി​ര​ത്തി​ലെ​ത്തി​ച്ചി​ട്ടു​ള്ള​ത്. 2016 ജ​നു​വ​രി​യി​ലാ​ണ് കെ​യു​വി 100 വി​പ​ണി​യി​ലെ​ത്തി​യ​ത്. ഇ​തു​വ​രെ അ​റു​പ​തി​നാ​യി​ര​ത്തി​ല​ധി​കം സ​ന്തു​ഷ്ട ഉ​പ​ഭോ​ക്താ​ക്ക​ളെ സൃ​ഷ്ടി​ക്കു​വാ​ൻ ക​ഴി​ഞ്ഞു. നാ​ല്പ​തു പു​തി​യ ഫീ​ച്ച​റു​ക​ൾ ചേ​ർ​ത്തി​ട്ടു​ണ്ടെ​ങ്കി​ലും വി​ല​യി​ൽ കാ​ര്യ​മാ​യ വ്യ​ത്യാ​സ​മി​ല്ലെ​ന്ന് കേ​ര​ള ഡെ​പ്യൂ​ട്ടി സെ​യി​ൽ​സ് മാ​നേ​ജ​ർ ഇ ​എ​സ് സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ഏ​ഴെ​ട്ടു മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ എ​എം​ടി ( ഓ​ട്ടോ​മേ​റ്റ​ഡ് മ​നു​വ​ൽ ട്രാ​ൻ​സ്മി​ഷ​ൻ) വ​പ​ണി​യി​ലെ​ത്തി​ക്കു​മെ​ന്നും സു​രേ​ഷ്കു​മാ​ർ പ​റ​ഞ്ഞു.


എ​സ് യു ​വി രൂ​പ​ത്തി​നു മാ​റ്റു​കൂ​ട്ടും വി​ധം ഫ്ര​ണ്ട് ഗ്രി​ൽ, ബ​ന്പ​റു​ക​ൾ എ​ന്നി​വ ന​വീ​ക​രി​ച്ചു. വീ​ൽ ആ​ർ​ച്ച് ക്ലാ​ഡിം​ഗും ഡോ​ർ - സി​ൽ ക്ലാ​ഡിം​ഗും എ​സ് യു ​വി​യു​ടെ പൗ​രു​ഷ​ഭാ​വം വ​ർ​ദ്ധി​പ്പി​ക്കു​ന്നു. പു​തി​യ​താ​ണ് 15 ഇ​ഞ്ച് ഡ​യ​മ​ണ്ട് ക​ട്ട് അ​ലോ​യ് വീ​ലു​ക​ൾ, ബ​ട്ട​ണ്‍ അ​മ​ർ​ത്തി ക്ര​മീ​ക​രി​ക്കാ​നാ​വു​ന്ന ഇ​ൻ​ഡി​ക്കേ​റ്റ​ർ ഉ​ൾ​പ്പെ​ടു​ത്തി​യ ബാ​ഹ്യ റി​യ​ർ വ്യൂ ​മി​റ​ർ, ഏ​ഴി​ഞ്ച് ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം, പാ​ർ​ക്കി​ങ്ങ് സെ​ൻ​സ​റു​ക​ൾ, ബ​ട്ട​ണ്‍ അ​മ​ർ​ത്തി മ​ട​ക്കാ​വു​ന്ന ബാ​ഹ്യ​മി​റ​റു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ടെം​പ​റേ​ച്ച​ർ ക​ണ്‍​ട്രോ​ൾ പാ​ന​ൽ എ​ന്നി​വ പു​തി​യ കെ​യു​വ 100-ൽ ​ഉ​ൾ​പ്പെ​ടു​ന്നു. ക​റു​പ്പ് നി​റ​ത്തി​ലു​ള്ള ഇ​ന്‍റീ​രി​യ​ർ, പു​തി​യ ഫാ​ബ്രി​ക്ക് അ​പ്ഹോ​ൾ​സ​റ്റ​റി, ന​വീ​ക​രി​ച്ച സെ​ന്‍റ​ർ ക​ണ്‍​സോ​ൾ എ​ന്നി​വ​യും പ്ര​ത്യേ​ക​ത​ക​ളാ​ണ്.

ഫ​യ​റി ഓ​റ​ഞ്ച്, ഫ്ളേ​ന്പോ​യ​ന്‍റ് റെ​ഡ്, പേ​ൾ വൈ​റ്റ്, ഡാ​സ്ലി​ങ് സി​ൽ​വ​ർ, ഡി​സൈ​ന​ർ ഗ്രേ, ​മി​ഡ്നൈ​റ്റ് ബ്ലാ​ക്ക് എ​ന്നീ നി​റ​ങ്ങ​ൾ കൂ​ടാ​തെ ഫ്ളേ​ന്പോ​യ​ന്‍റ് റെ​ഡ് + മെ​റ്റാ​ലി​ക് ബ്ലാ​ക്ക്, ഡാ​സ​ലിം​ഗ് സി​ൽ​വ​ർ + മെ​റ്റാ​ലി​ക് ബ്ലാ​ക്ക് എ​ന്നീ വ​ർ​ണ്ണ സ​ങ്ക​ല​ന​ത്തി​ലും കെ​യു​വി 100 എ​ൻ​എ​ക്സ്ടി ല​ഭി​ക്കും.