മോ​ട്ടോ ജി5​എ​സ്
മോ​ട്ടോ ജി5​എ​സ്
Tuesday, October 24, 2017 2:59 AM IST
ലെ​നോ​വോ​യു​ടെ കീ​ഴി​ലു​ള്ള മോ​ട്ടോ ത​ങ്ങ​ളു​ടെ പു​തി​യ ജി5​എ​സ് വേ​രി​യ​ന്‍റ് ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മി​ഡ്നൈ​റ്റ് ബ്ലൂ ​ക​ള​റാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. 14,999 രൂ​പ വി​ല​യു​ള്ള ഈ ​മോ​ഡ​ൽ ദീ​പാ​വ​ലി ഓ​ഫ​ർ പ്ര​കാ​രം 12,999 രൂ​പ​യ്ക്കു ല​ഭി​ക്കും. ഇ​എം​ഐ സ്കീ​മു​ക​ളും ക​ന്പ​നി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഗ്രേ, ​ഗോ​ൾ​ഡ​ൻ നി​റ​ങ്ങ​ളി​ൽ ഓ​ഗ​സ്റ്റി​ൽ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ച ഈ ​മോ​ഡ​ലി​ന് 13,999 രൂ​പ​യാ​യി​രു​ന്നു വി​ല.

ജി5​എ​സ് മോ​ഡ​ലി​ന്‍റെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ ഇ​ങ്ങ​നെ: 5.2 ഇ​ഞ്ച് ഫു​ൾ എ​ച്ച്ഡി ഡി​സ്പ്ലേ, കോ​ർ​ണിം​ഗ് ഗോ​രി​ല്ല ഗ്ലാ​സ്, മെ​റ്റ​ൽ ബോ​ഡി, ക്വാ​ൽ​കോം ഒ​ക്ടാ-​കോ​ർ സ്നാ​പ്ഡ്രാ​ഗ​ണ്‍ പ്രോ​സ​സ​ർ, 4 ജി​ബി റാം, 32 ​ജി​ബി ഇ​ൻ​ബി​ൽ​റ്റ് സ്റ്റോ​റേ​ജ് (കാ​ർ​ഡ് വ​ഴി 128 ജി​ബി വ​രെ), ഡ്യു​വ​ൽ സിം 4​ജി വോ​ൾ​ട്ടി, ഫിം​ഗ​ർ പ്രി​ന്‍റ് സ്കാ​ന​ർ, 3,000 എം​എ​എ​ച്ച് ബാ​റ്റ​റി, ട​ർ​ബോ ചാ​ർ​ജിം​ഗ്, 16 എം​പി കാ​മ​റ (ഡ്യു​വ​ൽ എ​ൽ​ഇ​ഡി ഫ്ളാ​ഷ്, ഫു​ൾ എ​ച്ച്ഡി വീ​ഡി​യോ റെ​ക്കോ​ർ​ഡിം​ഗ് അ​ട​ക്കം), 5 എം​പി ഫ്ര​ണ്ട് കാ​മ​റ.