വായനക്കാരുടെ പാചകത്തിലേക്ക് വിഭവങ്ങൾ അയയ്ക്കൂ.....
വായനക്കാരുടെ പാചകത്തിലേക്ക് വിഭവങ്ങൾ അയയ്ക്കൂ.....
Saturday, October 14, 2017 2:31 AM IST
സ്വാദിഷ്ടമായ വിഭവങ്ങൾ ഉണ്ടാക്കി വിളന്പുന്നത് ഒരു കലയാണ്. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വിഭവത്തിെൻറ പാചകക്കുറിപ്പ് സ്ത്രീധനം മാസികയിലൂടെ പങ്കുവെയ്ക്കാം. പുരുഷ·ാർക്കും പങ്കെടുക്കാം. മലയാളത്തിലെഴുതിയ ഒരു പാചകക്കുറിപ്പിനൊപ്പം നിങ്ങളുടെ പേര്, മേൽവിലാസം, ഫോണ്‍ നന്പർ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അയയ്ക്കണം.

വിലാസം: സ്ത്രീധനം മാസിക, രാഷ്ട്രദീപിക ലിമിറ്റഡ്
നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡ്
കൊച്ചി 682 018 Email: sthree@deepika.com

പപ്പായ വട

ചേരുവകൾ

പപ്പായ ഗ്രേറ്റ് ചെയ്തത് -ഒരു കപ്പ്
പച്ചമുളക് അരിഞ്ഞത് -രണ്ടെണ്ണം

സവാള അരിഞ്ഞത് -ഒരെണ്ണം
ഇഞ്ചി അരിഞ്ഞത് - ഒരു കഷണം
കറിവേപ്പില -ഒരു തണ്ട്
വെളുത്തുള്ളി അരിഞ്ഞത് - രണ്ട് അല്ലി
കടലമാവ് -ഒരു ടേബിൾ സ്പൂണ്‍
അരിമാവ് -ഒരു ടേബിൾ സ്പൂണ്‍
കോണ്‍ഫ്ളവർ -ഒരു ടേബിൾ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
എണ്ണ -വറുക്കാൻ.

തയാറാക്കുന്ന വിധം
ചേരുവകളെല്ലാംകൂടി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കുഴച്ച് ഉഴുന്നുവടപോലെ വറുത്തുകോരുക. ഈ രീതിയിൽ വാഴക്കൂന്പു വടയുണ്ടാക്കാം.

||

വസന്ത ശ്രീകണ്ഠൻ
വെഞ്ഞാറമൂട്