വായുവിനും ജലത്തിനും ജലചംക്രമണം
വായുവിനും ജലത്തിനും ജലചംക്രമണം
Tuesday, October 10, 2017 4:15 AM IST
അധിവസിക്കുന്ന ഭുമിയുടെ മൂന്നിൽ രണ്ടു ഭാഗ വും ജലമാണ്. എന്നാൽ അതി ന്‍റെ മൂന്നു ശതമാനം മാത്രമേ മനുഷ്യന് ലഭ്യമായിട്ടുള്ളൂ. ഇതിൽ ഒരു ശതമാനമേ മനുഷ്യന് ഉപയോഗിക്കാൻ കഴിയുന്നുള്ളൂ. ബാക്കി രണ്ടു ശതമാനം മാലിന്യം കലർന്നിരിക്കുകയാണ്.

ജല ദുർവ്യയമാണ് ജലദൗർ ലഭ്യത്തിന്‍റെ പ്രധാന കാരണമെ ന്നാണ് യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ ക ണ്ടെത്തൽ. ലോകത്ത് 1.8 ബില്യ ണ്‍ ജനതയ്ക്ക് ശുദ്ധജലം അന്യമായിരിക്കുന്നു. 2.4 ബില്യണ്‍ ജനങ്ങൾ ശുചീകരണ സൗകര്യം ലഭ്യമല്ലാത്തവരാണ്. പ്രതിവർഷം 8,40,000 പേർ മലിനജലത്തിൽ നിന്നു പടരുന്ന അസുഖങ്ങളാൽ മരിക്കുന്നു.

വൃക്ഷങ്ങളിൽ സൂര്യപ്രകാശവും കാർബണ്‍ഡൈഓക്സൈ ഡും ജലവും തമ്മിൽ തുടർച്ചയായി പ്രതിപ്രവർത്തിച്ച് നമുക്ക് ഓക്സിജനും മഴയും ലഭിക്കുന്ന ഒരു ജലചംക്രമണം (Water Cycle) ക്രമപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് ജീവജാലങ്ങളുടെ നിലനിൽപ്പിനായി നമുക്ക് ചെയ്യാവുന്നത്. ആൽബർട്ട് ഐൻസ്റ്റൈനിന്‍റെ അഭിപ്രായത്തിൽ അടുത്ത ഒരു ലോകമഹായുദ്ധം ഉണ്ടായാൽ അത് ജലത്തിനുവേണ്ടിയായിരിക്കുമെന്നാണ്. ഈ മുന്നറിയിപ്പ് ഉണ്ടാകുന്പോഴും അതിനു പരിഹാരമായി യുദ്ധകാലാടിസ്ഥാനത്തിൽ നമ്മുടെ മുന്നിൽ വരേണ്ടത് സന്പൂർണ വനവത്കരണ പദ്ധതികൾ തന്നെയാണ്.

ജലസ്രോതസുകൾ നശിപ്പിക്കുന്നതിനായി രാജ്യത്ത് ജനങ്ങൾ മത്സരിക്കുകയാണ്. തണ്ണീർ തടങ്ങൾ, നീർച്ചാലുകൾ. ചെറിയ തോടുകൾ, ചതുപ്പുകൾ, കുളങ്ങൾ, നദികൾ, നിലവിലുള്ള കിണറുകൾ എന്നിവ നികത്തുകയാണിപ്പോൾ. മഴ പെയ്തു കിട്ടുന്ന ശുദ്ധജലം ഭൂമിയിൽ തങ്ങി നിൽക്കാൻ നാം ഇടം കൊടുക്കുന്നില്ല. നമ്മുടെ വീട്, സ്കൂൾ, ഓഫീസ് മുറ്റങ്ങൾ ഇവ ഇന്‍റർ ലോക്കുകളും കോണ്‍ക്രീറ്റ് പ്രതലവും ആയിക്കൊണ്ടിരിക്കുകയാണ്. മണ്ണിലേക്ക് ജലം ഇറങ്ങാത്തതിനാൽ ഭൂഗർഭ ജലവിതാനം താഴുന്നു. ജലദൗർലഭ്യം ഉണ്ടാകുന്നു.

മഴവെള്ള സംഭരണികൾ മഴവെള്ളം ശേഖരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. മുറ്റങ്ങളിലും പറന്പുകളിലും മരച്ചുവടുകളിലും എല്ലാം മഴക്കുഴികൾ നിർമിക്കുന്നത് മഴവെള്ളം മണ്ണിലേക്ക് അരിച്ചിറങ്ങാൻ സഹായിക്കും. കാർഷിക, വ്യാവസായിക വിപ്ലവങ്ങളും ജനസംഖ്യാ വർധനവും ജലത്തിന്‍റെ ഉപഭോഗം വർധിപ്പിക്കുന്നു. ജലത്തെ മലിനപ്പെടുത്തുന്നു. ഉപയോഗത്തിനനുസൃതമായി ജലസ്രോതസുകൾ ഉണ്ടാകുന്നില്ല. ഉള്ളവ തന്നെ നശിക്കുകയും മലിനപ്പെടുകയുമാണ്.


കൃത്യമായ അളവിൽ ഭൂമിയിൽ മഴ ലഭിച്ചാൽ ശുദ്ധജലം മതിയായ അളവിൽ ഉണ്ടാകും. ഭൂമിയിൽ മഴ സുലഭമാകണമെങ്കിൽ മരങ്ങൾ ധാരാളം ഉണ്ടാകണം. മഴ ഉണ്ടാകുന്നതിന് കാടുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മരങ്ങൾ നട്ട് മഴ പെയ്യിപ്പിക്കുന്നതിനുപകരം ലോകം ഇന്ന് കൃത്രിമമഴ പെയ്യിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ്. കൃത്രിമമഴ പെയ്യിക്കുന്നതിനുള്ള ചെലവിന്‍റെ ഒരംശമുണ്ടെങ്കിൽ എത്രയോ മരങ്ങൾ നട്ടുവളർത്താനാകും. പ്രകൃതി നിയമങ്ങൾ പൊളിച്ചെഴുതി കൃത്രിമ നിയമങ്ങളിലൂടെയും ശാസ്ത്രങ്ങളിലൂടെയും ജലപ്രശ്നം പരിഹരിക്കാമെന്ന വ്യാമോഹത്തിന്‍റെ അനന്തരഫലം വളരെയധികം അപകട സാധ്യത ഉണ്ടാക്കുന്നതായിരിക്കും.

മരങ്ങൾ രാത്രിയും പകലും ശ്വസിക്കുന്നു. അവ ഭൂമിയിലെ ജലം ആഗീരണം ചെയ്ത് അന്തരീക്ഷത്തിലെ കാർബണ്‍ഡൈഓക്സൈഡുമായി ചേർത്ത് സൗ രോർജത്തിന്‍റെ സഹായത്തോടെ രാസപ്രവർത്തനങ്ങൾ നടത്തുന്നതിന്‍റെ ഫലമായി നമുക്ക് ശുദ്ധമായ ഓക്സിജൻ ലഭിക്കുന്നു. ഇലകളിലൂടെ ഓക്സിജനോടൊ പ്പം പുറത്തുവരുന്ന നീരാവി ഉയരങ്ങളിലെത്തി കാർമേഘമായി രൂപപ്പെടുകയും അവ മറ്റു മേഘങ്ങളുമായി കൂട്ടിയിടിച്ച് മഴയായി മാറുകയും ചെയ്യുന്നു. ഫലവൃക്ഷമാണെങ്കിൽ അവ ആഹാരത്തിനായി കായ്കനികൾ നൽകുന്നതോടൊപ്പം മഴയും ഓക്സിജനും ഭൂമിക്കൊരു തണലും നൽകുന്നു. മണ്ണൊലിപ്പിനും ശബ്ദ, വായു, ജല മലിനീകരണത്തിനുമുള്ള പരിഹാരമാണ് കാടുകൾ.

പേപ്പർ നിർമാണത്തിനും മരങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണ്. അപകട സാഹചര്യത്തിൽ നിൽ ക്കുന്ന വൻമരങ്ങൾ മുറിക്കാതിരിക്കാൻ കഴിയില്ല. എന്നാൽ വികസനത്തിനായി പാതയോരങ്ങളിലെ മരങ്ങൾ മുറിച്ചുമാറ്റുന്നത് നാം ഇന്നു കാണുന്നുണ്ട്. ഗുജറാത്തിലും മറ്റു ചിലയിടങ്ങളിലും നടാൻ പറ്റുന്ന മരങ്ങൾ മുറിക്കാതെ ഇവ വേരോടെ പിഴുത് മറ്റൊരിടത്ത് മാറ്റി നട്ടുവളർത്തുന്നുണ്ട്. ഈ മാതൃക എല്ലായിടത്തും സ്വീകരിക്കുന്നത് നല്ലതു തന്നെ.

പ്രകൃതിക്കാകെ ഗുണകരമായ ഇത്തരം സുസ്ഥിര വികസന പദ്ധതികൾക്ക് രൂപം കൊടുക്കാൻ നമുക്ക് കൈകോർക്കാം. ഇത്തരം ചിന്തകൾ മനസിൽ നിന്നു മണ്ണിലേക്കിറങ്ങട്ടെ. ജലത്തെ ജീവനുതുല്യമായി കരുതി സംരക്ഷിക്കാം.

തമലം വിജയൻ
അസിസ്റ്റന്‍റ്എൻജിനിയർ വൈദ്യുതി ബോർഡ്
തിരുവനന്തപുരം, ഫോണ്‍: തമലം വിജയൻ- 944701 3990.