കിഡ്നി സ്റ്റോണ്‍ ഒഴിവാക്കാം: ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ
കിഡ്നി സ്റ്റോണ്‍ ഒഴിവാക്കാം: ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ
Saturday, October 7, 2017 4:40 AM IST
പ്രതിവർഷം അഞ്ചുകോടി ആളുകളാണ് വൃക്കയിൽ കല്ല് (കിഡ്നി സ്റ്റോണ്‍) എന്ന പ്രശ്നവുമായി ചികിത്സ തേടുന്നത്. വൃക്കയിൽ കല്ലുണ്ടാക്കുന്നത് മൂത്രത്തിലെ രാസപദാർഥങ്ങളിൽനിന്നും രൂപപ്പെടുന്ന കട്ടിയായ ഖരവസ്തുക്കളാണ്. ചിലരിൽ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. എല്ലാ കല്ലുകളും ഒരുപോലെയല്ല. സാധാരണയായി കാണപ്പെടുന്ന കല്ലുകൾ കാൽസ്യം, ഓക്സലേറ്റ് എന്നിവയാണ്. ഏതുതരം കല്ലാണ് രൂപപ്പെിരിക്കുന്നത് എന്നതിനനുസരിച്ചായിരിക്കും ചികിത്സ.

ഡാഷ് ഡയറ്റ് ശീലിക്കാം

ഡാഷ് ഡയറ്റ് കിഡ്നിയിൽ കല്ല് വീണ്ടും വരാതിരിക്കാൻ സഹായിക്കും.(DASH Dietary Approaches to Stop Hypertension) അതായത് ഉയർന്ന രക്തസർദം കുറയ്ക്കുന്നതിനുള്ള ആഹാരക്രമം. DASH ഡയറ്റിൽ ധാരാളം പച്ചക്കറികളും പഴവർഗങ്ങളും കൊഴുപ്പ് നീക്കംചെയ്ത പാലുത്പന്നങ്ങളും മുഴുധാന്യങ്ങൾ, അണ്ടിപ്പരിപ്പ്, ബീൻസ് എന്നിവയും ഉൾപ്പെിരിക്കുന്നു. ഇവയിൽ ധാരാളം നാരുകളും ആവശ്യത്തിനു മാത്രമുള്ള കൊഴുപ്പും മാത്രമേ അടങ്ങിയിട്ടുള്ളൂ.

ധാരാളം വെള്ളം കുടിക്കണം

ഭക്ഷണക്രമത്തിൽ വ്യത്യാസം വരുത്തണമെങ്കിൽ നമ്മുടെ ആഹാരത്തിലെ ഉപ്പ്, കാൽസ്യം ഓക്സലേറ്റ്, മാംസ്യം, സിട്രേറ്റ്, പൊട്ടാസ്യം, വെള്ളം എന്നിവയുടെ അളവ് അറിയണം. വൃക്കയിലെ കല്ല് തടയാൻ ഏറ്റവും ഉത്തമമായ മാർഗം ധാരാളം വെള്ളം കുടിക്കുകയും ശരീരം നിർജലീകരണത്തിന് വിധേയമാകാതെ സൂക്ഷിക്കുകയും ചെയ്യുക എന്നുള്ളതാണ്. കല്ലുണ്ടാകുന്നതിനുള്ള പ്രവണത കുറയ്ക്കുന്നതിന് ദിവസം 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഉത്തമം.

വൃക്കയിലെ കല്ല് കാൽസ്യം അടിഞ്ഞുകൂടിയതാണെങ്കിൽ ആഹാരത്തിലെ കാൽസ്യത്തിെൻറ അളവ് മാത്രം കുറച്ചാൽ പോരാ. സോഡിയത്തിെൻറ അളവും കുറയ്ക്കണം. അഹാരത്തിൽ അധികമായി വരുന്ന സോഡിയം യൂറിനിലെ കാൽസ്യത്തിെൻറ അളവ് വർധിപ്പിക്കുകയും പിന്നീട് അത് കാൽസ്യം അടിഞ്ഞുകൂടാൻ കാരണമായിത്തീരുകയും ചെയ്യുന്നു. വൃക്കയിൽ കാണപ്പെടുന്ന മറ്റൊരു കല്ലാണ് യൂറിക് ആസിഡ മൂലമുണ്ടാകുന്നത്.


ഭക്ഷണത്തിൽ ശ്രദ്ധിക്കാം

ബീഫ് ഉൾപ്പെടെ റെഡ്മീറ്റ്, തോടുള്ള മത്സ്യങ്ങൾ എന്നിവയിൽ പ്യൂരിൻ കൂടുതലായുണ്ട്. കൂടുതൽ അളവിലുള്ള പ്യൂരിെൻറ ഉപയോഗം യൂറിക് ആസിഡ് ഉണ്ടാകുന്നതിനും അത് കിഡ്നിയിൽ കല്ലുകൾ (യൂറിക് ആസിഡ് ക്രിസ്റ്റലുകൾ) രൂപപ്പെടുന്നതിനും കാരണമാകുന്നു. അതിനാൽ ആഹാരത്തിൽ റെഡ്മീറ്റിെൻറയും ചെമ്മീൻ, കൊഞ്ച് തുടങ്ങിയ തോടുള്ള മത്സ്യത്തിെൻറയും ഉപയോഗം കുറച്ച് ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ആഹാരത്തിലുൾപ്പെടുത്തുക. തവിടോടുകൂടിയ ധാന്യം, കൊഴുപ്പു കുറഞ്ഞ പാലുത്പന്നങ്ങൾ എന്നിവ ശീലമാക്കുക. മധുരം കുറഞ്ഞ ഭക്ഷണവും പാനീയങ്ങളും ഉപയോഗിക്കുക. മദ്യത്തിൽ യൂറിക് ആസിഡിെൻറ അളവ് കൂടുതലാണ്.

പ്രതിദിന ആഹാരത്തിലെ ഉപ്പിെൻറ അളവ് രണ്ടു ഗ്രാം ആക്കുക. ടിന്നിൽ അടച്ചുവരുന്ന ഭക്ഷണപദാർഥങ്ങളിൽ ഉപ്പിെൻറ അളവ് കൂടുതലായി അടങ്ങിയിരിക്കുന്നു.

കാത്സ്യം ഓക്സലേറ്റ്

കാൽസ്യം ഓക്സലേറ്റ് സാധാരണയായി കാണപ്പെടുന്ന മറ്റൊരു സ്റ്റോണാണ്. പഴവർഗങ്ങളിലും അണ്ടിപ്പരിപ്പ്, ധാന്യങ്ങൾ, ചോക്ലേറ്റ്, ചായ, മധുരക്കിഴങ്ങ്, കപ്പലണ്ടി എന്നിവയിലും ഓക്സലേറ്റ് കൂടുതലായി അടങ്ങിയിരിക്കുന്നു. പഴങ്ങൾ കൂടുതലായി പഴുക്കുന്പോൾ ഓക്സലേറ്റിെൻറ അളവ് വർധിക്കുന്നു. എപ്പോഴും കാൽസ്യവും ഓക്സലേറ്റും ചേർന്നുള്ള ഭക്ഷണം ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. കാരണം ഇവ വയറിനുള്ളിൽവച്ചുതന്നെ കിയാകുന്നു. അതുകൊണ്ടുതന്നെ കിഡ്നിയിൽ കല്ലുണ്ടാക്കുന്നതിെൻറ സാധ്യത കുറയ്ക്കുന്നു.

അനിത ജോണ്‍സണ്‍
ചീഫ് ഡയറ്റീഷൻ, ലിസി ഹോസ്പിറ്റൽ, എറണാകുളം