Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Business |


"പൊൻ പാലു'മായി പാലാഴി ഡയറി ഫാം
പതിനൊന്നു വർഷത്തെ നേവിയിലെ സേവനത്തിനുശേഷം റിട്ടയർ ചെയ്ത കണ്ടത്തിൻതൊടുകയിൽ കെ സി ഫിലിപ്പ് വിവാഹത്തിനുശേഷം താമസത്തിനു തെരഞ്ഞെടുത്തത് കോഴിക്കോടു ജില്ലയിലെ പുതുപ്പാടിയാണ്. 1991-ൽ ഇവിടെ സ്ഥലം വാങ്ങി കൃഷി ആരംഭിച്ചു. 1993-ൽ അവിടെ സ്ഥിര താമസവും തുടങ്ങി. കൃഷിയുടെ കേന്ദ്രമായ കാഞ്ഞിരപ്പള്ളിയിൽനിന്നെത്തിയ ഫിലിപ്പിന് കൃഷിയിലൂടെ ജീവിതോപാധി കണ്ടെത്താനായിരുന്നു താൽപര്യം.

അന്ന് ഈ പ്രദേശത്തെ മണ്ണു അത്ര നല്ലതായിരുന്നില്ല. മണ്ണിനു ജീവൻ നൽകാനാണ് പശുവളർത്തലിലേക്ക് തിരിഞ്ഞത്. പശുവിന്‍റെ ചാണകം വളമായി ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. പതിനഞ്ച്- ഇരുപതു പശുക്കളെ വളർത്തിത്തുടങ്ങി. തെങ്ങ് ഉൾപ്പെടെയുള്ളവ കൃഷി ചെയ്തു.

എന്നാൽ പശുക്കൾക്കു തുടരെ തുടരെ രോഗങ്ങൾ വരുന്നു, പാലു കുറയുന്നു, അകിടു വീക്കം തുടങ്ങിയ പ്രശ്നങ്ങളൊക്കെ തുടരെത്തുടരെ വന്നതോടെ ഇതേക്കുറിച്ചുള്ള അന്വേഷണത്തിലായി ഫിലിപ്പ്. അന്വേഷണം ചെന്നെത്തിയത് കാലിത്തീറ്റയിൽ ചേർക്കുന്ന യൂറിയയിലാണ്. യൂറിയയാണ് പശുക്കൾ വില്ലനാകുന്നതെന്നു കണ്ടതോടെ സ്വന്തം കാലത്തീറ്റ നിർമിക്കുന്നതിനെക്കുറിച്ചായി ചിന്ത. പരീക്ഷണാടിസ്ഥാനത്തിൽ കാലിത്തീറ്റ ഉണ്ടാക്കി പശുവിനു നൽകിത്തുടങ്ങിയതോടെ രോഗവും കുറഞ്ഞു വന്നു.

അതോടെ യൂറിയ ഇല്ലാത്ത, ജൈവ കാലിത്തീറ്റ ഉണ്ടാക്കുന്നുതിനുള്ള ശ്രമമായി. നേവിയിൽ ടെക്നിക്കൽ സൈഡിൽ ജോലി ചെയ്തിട്ടുള്ളതിനാൽ സാങ്കേതിക വിദ്യയോടെയുള്ള ഇഷ്ടം ചെറുതല്ലാത്ത വിധത്തിൽ ഫിലിപ്പിനുണ്ടായിരുന്നു. ഈ അന്വേഷണ കൗതുകം താമസിയാതെ തന്നെ ഫലം കണ്ടു. ജൈവകാലിത്തീറ്റയ്ക്കുള്ള ഫോർമുലേഷൻ രൂപ്പെടുത്തിയെടുത്തു.

തെങ്ങുകൾ കായിച്ചു തുടങ്ങിയെങ്കിലും കൃഷി നഷ്ടത്തിലേക്കു നീങ്ങിയപ്പോൾ കളം മാറ്റി ചവിട്ടുവാൻ തീരുമാനിച്ചു. ഇതോടെ കാലിത്തീറ്റ ഫോർമുലേഷൻ പൊടിതട്ടിയെടുത്തു. 2002-ൽ ജെപിഎസ് അഗ്രോപ്രോഡക്ട്സ് എന്ന കന്പനി രൂപീകരിച്ച് യൂറിയ രഹിത കാലിത്തീറ്റ നിർമിച്ചു പുറത്തിറക്കി. ന്ധപാലാഴി’ എന്ന ബ്രാൻഡ് നെയിമിലായിരുന്നു അത്. യൂറിയ ഇല്ലാതെ വന്നതോടെ പാലിന്‍റെ രുചിയും മണവും ഗുണവും മെച്ചപ്പെട്ടതായി ഇത് ഉപയോഗിച്ചവർ പറഞ്ഞതോടെ ആത്മവിശ്വാസമായി.

ജൈവ കാലിത്തീറ്റയും ചോളപ്പൊടിയും കന്പനി ഇപ്പോൾ നിർമിക്കുന്നുണ്ട്. യഥാക്രമം 150 ടണ്ണും 250-300 ടണ്ണും വീതമാണ് പ്രതിമാസ ഉത്പാദനം. ചോളപ്പൊടിയുണ്ടാക്കാനുള്ള ചോളത്തിനായി അതു സ്വന്തം കൃഷിയിടത്തിൽ നട്ടുവളർത്തുന്നു. പാലാഴി കാലിത്തീറ്റകൾ നേരിട്ടു വിറ്റഴിക്കുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂരിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഇവ വിൽക്കുന്നത്. മറ്റു കാലത്തീറ്റകളിൽനിന്നു വലിയ വില വ്യത്യാസമില്ലാതെ തന്നെ വിൽക്കുവാനും സാധിക്കുന്നുണ്ടെന്ന് ജെപിഎസ് അഗ്രോ പ്രോഡക്ടസ് മാനേജിംഗ് ഡയറക്ടർ കൂടിയായി ഫിലിപ്പ് പറഞ്ഞു. വിപണന വിഭാഗത്തിൽ ഇതിനായി പന്ത്രണ്ടോളം പേർ പ്രവർത്തിക്കുന്നുണ്ട്.

ന​ല്ല പാ​ൽ

ന​ല്ല​പാ​ൽ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2005-ൽ ​പാ​ലാ​ഴി ഡ​യ​റി ഫാ​മി​നു രൂ​പം ന​ൽ​കി​യ​ത്. തു​ട​ക്ക​ത്തി​ൽ ന​ഷ്ട​മാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ കു​ഴ​പ്പി​മി​ല്ലാ​തെ പോ​കു​ന്നു​ണ്ടെ​ന്ന് ഫി​ലി​പ്പ് പ​റ​ഞ്ഞു. മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ക​റ​വ. അ​പ്പോ​ൾ​ത​ന്നെ നാ​ലു ഡി​ഗ്രി​യി​ൽ ത​ണു​പ്പി​ച്ച് പാ​യ്ക്ക് ചെ​യ്യു​ന്നു. അ​തി​നാ​ൽ പാ​ലി​ന്‍റെ ത​നി​മ​യി​ൽ​ത​ന്െ ( ഹോ​ൾ മി​ൽ​ക്ക്) ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തി​ക്കു​വാ​ൻ സാ​ധി​ക്കു​ന്നു.


ജെ​പി​എ​സ് പ​വ​ൻ മി​ൽ​ക്ക്’ എ​ന്ന പേ​രി​ലാ​ണ് ക​ന്പ​നി പാ​ൽ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. പേ​രു പോ​ലെ ത​ന്നെ ശു​ദ്ധി​യു​ള്ള പൊ​ൻ​പാ​ൽ ല​ഭ്യ​മാ​ക്കു​വാ​ൻ ക​ന്പ​നി പ്ര​ത്യേ​കം ശ്ര​ദ്ധ ന​ൽ​കി​പ്പോ​രു​ന്നു. പ​ശു​ക്ക​ൾ​ക്കു​ള്ള ന​ല്കു​ന്ന കാ​ലി​ത്തീ​റ്റ​യി​ൽ യൂ​റി​യ പോ​ലു​ള്ള രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യെ​ന്നു ഉ​റ​പ്പു​വ​രു​ത്തി​യെ​ന്നു മാ​ത്ര​മ​ല്ല, സ്വ​ന്തം സ്ഥ​ല​ത്ത് ജൈ​വ രീ​തി​യി​ൽ വ​ള​ർ​ത്തി​യെ​ടു​ത്ത പു​ല്ല് ന​ൽ​കി​യു​മാ​ണ് പാ​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ജെ​പി​എ​സ് പ​വ​ൻ മി​ൽ​ക്കി​ൽ അ​തു​കൊ​ണ്ടു​ത​ന്നെ പു​റ​മേ​നി​ന്നു വി​ഷാം​ശ​ങ്ങ​ൾ ഒ​ന്നും ക​ല​രു​ന്നി​ല്ലെ​ന്നു ഫി​ലി​പ്പ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ​ക്ഷേ, പാ​ലി​ന് അ​ൽ​പം വി​ല കൂ​ടു​ത​ലാ​ണ്. 450 മി​ല്ലി ലി​റ്റ​റി​ന് 30 രൂ​പ​യാ​ണ് വി​ല. ക​ന്പ​നി ഇ​പ്പോ​ൾ പ്ര​തി​ദി​നം 1000 ലി​റ്റ​ർ പാ​ലാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ഇ​രു​ന്നൂ​റ് ലി​റ്റ​ർ പ​വ​ൻ ദെ​ഹി തൈ​രും ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. കോ​ഴി​ക്കോ​ട്ടെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും മ​റ്റും വ​ഴി​യാ​ണ് പാ​ലും തൈ​രും വി​റ്റ​ഴി​ക്കു​ന്ന​ത്. സ്വ​ന്തം ഫാ​മി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പാ​ലു മാ​ത്ര​മേ ക​ന്പ​നി വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്നു​ള്ളു​വെ​ന്ന് പാ​ർ​ട്ണ​ർ കൂ​ടി​യാ​യ സ​ജീ​വ് ജോ​സ​ഫ് പു​ര​യി​ട​ത്തി​ൽ പ​റ​ഞ്ഞു.

ഈ ​മി​ക​വു​കൊ​ണ്ടു​ത​ന്നെ​യാ​ണ് 2015-ലെ ​കേ​ര​ള​ത്തി​ലെ മി​ക​ച്ച വാ​ണി​ജ്യ ഡ​യ​റി ഫാ​മി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് പാ​ലാ​ഴി ബ​യോ ഡ​യ​റി ഫാ​മി​നും കെ ​സി ഫി​ലി​പ്പി​നും ല​ഭി​ച്ച​ത്. ജൈ​വ രീ​തി​യി​ലു​ള്ള പ​ശു പ​രി​പാ​ല​നം, പ​ശു​ക്ക​ളു​ടെ ആ​രോ​ഗ്യം, ഫാ​മി​ന്‍റെ ശു​ചി​ത്വം, പാ​ലി​ന്‍റെ ഗു​ണ​മേ· തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​അ​വാ​ർ​ഡ്.

"നല്ല ഭക്ഷണത്തെക്കുറിച്ച് അവബോധമുണ്ടാകണം’

രോഗത്തിന്‍റെ മുഖ്യകാരണങ്ങളിലൊന്ന് ഭക്ഷ്യവസ്തുക്കളിലെ മലിനീകരണമാണെന്നാണ് കെ സി ഫിലിപ്പിന്‍റെ അഭിപ്രായം. നല്ല ഭക്ഷണം രോഗത്തെ മാറ്റി നിർത്തുന്നു. മനുഷ്യരുടെ കാര്യത്തിലും മൃഗങ്ങളുടെ കാര്യത്തിലും ചെടികളുടെ കാര്യത്തിലുമെല്ലാം ഇതു ശരിയാണ്.
നല്ല വളക്കൂറുള്ള മണ്ണിൽ നല്ല ആരോഗ്യമുള്ള ചെടുകൾ വളരും. നല്ല ചെടികളിൽനിന്നു നല്ല ഭക്ഷണം ലഭിക്കും. പശുക്കളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. അവയ്ക്കു നൽകുന്ന ഭക്ഷണം പ്രധാനമാണ്. നല്ല ആരോഗ്യമുള്ള പശുവിൽനിന്നേ നല്ല പാൽ കിട്ടുകയുള്ളു. പാൽ ഒരു പ്രകൃതി ഭക്ഷണമാണ്. നല്ല പാലിൽ അന്പത്തിരണ്ടോളം പോഷകങ്ങളുണ്ട്. അതു കറന്നെടുക്കുന്ന സമയത്താണ് ഏറ്റവും തനിമയിൽ ലഭിക്കുക. ആ രീതിയിൽ ലഭ്യമാക്കുന്നതിനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഫിലിപ്പ് പറഞ്ഞു.
പാലിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമത്തിലുംകൂടിയാണ് തങ്ങളെന്ന് അദ്ദേഹം പറയുന്നു. ഇരുപതുവർഷമായി രാസവളമില്ലാതെയാണ് ഫിലിപ്പ് കൃഷി ചെയ്യുന്നത്.

എന്തു ചെയ്താലും 100 ശതമാനം പ്രതിബദ്ധതയോടെ ചെയ്താൽ അതിൽ വിജയം കണ്ടെത്താൻ കഴിയുമെന്നു ഫിലിപ്പ് വിശ്വസിക്കുന്നു. കൃഷിയിലാണെങ്കിലും ബിസിനസിലാണെങ്കിലും ഈ പ്രതിബദ്ധത ഉണ്ടായിരിക്കണം. സെലിനാണ് ഭാര്യ. നാല് മക്കൾ. എലിസബത്ത്, സിറയക്, ജോസഫ്, മരിയ.

ഭാരമാകുന്ന ജിഎസ്ടി
രാജേഷ് വർഷങ്ങളായി ശ്രീമൂലനഗരത്തിൽ കച്ചവടം നടത്തുന്നു. എല്ലാവരും സ്ഥിര ഉപഭോക്താക്കളായതിനാൽ കടയിൽ വരുന്നവരെല്ലാം പരിചയക്കാരാണ്. അധികമാരും ബില്ലും ആവശ്യപ്പെടാറില്ല. അതുകൊണ്ടു തന്നെ ഒരു കംപ്യൂട്ടറിന്‍റെയോ ഒരു ബില്ലിംഗ് ബുക്കി...
ചെറുപ്പത്തിലെ ആസൂത്രണം ചെയ്യാം
അശോകിന് ജോലി കിട്ടി. നാട്ടിലെ പ്രധാന വാർത്തയായിരുന്നു അത്. കാരണം ചെറുപ്പം മുതൽതന്നെ ഉൽസാഹിയും നല്ല സ്വഭാവവുമുള്ള കുട്ടിയായിരുന്നു. സാന്പത്തികമായി അത്ര മെച്ചമല്ലാത്ത സാഹചര്യങ്ങളിൽനിന്നു വരുന്നവൻ. ഒരു സർക്കാർ ജോലിക്കായുള്ള ത...
ലിഖിത ഭാനു : കർഷക കൂട്ടായ്മയിലൂടെ വിജയത്തിലേക്ക്
ലിഖിത ഭാനു. കണ്ടു പഠിക്കാനേറെയുണ്ട് ഈ പെണ്‍കുട്ടിയിൽ നിന്ന്.
ബയോടെക്നോളജി എൻജിനിയറിംഗ് ബിരുദം നേടിയ ഒരു പെണ്‍കുട്ടി സാധാരണഗതിയിൽ കോർപറേറ്റ് മേഖലയിൽ ഏതെങ്കിലുമൊരു ജോലി തേടുകയേയുള്ളു. അല്ലാതെ സ്വയമൊരു സംരംഭം കെട്ടിപ്...
പ്രസക്തിയില്ലാത്ത എൻഎവി
കുറഞ്ഞ എൻഎവിയുള്ള ഫണ്ടുകൾ കൂടിയ എൻഎവിയുള്ളതിനേക്കാൾ കുറഞ്ഞ വിലയിലുള്ളതാണെന്നാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ നല്ലൊരു പങ്കും ചിന്തിക്കുന്നത്. ഓഹരിയുടെ കാര്യത്തിൽ ഇതു ചിലപ്പോൾ ശരിയാകാം. കാരണം പത്തു രൂപ വിലയുള്ള ഓഹരി, പതിനായിരം...
നി​ക്ഷേ​പ​ത്തി​നു ഇ​തു വ​ലി​യൊ​രു അ​വ​സ​രം
നോ​ട്ട് പി​ൻ​വ​ലി​ക്ക​ൽ, ജി​എ​സ്ടി ന​ട​പ്പാ​ക്ക​ൽ എ​ന്നി​വ​യ്ക്കു​ശേ​ഷം സ​ന്പ​ദ്ഘ​ട​ന​യി​ൽ ചെ​റി​യൊ​രു അ​സ​ന്നി​ഗ്ധാ​വ​സ്ഥ ഉ​ണ്ടാ​യി​ട്ടു​ണ്ട്. സ​ന്പ​ദ്ഘ​ട​ന​യ്ക്ക് വ്യ​ക്ത​മാ​യ ദി​ശ ഇ​നി​യും ല​ഭി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ...
നോ ടെൻഷൻ, അവധി ദിനങ്ങളും ആഘോഷിക്കാം
കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളെ ചെറുത്തു നിൽക്കുന്നതും ദീർഘ കാലം ഈടു നിൽക്കുന്നതുമായ ഉത്പന്നങ്ങളിലൂടെ ഉത്പന്ന ശ്രേണി വിപുലമാക്കുക എന്നുള്ളതാണ് പെയിന്‍റ് നിർമാണ കന്പനികളെല്ലാം ലക്ഷ്യമിടുന്നത്.

ഈ ലക്ഷ്യത്തിന...
കാപ്പി നിങ്ങൾക്കും എനിക്കും
കഴിഞ്ഞ മൂന്ന് വർഷക്കാലമായി ആഗോളതലത്തിൽ ഒക്ടോബർ ഒന്ന് അന്താരാഷ്ട്ര കാപ്പിദിനമായി ആചരിച്ചുവരികയാണ്. ഇന്‍റർനാഷണൽ കോഫി ഓർഗനൈസേഷന്‍റെ ആഭിമുഖ്യത്തിലാണ് കാപ്പിദിനം ആഘോഷിക്കുുന്നത്. 2015 മുതൽ ഏകീകൃത സ്വഭാവത്തോട് കൂടി ദിനാചരണ പരി...
വളരെ കൂടുന്പോൾ വാങ്ങരുത് വളരെ കുറയുന്പോൾ വിൽക്കരുത്
ഓഹരി വിപണി വൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണല്ലോ ഇപ്പോൾ. രണ്ടു മൂന്നു വർഷംകൊണ്ട് 18,000 പോയിന്‍റിൽനിന്ന് 32,000 ത്തിലേക്ക് സെൻസെക്സ് എത്തിയിരിക്കുന്നു. നിഫ്റ്റി പതിനായിരത്തിനു മുകളിലുമെത്തിയിരിക്കുന്നു.
ഓഹരി വിപണിയിൽ വാങ്ങലും വിൽക്കലും
അനുയോജ്യനായ ഒരു ബ്രോക്കറെ തെരഞ്ഞെടുക്കുകയാണ് ആദ്യപടി. ബ്രോക്കറുടെ വിശ്വാസ്യതയും ചരിത്രവും സാന്പത്തിക നിലയും അറിയുന്നത് നല്ലതാണ്. സേവന നിലവാരവും ഇടപാടുകാർക്കിടയിലുള്ള അംഗീകാരവും പരിഗണനയിലെടുക്കണം. ബ്രോക്കറെ തെരഞ്ഞെടുത്തുകഴ...
ആൻസിയുടെ പരീക്ഷണങ്ങൾ തുടരുകയാണ്...
പാലാ ഞാവള്ളിമംഗലത്തിൽ ആൻസി മാത്യുവിന് ചക്കയോടുള്ള ഇഷ്ടം എത്രമാത്രമുണ്ടെന്ന് അറിയണമെങ്കിൽ ചക്കയിൽ നിന്നും ആൻസി തയ്യാറാക്കിയ മൂല്യവർധിത ഉത്പന്നങ്ങളുടെ എണ്ണം കേൾക്കണം. ഏഴു വർഷത്തെ പരീക്ഷണങ്ങളിലൂട ആൻസി കണ്ടെത്തിയത് മൂന്നൂറിലധികം...
രക്ഷിക്കാം, തോട്ടവിളകളെ
വിശ്രുത ശാസ്ത്രജ്ഞൻ ഡോ. എം എസ് സ്വാമിനാഥൻ ഒരിക്കൽ പറഞ്ഞു. ""യഥാർത്ഥത്തിൽ കേരളം ഇന്ത്യയുടെ തോട്ടവിള സംസ്ഥാനമാണ്. രാജ്യത്തിന്‍റെ തോട്ടവിള ഉത്പാദനത്തിന്‍റെ 46 ശതമാനവും സംഭാവന ചെയ്യുന്നത് കേരളമാണ്.’’ ഈ വാക്കുകൾക്ക് വളരെ പ്രസക്...
മലബാർ: തുറക്കാത്ത സമ്മാനപ്പൊതി
തുറക്കാത്ത സമ്മാനപ്പൊതി പോലെയാണ് മലബാർ. ദക്ഷിണകേരളത്തേയും മധ്യകേരളത്തേയും വികസനവും വളർച്ചയും സന്പന്നമാക്കിയപ്പോൾ മലബാർ എന്നു വിളക്കപ്പെടുന്ന വടക്കൻ കേരളത്തിൽ ഒന്നുംതന്നെ സംഭവിച്ചില്ല.

മലബാറിലെ മിക്ക സംരംഭകരും കച്...
അറബ് ലോകം കീഴടക്കി അൽ മദീന ഗ്രൂപ്പ്
കുവൈത്ത് യുദ്ധകാലത്ത് ദുബായിൽ തൊഴിൽ തേടിയെത്തിയ ഒരു ചെറുപ്പക്കാരൻ. കേവലം ഒരു പ്രവാസി തൊഴിലാളിയായി ജീവിക്കുന്നതിനുപരിയായി പാരന്പര്യമായി തന്‍റെ രക്തത്തിൽ അലിഞ്ഞു ചേർന്ന ബിസിനസ് എന്ന ഇഷ്ടത്തെ ഏറെ ആവേശത്തോടെ സ്വന്തമാക്കി. കൈവെ...
രേണുക രാംനാഥ് പ്രൈവറ്റ് ഇക്വിറ്റിയുടെ മാതാവ്
പ്രശസ്തമായ മൾട്ടിപ്പിൾ ആൾട്ടർനേറ്റ് അസറ്റ് മാനേജ്മെന്‍റ് എന്ന സ്ഥാപനം രേണുകയുടേതാണ്. രേണുക രാംനാഥ്. മുപ്പത്തിരണ്ടാമത്തെ വയസിൽ ഭർത്താവിനെ നഷ്ടപ്പെട്ട ആ ബാങ്ക് മാനേജർ പക്ഷേ, വിധിയുടെ മുന്നിൽ പതറിയില്ല.

1995. രേണുകയ്ക...
സംരംഭകർക്ക് സഹായമായി സുഗന്ധവിള ഗവേഷണ കേന്ദ്രം
1975 ൽ കാസർഗോട്ടെ കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തിന്‍റെ പ്രാദേശിക ഗവേഷണ കേന്ദ്രമായാണ് കോഴിക്കോട് മേരിക്കുന്നിൽ സ്ഥിതി ചെയ്യുന്ന ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്‍റെ തുടക്കം. 1986 ൽ ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രമായി ...
"പൊൻ പാലു'മായി പാലാഴി ഡയറി ഫാം
പതിനൊന്നു വർഷത്തെ നേവിയിലെ സേവനത്തിനുശേഷം റിട്ടയർ ചെയ്ത കണ്ടത്തിൻതൊടുകയിൽ കെ സി ഫിലിപ്പ് വിവാഹത്തിനുശേഷം താമസത്തിനു തെരഞ്ഞെടുത്തത് കോഴിക്കോടു ജില്ലയിലെ പുതുപ്പാടിയാണ്. 1991-ൽ ഇവിടെ സ്ഥലം വാങ്ങി കൃഷി ആരംഭിച്ചു. 1993-ൽ അ...
മലബാറിന്‍റെ ഐടി സ്വപ്നങ്ങൾക്ക് ചിറകു നൽകി യുഎൽ സൈബർ പാർക്ക്
മലബാറിന്‍റെ ഐടി ഹബ്ബാകാൻ ഒരുങ്ങുകയാണ് കോഴിക്കോട്. ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയുടെ നേതൃത്വത്തിലുളള യുഎൽ സൈബർ പാർക്കാണ് മലബാറിന്‍റെ ഐടി സ്വപ്നങ്ങൾക്ക് ചിറകു നൽകുന്നത്. നിലവിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഐടി പാർക്കുകളുള്ള...
പോപ്പീസ് ബേബികെയർ പ്രോഡക്ട്സ്
കേരളത്തിൽനിന്നൊരു രാജ്യാന്തര ബ്രാൻഡ്, 2020-ഓടെ മലപ്പുറത്തുനിന്നൊരു ലിസ്റ്റഡ് കന്പനി, രാജ്യമൊട്ടാകെ റീട്ടെയിൽ സ്റ്റോറുകൾ...പോപ്പീസ് ബേബികെയർ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷാജു തോമസ് ...
സന്പാദിക്കാനും സന്പത്തുണ്ടാക്കുവാനും
പി.ആർ ദിലീപ് വലിയൊരു യജ്ഞത്തിലാണ്. ദിലീപ് ആരംഭിച്ച ഇംപെറ്റസ് വെൽത്ത് മാനേജ്മെന്‍റും ഇതേ യജ്ഞത്തിലാണ.് സൗജന്യമായോ അല്ലാതെയോ ആളുകളെ സന്പാദിപ്പിക്കുവാനും സന്പത്തു നേടുവാനും പഠിപ്പിക്കുകയാണ് ആ യജ്ഞം. സാന്പത്തിക ഭാവി ഉറപ്പാക...
സംരംഭകനാകാൻ പ്ലാൻ ചെയ്യാം
ഏതൊരും സംരംഭവും ആരംഭിക്കുന്നതിനു മുന്പ് സംരംഭകനുണ്ടാകേണ്ടത് കൃത്യവും വ്യക്തവുമായ ഒരു ബിസിനസ് പ്ലാൻ ആണ്. അത് വളരെ ശ്രദ്ധയോടെ വേണം തയാറാക്കാൻ. അതോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് അത് ആർക്കു വേണ്ടിയുള്ളതാണെന്നുള്ള തി...
സർവീസ് ചാർജുകളിൽ നിന്നും രക്ഷനേടാൻ
ബങ്കിംഗ് മേഖലയിലെ സേവനങ്ങൾക്കുള്ള ചാർജുകൾക്ക് ഒരു കുറവും വരുത്താതെ വീണ്ടും കൂട്ടിയിരിക്കുകയാണ് പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകൾ. ബാങ്കുകൾക്കു സമീപത്തു കൂടി പോയാൽ പോലും സർവീസ് ചാർജ് ഈടാക്കുന്ന സ്ഥിതിയാണുള്ളത്. ...
വിസ്മയം തീര്‍ത്ത് ബെല്ല ക്രിയേഷന്‍സ്‌
അവധി ദിവസം വന്നാൽ രാവിലെ മുതൽ അപ്പന്‍റെ ഓഫീസിലായിരിക്കും ബീനയുടെ വാസം. നല്ല കയ്യക്ഷരമുള്ള ബീനയെക്കൊണ്ട് അപ്പൻ ഇടയ്ക്കിടയ്ക്ക് കണക്കുകളൊക്കെ എഴുതിക്കും.അപ്പന്‌ ഇടയ്ക്ക് കുന്നൂരിൽ തേയില ലേലത്തിൽ പങ്കെടുക്കാൻ പോകും.അപ്പോൾ ...
മാസശന്പളക്കാരുടെ ഇഷ്ട നിക്ഷേപം മ്യൂച്വൽ ഫണ്ട്
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ മാസ ശന്പളക്കാർക്കിടയിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് പ്രിയമേറുന്നു. ശന്പളക്കാരിൽ 50 ശതമാനം പേരും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനാണ് താൽപര്യം. ഇത് സുരക്ഷിതമാണെന്നും അവർ കരുതുന്നു
എന്നാൽ ബിസിനസുകാ...
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കും മുന്പ്...
എന്തായാലും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ ഇന്ത്യക്കാർക്ക് താല്പര്യം വർധിച്ചുവരികയാണ്. എങ്കിലും മറ്റു വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യക്കാരുടെ നിക്ഷേപം വളരെ കുറച്ചു മാത്രമേയുള്ളു. കൈവിരലിലെണ്ണാവുന്ന ശതമാനം മാത്...
പാൻ ആവശ്യമായ 18 ഇടപാടുകൾ
പാനും ആധാറും നിത്യ ജീവിതത്തിലേക്ക് കടന്നു കയറുകയാണ്. ഇവയില്ലാതെ നിത്യ ജീവിതത്തിലെ പല കാര്യങ്ങളും മുന്നോട്ടു പോവുകയില്ലെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പാൻ നൽകാതെയോ ആധാർ നൽകാതെയോ നടത്താവുന്ന ഇടപാടുകൾ ഓരോ ദിവസവും ...
പലിശ നിരക്ക് കുറച്ച് ആർബിഐ
നരേന്ദ്ര മോദി സർക്കാർ ആഗ്രഹിച്ചിരുന്ന അര ശതമാനം വെട്ടിക്കുറവു വരുത്തിയില്ലെങ്കിലും റിസർവ് ബാങ്ക് പണനയ കമ്മിറ്റി നയ പലിശനിരക്ക് കാൽ ശതമാനം കുറച്ചിരിക്കുകയാണ്.

റീപോ നിരക്ക് ( ബാങ്കുകൾ റിസർവ് ബാങ്കിൽനിന്നു എടുക്ക...
ഭവന വായ്പ എടുക്കുന്നവർക്ക് നല്ല നാളുകൾ
സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആളുകളെ വായ്പ നൽകി സഹായിക്കുന്നവരാണ് ബാങ്കുകളും ഹൗസിംഗ് ഫിനാൻസ് കന്പനികളും. സ്വന്തം ആഗ്രഹങ്ങളും ഇഷ്ടങ്ങളുമെല്ലാം ചേർന്ന് ഒരു വീട് നിർമ്മിക്കാൻ ഒരാളുടെ അദ്ധ്വാനവും സന്പത്തും പോ...
എച്ച്ഡിഎഫ്സി സ്മോൾ കാപ് ഫണ്ടിന്‍റെ കരുത്ത്
മുഖ്യമായും സ്മോൾ കാപ് ഓഹരികളിൽ നിക്ഷേപം നടത്തി ദീർഘകാലത്തിൽ മൂലധന വളർച്ച ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പദ്ധതിയാണ് എച്ച്ഡിഎഫ്സി സ്മോൾ കാപ് ഫണ്ട്. തുടക്കത്തിൽ മോർഗൻ സ്റ്റാൻലി ഏസ് ഫണ്ടെന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നു. 2...
വരുമാനം സന്പത്താക്കാൻ ഇക്വിറ്റി എസ്ഐപി
പ്രതിമാസ വരുമാനത്തിലെ ഒരു ഭാഗത്തെ ബിസനസ് മൂലധനമാക്കി മാറ്റുന്ന അതിശയ നിക്ഷേപ വാഹനമാണ് ക്രമ നിക്ഷേപ പദ്ധതി അഥവാ എസ്ഐപി.

പ്രശസ്ത അമേരിക്കൻ ഇൻവെസ്റ്ററായ ജോണ്‍ ബോഗ്ലേ ഒരിക്കൽ പറയുകയുണ്ടായി. മൂലധന വിപണിയില്ലാതെ മറ്റൊരു...
3 ചായയുടെ കാശും കോടിപതിയും
ലോകത്തിലെ രണ്ടാമത്തെ സന്പന്നനായ വാറൻ ബുഫെയുടേയും ഇന്ത്യയിലെ സന്പന്നരായ അസീം പ്രേംജിയുടെയും ലക്ഷ്മി മിത്തലിന്‍റെയുമൊക്കെ കഥ കേൾക്കുന്പോൾ പലരുടെയും മനസിലൂടെ കടന്നു പോകുന്ന ചിന്തയിതാണ്. ഇവരെപ്പോലെ കോടീശ്വരനാകാൻ എന്താണൊരു...
LATEST NEWS
അമേരിക്കയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി 75 പേർക്ക് പരിക്ക്
രാജ്യാന്തര കോടതിയിൽ ഇന്ത്യൻ വിജയം; ബ്രിട്ടൻ പിൻമാറി
രാമേശ്വരത്ത് ഏഴു കിലോ സ്വർണബിസ്കറ്റ് പിടികൂടി
രാഷ്ട്രപതിയുടെ അരുണാചൽ സന്ദർശനത്തിനെതിരേ വിമർശനവുമായി ചൈന
ഉത്തരകൊറിയ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമെന്ന് അമേരിക്ക; പ്രഖ്യാപനം ഉടൻ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.