ടാറ്റാ നെക്സോൺ വിപണിയിൽ
ടാറ്റാ നെക്സോൺ വിപണിയിൽ
Saturday, September 23, 2017 3:02 AM IST
ന്യൂ​ഡ​ൽ​ഹി: ടാ​റ്റാ മോ​ട്ടോ​ഴ്സ് സ​ബ്കോം​പാ​ക്ട് എ​സ്‌​യു​വി നെ​ക്സോ​ണി​നെ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. 1.2 ലി​റ്റ​ർ റെ​വ​ട്രോ​ൺ പെ​ട്രോ​ൾ എ​ൻ​ജി​നി​ലും 1.5 ലി​റ്റ​ർ‌ റെ​വോ​ടോ​ർ​ക്ക് ഡീ​സ​ൽ എ​ൻ​ജി​നി​ലും നി​ര​ത്തി​ലെ​ത്തു​ന്ന നെ​ക്സോ​ണി​ന് ആ​റു സ്പീ​ഡ് മാ​ന്വ​ൽ ഗി​യ​ർ​ബോ​ക്സാ​ണു​ള്ള​ത്. എ​എം​ടി വേ​രി​യ​ന്‍റ് വൈ​കാ​തെ പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് ക​മ്പ​നി​ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

എ​ട്ടു സ്പീ​ക്ക​ർ ഹാ​ർ​മ​ൻ 6.5 ഇ​ഞ്ച് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​ത്തി​ൽ ആ​ൻ​ഡ്രോ​യ്ഡ് ഓ​ട്ടോ, വോ​യ്സ് ക​മാ​ൻ​ഡ്, മെ​സേ​ജ് റീ​ഡൗ​ട്ട് ആ​ൻ​ഡ് റി​പ്ലേ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ മ​ൾ​ട്ടി ഷേ​ഡ് കാ​ബി​ൻ,സ​മാ​ർ​ട്ട് കീ, ​പു​ഷ് ബ​ട്ട​ൻ സ്റ്റാ​ർ​ട്ട് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.


മാ​രു​തി സു​സു​കി വി​റ്റാ​ര ബ്ര​സ, ഹ്യു​ണ്ടാ​യി ക്ര​റ്റ, ഫോ​ർ​ഡ് ഇ​ക്കോ​സ്പോ​ർ​ട്ട്, റെ​നോ ഡ​സ്റ്റ​ർ തു​ട​ങ്ങി​യ​ വാ​ഹ​ന​ങ്ങ​ളു​ടെ എ​തി​രാ​ളി​യാ​യി എ​ത്തു​ന്ന നെ​ക്സോ​ണി​ന് 5.85 - 9.45 ല​ക്ഷം രൂ​പ​യാ​ണ് വി​ല (എ​ക്സ് ഷോ​റൂം).