നിസാൻ മൈക്ര ഫാഷൻ ട്രെൻഡിൽ
നിസാൻ മൈക്ര ഫാഷൻ ട്രെൻഡിൽ
Monday, September 18, 2017 2:38 AM IST
ഉ​ത്സ​വ​കാ​ല​ത്തെ വ​ര​വേ​ൽ​ക്കാ​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും പു​തി​യ വാ​ഹ​ന​ങ്ങ​ളും മു​ന്പ് നി​ര​ത്തി​ലെ​ത്തി​യ​വ​യു​ടെ മു​ഖം മി​നു​ക്കി​യ വേ​രി​യ​ന്‍റു​ക​ളും നി​ർ​മാ​താ​ക്ക​ൾ ഇ​ന്ത്യ​ൻ വാ​ഹ​ന​പ്രേ​മി​ക​ൾ​ക്കാ​യി അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. നി​സാ​ൻ ഇ​ന്ത്യ​യും അ​ക്കൂ​ട്ട​ത്തി​ൽ ത​ങ്ങ​ളു​ടെ ഹാ​ച്ച് ബാ​ക്ക് മോ​ഡ​ലാ​യ മൈ​ക്ര​യു​ടെ ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ വേ​രി​യ​ന്‍റ് പു​റ​ത്തി​റ​ക്കി. നി​സാ​ൻ മൈ​ക്ര ഫാ​ഷ​ൻ എ​ഡി​ഷ​ൻ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​വേ​രി​യ​ന്‍റ് പേ​രു​പോ​ലെ​ത​ന്നെ ഫാ​ഷ​ന​ബി​ളാ​ണ്.
ഇ​റ്റാ​ലി​യൻ ബ്രാ​ൻ​ഡ് ആ​യ യു​ണൈ​റ്റ​ഡ് ക​ളേ​ഴ്സ് ഓ​ഫ് ബെ​നറ്റോണി​ൽ​നി​ന്ന് ഉ​ൾ​ക്കൊ​ണ്ട എ​ക്സ്റ്റീ​രി​യ​ർ ഇ​ന്‍റീ​രി​യ​ർ ഡി​സൈ​നാ​ണ് ഈ ​വേ​രി​യ​ന്‍റി​നു ന​ല്കി​യി​രി​ക്കു​ന്ന​ത്. മൈ​ക്ര​യു​ടെ എ​ക്സ്എ​ൽ സി​വി​ടി വേ​രി​യ​ന്‍റി​ൽ വി​രി​ഞ്ഞ ഫാ​ഷ​ൻ വേ​രി​യ​ന്‍റ് ഫാ​ഷ​ൻ ബ്ലാ​ക്ക്, ഫാ​ഷ​ൻ ഓ​റ​ഞ്ച് എ​ന്നീ നി​റ​ങ്ങ​ളി​ലാ​ണ് നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്.

സി​വി​ടി ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ൻ​സ്മി​ഷ​നു​ള്ള ഫാ​ഷ​നി​ൽ "നി​സാ​ൻ ക​ണ​ക്ട്' ക​ണ​ക്ടി​വി​റ്റി​യു​ണ്ട്. ഇ​താ​ദ്യ​മാ​യി 6.2 ഇ​ഞ്ച് ട​ച്ച് സ്ക്രീ​ൻ ഓ​ഡി​യോ വി​ഷ്വ​ൽ നാ​വി​ഗേ​ഷ​നാണ് വാ​ഹ​ന​ത്തി​ന്‍റെ മറ്റൊരു പ്രത്യേകത.

സ്റ്റൈ​ലി​ഷ് ലു​ക്ക്

ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന ലു​ക്കാ​ണ് ഫാ​ഷ​ൻ എ​ഡി​ഷ​ന്‍റെ മു​ഖ​മു​ദ്ര. പു​റ​ത്ത് ഡോ​റു​ക​ളി​ലും ബോ​ണ​റ്റി​ലും ഓ​ട്ടോ​മാ​റ്റി​ക് റി​യ​ർ​വ്യൂ മി​റ​റു​ക​ളി​ലും ഫാ​ഷ​ന്‍റെ പ്ര​തീ​ക​മാ​യ ക​ട്ടി​കൂ​ടി​യ സ്ട്രി​പ്പു​ക​ളു​ണ്ട്. കൂ​ടാ​തെ, മ​റ്റാ​രും പ​രീ​ക്ഷി​ക്കാ​ത്ത രീ​തി​യി​ൽ ബ്ലാ​ക്ക് അ​ലോ​യി​യു​ടെ ഒ​രു സ്പോ​ക്കി​ൽ ഓ​റ​ഞ്ച് നി​റ​വും ന​ല്കി​യി​ട്ടു​ണ്ട്.


ഉ​ള്ളി​ലും ഓ​റ​ഞ്ചി​ന്‍റെ ചാ​രു​ത

പി​യാ​നോ ബ്ലാ​ക്കി​നൊ​പ്പം ഓ​റ​ഞ്ചു നി​റ​മാ​ണ് ഇ​ന്‍റീ​രി​യ​റി​ലെ ആ​ക​ർ​ഷ​ണം. ഓ​റ​ഞ്ച് സ്റ്റി​ച്ചിം​ഗു​ള്ള യൂ​റോ​പ്യ​ൻ ബ്ലാ​ക്ക് സീ​റ്റു​ക​ൾ, ഡി​സൈ​ന​ർ ഫ്ലോ​ർ​മാ​റ്റു​ക​ൾ, ഡി​സൈ​ന​ർ ഹെ​ഡ് റെ​സ്റ്റ് എ​ന്നി​വ​യ്ക്കെ​ല്ലാം ബെ​നറ്റോണിന്‍റെ കൈ​യൊ​പ്പു കാ​ണാ​നാ​കും.

എ​ൻ​ജി​ൻ

മൈ​ക്ര​യു​ടെ എ​ക്സ്എ​ൽ സി​വി​ടി മോ​ഡ​ലി​ലാ​ണ് ഫാ​ഷ​ൻ പി​റ​ന്നി​രി​ക്കു​ന്ന​തെ​ന്നു നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ല്ലോ. 1.2 ലി​റ്റ​ർ 5 സ്പീ​ഡ് പെ​ട്രോ​ൾ എ​ൻ​ജി​ൻ 76 ബി​ച്ച്പി പ​വ​റി​ൽ 104 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. സി​വി​ടി ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​ർ​ബോ​ക്സു​ള്ള ഈ ​വേ​രി​യ​ന്‍റി​ന് 19.34 കി​ലോ​മീ​റ്റ​റാ​ണ് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന മൈ​ലേ​ജ്.

ഓ​ഫ​റു​ക​ളു​മു​ണ്ട്

ബെ​നറ്റോണിന്‍റെ പേ​ഴ്സ​ണ​ൽ ആ​ക്സ​സ​റീ​സി​ൽ​പ്പെ​ടു​ന്ന ബെ​ൽ​റ്റു​ക​ളും ഡി​സൈ​ന​ർ പേ​ഴ്സു​ക​ളും ആ​ദ്യ 500 ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു നി​സാ​ൻ മൈ​ക്ര ഫാ​ഷ​ൻ എ​ഡി​ഷ​ൻ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. കൂ​ടാ​തെ അ​ഞ്ച് വ​ർ​ഷ​ത്തെ എ​ക്സ്റ്റ​ൻ​ഡെ​ഡ് വാ​റ​ണ്ടി പാ​ക്കേ​ജും.

സു​ര​ക്ഷ

ഡ്രൈ​വ​ർ എ​യ​ർ​ബാ​ഗ്, ഇ​മ്മൊ​ബി​ലൈ​സ​ർ, എ​ബി​എ​സ്, ഇ​ബി​ഡി, സെ​ൻ​ട്ര​ൽ ഡോ​ർ ലോ​ക്കിം​ഗ്, സ്പീ​ഡ് സെ​ൻ​സിം​ഗ് ഓ​ട്ടോ ഡോ​ർ​ലോ​ക്ക്, ഫോ​ളോ മി ​ഹോം ലാ​ന്പു​ക​ൾ, ഡ്രൈ​വ​ർ സീ​റ്റ്ബെ​ൽ​റ്റ് വാ​ണി​ഗ് ഇ​ൻ​ഡി​ക്കേ​റ്റ​ർ, ഡു​വ​ൽ ഹോ​ണ്‍, ലോ ​ഫ്യു​വ​ൽ ലെ​വ​ൽ വാ​ണിം​ഗ് ഇ​ൻ​ഡി​ക്കേ​റ്റ​ർ, ഹെ​ഡ്‌ലൈറ്റ് ഓ​ണ്‍ വാ​ണിം​ഗ് ഇ​ൻ​ഡി​ക്കേ​റ്റ​ർ, നി​സാ​ൻ ക​ണ​ക്ട് തു​ട​ങ്ങി​യ​വ സു​ര​ക്ഷാ ഫീ​ച്ച​റു​ക​ൾ.
ഇവിഎം നിസാൻ, കോട്ടയം, മൊബൈൽ: 9995803804.

ഓട്ടോസ്പോട്ട് / ഐബി