സ്ത്രീകൾക്ക് ഹൃദയപൂർവം
സ്ത്രീകൾക്ക്  ഹൃദയപൂർവം
Friday, September 15, 2017 4:44 AM IST
ചികിത്സയും ശുശ്രൂഷയും ലഭിക്കുന്നതിൽ പുരുഷ·ാരെ അപേക്ഷിച്ച് സ്ത്രീകൾ അവഗണിക്കപ്പെടുന്നു എന്നു പറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല. നിസാരമായ അസ്വാസ്ഥ്യങ്ങൾക്കുപോലും പുരുഷ·ാർ വൈദ്യസഹായം തേടുന്പോൾ മാരകമായ രോഗങ്ങൾക്കടിമപ്പെട്ട് സ്ത്രീകളിൽ പലർക്കും വേണ്ട ചികിത്സ തക്കസമയത്ത് ലഭിക്കാതെപോകുന്നു. ഹൃദ്രോഗം പുരുഷ·ാരെ മാത്രം ബാധിക്കുന്ന രോഗമാണെന്നും സാധാരണ സ്ത്രീകൾക്ക് ഉണ്ടാകാറില്ലെന്നും മിഥ്യാധാരണയുണ്ട്. വേൾഡ് ഹാർട്ട് ഫെഡറേഷൻ പ്രസിദ്ധീകരിച്ച കണക്കുകൾപ്രകാരം ആഗോളമായി പ്രതിവർഷം 91 ലക്ഷം സ്ത്രീകൾ ഹൃദയധമനീരോഗങ്ങൾമൂലം മരിക്കുന്നുണ്ട്. ഈ മരണസംഖ്യ അർബുദം, ക്ഷയരോഗം, എയ്ഡ്സ്, മലേറിയ എന്നീ മഹാമാരികൾമൂലമുണ്ടാകുന്നതിനെക്കാൾ കൂടുതലാണ്.

പോഷകമൂല്യമുള്ള ഭക്ഷണം നൽകാം

ജനിക്കുന്പോൾ മുതൽ സ്ത്രീയോട് അവഗണന ആരംഭിക്കുന്നു. ശൈശവദശയിൽത്തന്നെ ഈ അവഗണന പ്രകടമാകും. കൗമാരത്തിലെത്തുന്ന പെണ്‍കുട്ടികൾ സമപ്രായക്കാരായ ആണ്‍കുട്ടികളേക്കാൾ വേഗത്തിൽ വളർച്ചപ്രാപിക്കും. ആണ്‍കുട്ടികളേക്കാൾ നേരത്തെ പ്രായപൂർത്തിയാകുന്ന പെണ്‍കുട്ടികൾക്കു കൂടുതലായി പോഷകമൂല്യമുള്ള ഭക്ഷണം നൽകണം. മാംസ്യവും കാൽസ്യവും ഇരുന്പുസത്തും കൂടുതലുള്ള ഭക്ഷണപദാർഥങ്ങളാണു പെണ്‍കുട്ടികൾക്കാവശ്യം. ദിവസേന ഏതാണ്ട് മൂവായിരം കാലറി ഉൗർജം ആവശ്യമായിവരുന്നിടത്ത് വെറും രണ്ടായിരം കാലറിയിൽ താഴെയേ ലഭിക്കുന്നുള്ളൂ. ഋതുമതിയാകുന്നതോടെ ശരീരത്തിലുണ്ടാകുന്ന സ്ത്രൈണഹോർമോണുകളുടെ വേലിയേറ്റം പല ശാരീരികാസ്വാസ്ഥ്യങ്ങൾക്കും ഹേതുവാകുന്നു. ശാരീരികമായ വളർച്ചാവേഗത്തിനനുസൃതമായി ലൈംഗികചോദനകൾ മൊട്ടിടുന്നതോടെ പല അബദ്ധധാരണകളും ഒരുവേള വിഷാദരോഗംവരെയും കുമാരിമാരെ കീഴടക്കുന്നു.

ജന്മജാതരോഗങ്ങളെ കരുതിയിരിക്കണം

സ്കൂളിൽ പോയിത്തുടങ്ങുന്നതോടെ കായികമായി സജീവമാകുന്പോൾ പല ജന്മനായുള്ള ഹൃദ്രോഗങ്ങളും പുറത്തുചാടാറുണ്ട്. കലശലായ ലക്ഷണങ്ങളുമുണ്ടാകാറുണ്ട്. സഹപാഠികളോടൊപ്പം തുള്ളിച്ചാടി നടക്കുന്ന കുട്ടികൾക്കു പലപ്പോഴും അസാധാരണമായ ശ്വാസംമുലും തളർച്ചയും ശേഷിക്കുറവുമുണ്ടാകുന്നു. അഞ്ചിനും പതിനഞ്ചിനുമിടയ്ക്ക് പ്രായമുള്ള കുട്ടികളെ സാധാരണ ബാധിക്കാറുള്ള റുമാറ്റിക് ഫീവർ അഥവാ വാതപ്പനി അവർക്കു വിനയാകാറുണ്ട്. ഹൃദയവാൽവുകളെ പ്രവർത്തനരഹിതമാക്കി മരണത്തിലേക്കുതന്നെ നയിക്കുന്ന ഈ ആർജിത ഹൃദ്രോഗം തക്കസമയത്തു രോഗനിർണയം ചെയ്യപ്പെട്ടു ചികിത്സിച്ചില്ലെങ്കിൽ ഏറെ രോഗലക്ഷണങ്ങളോടെ കുട്ടി ശയ്യാവലംബയാകും.

ആർത്തവം ശാപമല്ല

ആർത്തവം ഒരു ശല്യവും ശാപവുമായി കരുതുന്ന പെണ്‍കുട്ടികൾ ധാരാളമുണ്ട്. എന്നാൽ ഇത് പ്രകൃതി തങ്ങൾക്കുതന്ന പ്രത്യേക രക്ഷാകവചമാണെന്ന യാഥാർഥ്യം മനസിലാക്കുന്നില്ല. ഗർഭധാരണവും പ്രസവവും കുട്ടികളെ വളർത്തലുമൊക്കെ വേണ്ടിവരുന്ന സ്ത്രീത്വത്തിനു പ്രകൃതി കനിഞ്ഞുനൽകുന്ന ഒരു ആരോഗ്യകവചമാണിതെന്നു പിന്നീടാണവർ മനസിലാക്കുന്നത്. ആർത്തവാരംഭത്തോടെ സുലഭമാകുന്ന ഈസ്ട്രജനും മറ്റും സ്ത്രീശരീരത്തിൽ സ്ത്രൈണസ്നിഗ്ധത ഉണ്ടാക്കുന്നതു കൂടാതെ പല രോഗാവസ്ഥകളിൽനിന്നും രക്ഷിക്കുകയും ചെയ്യുന്നു. ഹൃദ്രോഗത്തിെൻറ കാര്യത്തിൽ പ്രത്യേകിച്ചും ഇത് പ്രസക്തമാണ്.

രക്തത്തിലെ സാന്ദ്രതകൂടിയ നല്ല എച്ച്ഡിഎൽ കൊളസ്ട്രോളിെൻറ അളവ് വർധിപ്പിക്കുന്ന ഈസ്ട്രജൻ ഹാർട്ട് അറ്റാക്കിൽനിന്ന് ഹൃദയത്തെ പരിരക്ഷിക്കുന്നു. ചീത്ത എൽഡിഎൽ കൊളസ്ട്രോളിെൻറ അളവാണിങ്ങനെ കുറയ്ക്കുന്നത്. അങ്ങനെ ധമനികളിൽ ജരിതാവസ്ഥയുണ്ടാകാതിരിക്കുന്നു.

ആർത്തവവിരാമം എന്ന വില്ലൻ

മധ്യവയസിൽ അരങ്ങേറുന്ന ആർത്തവവിരാമത്തോടെ സ്ത്രീകൾക്കു കഷ്ടകാലത്തിെൻറ ജരാനരകൾ ഉണ്ടായിത്തുടങ്ങും. സൗന്ദര്യവും മുഖകാന്തിയും മങ്ങുന്നു. സ്തനങ്ങളുടെ വലിപ്പവും സ്നിഗ്ധതയും കുറയും. ഭംഗിയുള്ള തലനാരിഴകൾ നരച്ചുതുടങ്ങും. ഇവയെല്ലാം പെണ്‍മയെ വല്ലാത്തൊരു മാനസികസംഘർഷാവസ്ഥയിൽ എത്തിക്കുന്നു. ഹൃദ്രോഗം, രക്താതിമർദം, പ്രമേഹം, ദുർമേദസ് എന്നിവയെല്ലാം ഉണ്ടാകാനുള്ള സാധ്യത കുതിച്ചുയരും.

വ്യായാമത്തിന്‍റെ ആവശ്യകത

വ്യായാമം ചെയ്യാനുള്ള വൈമുഖ്യം സ്ത്രീകളിൽ പ്രകടമായി കാണുന്നു. വ്യായാമക്കുറവുമൂലം ആഗോളമായി ആകെയുള്ളതിെൻറ ആറു ശതമാനം മരണം സംഭവിക്കുന്നു. ഉൗർജസ്വലമായ വ്യായാമം പ്രഷറും കൊളസ്ട്രോളും പ്രമേഹസാധ്യതയും നിയന്ത്രിക്കുന്നു. അസ്ഥിയുടെസാന്ദ്രത കൂട്ടുന്നു. മാനസികാരോഗ്യം സന്തുലിതമാക്കുന്നു.


അശാസ്ത്രീയമായ ഭക്ഷണശൈലി

അശാസ്ത്രീയവും അപഥ്യവുമായ ഭക്ഷണശൈലി സ്ത്രീകളിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി വിവരങ്ങൾ ലഭിക്കുന്നത് നഴ്സസ് ഹെൽത്ത് സ്റ്റഡിയിൽനിന്നാണ്. കൊഴുപ്പും ഉപ്പും കുറഞ്ഞ പഴങ്ങളും പച്ചക്കറികളും സുലഭമായുള്ള ആഹാരശൈലി ഹൃദയാരോഗ്യത്തിന് നല്ലതാണ്. സ്ത്രീകളിൽ ശരീരഭാരം 30 ശതമാനത്തിൽ കൂടുതൽ അധികരിച്ചാൽ ഹാർറ്റാക്കിനെതുടർന്നുള്ള മരണസാധ്യത 3.3 മടങ്ങാകുന്നു. ഇന്ത്യയിലെ 45 ശതമാനം സ്ത്രീകൾക്കും അമിതവണ്ണമുണ്ടെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.

പ്രമേഹ സാധ്യത

പ്രമേഹബാധിതരായ പുരുഷ·ാർക്കു ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത മൂന്ന് മടങ്ങാകുന്പോൾ സ്ത്രീകൾക്ക് ഏഴുമടങ്ങാണ്. പ്രമേഹബാധ സ്ത്രീകളിലെ ഹൃദ്രോഗസാധ്യത 37 ശതമാനമായി ഉയർത്തുന്നു. രക്താതിമർദം പുരുഷ·ാരെക്കാൾ കൂടുതൽ സ്ത്രീകൾക്കാണുണ്ടാകുന്നത്. 65 വയസുകഴിഞ്ഞ 80 ശതമാനം സ്ത്രീകൾക്കും വർധിച്ച പ്രഷറുണ്ട്.

ആർത്തവവിരാമത്തോടെ നഷ്ടപ്പെടുന്ന സ്ത്രൈണഹോർമോണുകളുടെ പരിരക്ഷ വീണ്ടെടുക്കാനായി നൽകപ്പെടുന്നതാണ് ഹോർമോണ്‍ പുനരുത്ഥാന ചികിത്സ. ആദ്യകാലങ്ങളിൽ മിക്കവരും ഈ ചികിത്സ തേടിയിരുന്നു. ഈ അടുത്തകാലത്തു നടന്ന ഗവേഷണങ്ങളിൽ ഈസ്ട്രജൻ ഹോർമോണ്‍ ഋതുവിരാമത്തിനുശേഷം നൽകുന്നത് ദോഷമുണ്ടാക്കുമെന്ന് കണ്ടെത്തിയിരുന്നു. ഗർഭാശയ കാൻസറും ഹൃദ്രോഗവും സ്ട്രോക്കും ഈ ചികിത്സ ലഭിച്ചവരിൽ അധികമായി കണ്ടെത്തി.

സ്ത്രീകളെ അകാലമരണത്തിലേക്കു വലിച്ചിഴയ്ക്കുന്ന പ്രധാന വില്ലൻ സ്തനാർബുദമല്ല ഹൃദ്രോഗമാണെന്നും അതിനെ പിടിയിലൊതുക്കാനുള്ള നടപടികൾ കാലേകൂട്ടി തുടങ്ങണമെന്നുമുള്ള അവബോധം ഏവർക്കുമുണ്ടാകണം.

ഞെട്ടിക്കുന്ന കണക്കുകൾ

ലോകത്താകമാനമുള്ള 35 ശതമാനം സ്ത്രീകളും ഹൃദ്രോഗാനന്തരമാണ് മൃത്യുവിനിരയാകുന്നത്. 1990ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുന്പോൾ 20/ 20 ആകുന്നതോടെ സ്ത്രീകളിലെ ഹൃദ്രോഗസാധ്യത 120 ശതമാനമായി ഉയരുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ഹാർട്ട് അറ്റാക്കിനുശേഷം പെന്നെുണ്ടാകുന്ന മരണനിരക്ക് നോക്കിയാൽ സ്ത്രീകൾ (52 ശതമാനം) പുരുഷ·ാരേക്കാൾ (42 ശതമാനം) മുൻനിരയിൽത്തന്നെയാണ്. അറ്റാക്കിനുശേഷം മൂന്നിൽ രണ്ടുഭാഗം സ്ത്രീകളും ഇതിെൻറ സങ്കീർണതകൾ അനുഭവിച്ചു ജീവിതം നയിക്കുന്നു. ഹൃദയപരാജയംമൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ കണക്കിലും സ്ത്രീകൾതന്നെയാണ് മുന്നിൽ.

ഹൃദ്രോഗസാധ്യത കൂടുതൽ

സ്ത്രീകളെ ഹൃദ്രോഗത്തിലേക്കു വലിച്ചിഴയ്ക്കുന്ന ആപത്ഘടകങ്ങൾ പ്രായം, പാരന്പര്യം, വർധിച്ച കൊളസ്ട്രോൾ, പുകവലി, രക്താതിമർദം, ഋതുവിരാമം തുടങ്ങിയവയാണ്.

ഹൃദ്രോഗമുണ്ടാകുന്നതിനു പ്രായം ഏറ്റവും ശക്തമായ ആപത്ഘടകമാണെന്ന് പല പഠനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണനിലയിൽ പുരുഷ·ാരെക്കാൾ 10/15 വർഷങ്ങൾ താമസിച്ചാണ് സ്ത്രീകളിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. എന്നാൽ ആർത്തവവിരാമത്തോടെ സ്ത്രീകളിൽ ഹൃദ്രോഗസാധ്യത കുതിച്ചുയരുന്നു. 45നും 64നുമിടയ്ക്ക് എട്ടിൽ ഒന്ന് എന്ന കണക്കിലും 65 കഴിഞ്ഞവർക്കു മൂന്നിൽ ഒന്ന് എന്നതോതിലും ഹൃദ്രോഗമുണ്ടാകുന്നു.

ജനിതകമായ പ്രവണത ഒരു ശക്തമായ ആപത്ഘടകംതന്നെയാണ്. അച്ഛനോ അമ്മയ്ക്കോ 55 വയസിനു താഴെ ഹൃദയാഘാതമുണ്ടായിട്ടുണ്ടെങ്കിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതയേറുന്നു.

ട്രൈഗ്ലിസറൈഡുകളുടെ ആധിക്യവും നല്ല എച്ച്ഡിഎൽ കൊളസ്ട്രോളിെൻറ അപര്യാപ്തതയും ഹൃദ്രോഗസാധ്യത പതി·ടങ്ങാക്കുന്നു. നാഷണൽ കൊളസ്ട്രോൾ എജ്യൂക്കേഷൻ പ്രോഗാമിെൻറ നിർദേശപ്രകാരം 20 വയസുകഴിഞ്ഞ സ്ത്രീകളിൽ പൊതുവായ കൊളസ്ട്രോളും എച്ച്ഡിഎലും കൃത്യമായി സ്ക്രീൻ ചെയ്യണം.

||

ഡോ. ജോർജ് തയ്യിൽ
സീനിയർ കണ്‍സൾട്ടന്‍റ് കാർഡിയോളജിസ്റ്റ്, ലൂർദ്ദ് ആശുപത്രി, എറണാകുളം