പുതിയ വാഹനം വാങ്ങാൻ താത്പര്യപ്പെടുന്നവർ കുറഞ്ഞ വിലയ്ക്ക് കൂടുതൽ സൗകര്യങ്ങൾ നല്കുന്നവ തെരഞ്ഞെടുക്കുമെന്നതിൽ സംശയമില്ല. ഹാച്ച്ബാക്ക് മോഡലുകൾക്ക് ഇന്ന് വിപണിയിലുള്ള പ്രാധാന്യം നിമിത്തം ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നല്കാൻ നിർമാതാക്കളും ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മുൻ കാലങ്ങളിൽ ഇല്ലാതിരുന്ന പ്രീമിയം ഹാച്ച്ബാക്ക് എന്നൊരു സെഗ്മെന്റുതന്നെ ഇപ്പോഴുണ്ട്. പത്തു ലക്ഷം രൂപയിൽ താഴെ ബജറ്റു വരുന്ന, മികച്ച ഫീച്ചറുകൾ വച്ചുനീട്ടുന്ന ചില ഹാച്ച്ബാക്കുകളെ പരിചയപ്പെടാം.
മാരുതി സുസുകി ബലേനോ
വിപണിയിൽ വലിയ തരംഗമുണ്ടാക്കിയ മാരുതി സുസുകിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡൽ. 1.2 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡിഡിഐഎസ് ഡീസൽ എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. പ്രൊജക്ടർ ഹെഡ്ലാന്പുകൾ, വിൻഡോകൾക്ക് യുവി ഗ്ലാസ്, ആപ്പിൾ കാർപ്ലേ, 7-ഇഞ്ച് സ്മാർട്ട്പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി, റിവേഴ്സ് പാർക്കിംഗ് സെൻസേഴ്സ്, റിവേഴ്സിംഗ് കാമറ, ഫോഗ് ലാന്പുകൾ തുടങ്ങിയവ പ്രധാന ഫീച്ചറുകൾ.
വില: 5.26 -8.43 ലക്ഷം രൂപ.
ഹ്യുണ്ടായി എലൈറ്റ് ഐ20
ഡുവൽ ബോഡി കളറുകളുമായി 2017 എലൈറ്റ് ഐ20 അടുത്തിടെ വിപണിയിലെത്തി. ഇന്റീരിയർ, എക്സ്റ്റീരിയർ നിറമാറ്റങ്ങൾക്കൊപ്പം ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, മിറർ ലിങ്ക് കണക്ടിവിറ്റികളുള്ള 7-ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡുവർ എയർബാഗ് തുടങ്ങിയവ പ്രധാന ഫീച്ചറുകൾ. 1.2 പെട്രോൾ എൻജിനിലും 1.4 ലിറ്റർ യു2 സിആർഡിഐ എൻജിനിലും പുറത്തിറങ്ങുന്ന ഐ20യുടെ വില 5.32 - 8.97 ലക്ഷം രൂപ.
ഹോണ്ട ജാസ്
വിസ്താരമുള്ളതും ഉപയോക്തൃ സൗഹൃദവുമായ കാബിനാണ് ജാസിന്റെ പ്രധാന ഹൈലൈറ്റ്. 354 ലിറ്റർ ബൂട്ട് സ്പേസ് മാജിക് സീറ്റ് വഴി ഉയർത്താനുമാകും. ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവിംഗ് സീറ്റ്, ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, 5-ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനൊപ്പം റിവേഴ്സ് പാർക്കിംഗ് കാമറയും നാവിഗേഷനും പ്രധാന ഫീച്ചറുകൾ.
വില:ജാസ് വിഎക്സ് 7.89 ലക്ഷം രൂപ
ജാസ് വി സിവിടി 8.47 ലക്ഷം രൂപ
ഫോക്സ്വാഗണ് പോളോ ജിടി ടിഎസ്ഐ
1.2 ലിറ്റർ ടിസിഐ എൻജിൻ, 7-സ്പീഡ് ഡിഎസ്ജി (ഡുവൽ ക്ലച്ച്) ഗിയർബോക്സ് എന്നിവ ഡ്രൈവിഗ് സുഗമമാക്കുന്നു. ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവിംഗ് സീറ്റ്, ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ്, ഡുവൽ എയർബാഗുകൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, ക്രൂയിസ് കണ്ട്രോൾ തുടങ്ങിയവ പ്രധാന ഫീച്ചറുകൾ.
പോളോ ജിടിഐ ടിഎസ്ഐ 9.22 ലക്ഷം രൂപ.
പോളോ ജിടിഐ ടിഎസ്ഐ സ്പോർട് എഡിഷൻ 9.71 ലക്ഷം രൂപ.
ഫോർഡ് ഫിഗോ
1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിനുകളിലുമായി 13 വേരിയന്റിൽ ഫിഗോ നിരത്തിലെത്തുന്നു. ബേസ് മോഡലിൽ രണ്ട് എയർബാഗുകൾ, ടോപ് എൻഡ് വേരിയന്റിൽ ആറ് എയർബാഗുകൾ വരെ, എബിഎസ്, ഇബിഡി, വോയ്സ് ഗൈഡഡ് ഓഡിയോ സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, ഇഎസ്പി തുടങ്ങിയവ പ്രധാന ഫീച്ചറുകൾ.
വില: 4.73-7.7 ലക്ഷം രൂപ.
നിസാൻ മൈക്ര
മൈക്രയുടെ പരിഷ്കരിച്ച പതിപ്പ് ജൂണിൽ വിപണിയിലെത്തി. റെയ്ൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകൾ, മികച്ച ഇന്റീരിയർ തുടങ്ങിയവ പ്രധാന ഫീച്ചറുകൾ. 1.2 ലിറ്റർ മൂന്നു സിലിണ്ടർ പെട്രോൾ, 1.5 ഡീസൽ എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. വില: 5.99-7.36 ലക്ഷം രൂപ.
ഓട്ടോസ്പോട്ട് / ഐബി