നേ​​​ട്ട​​​ങ്ങ​​​ളു​​​ടെ നെ​​​റു​​​ക​​​യി​​​ൽ റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ
നേ​​​ട്ട​​​ങ്ങ​​​ളു​​​ടെ നെ​​​റു​​​ക​​​യി​​​ൽ റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ
Friday, September 8, 2017 2:07 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി:​​ നേ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ ഒ​​​​രു​​​​വ​​​​ർ​​​​ഷം ​​പി​​​​ന്നി​​​​ട്ട് റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ. 2016 സെ​​​​പ്റ്റം​​​​ബ​​​​ർ അ​​​​ഞ്ചി​​​​നു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ച ജി​​​​യോ ഒ​​​​രു​​ വ​​​​ർ​​​​ഷം​​​​കൊ​​​​ണ്ട് 13 കോ​​ടി വ​​രി​​ക്കാ​​രെ​​യാ​​ണ് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​യ നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ക്കാ​​​​ൻ യ​​​​ത്നി​​​​ച്ച എ​​​​ല്ലാ ജി​​​​യോ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും റി​​​​ല​​​​യ​​​​ൻ​​​​സ് മേ​​ധാ​​വി മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി ക​​​​ത്തി​​​​ലൂ​​​​ടെ ന​​​​ന്ദി​​​​യ​​​​റി​​​​ച്ചു.

ഡി​​​​ജി​​​​റ്റ​​​​ൽ രം​​​​ഗ​​​​ത്തെ പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​ക്കൊ​​​​ള്ളാ​​​​നു​​​​ള്ള പാ​​​​ക​​​​ത ഇ​​​​ന്ത്യ​​​​ക്കാ​​​​യി​​​​ല്ല എ​​​​ന്ന വാ​​​​ദ​​​​മു​​​​ന്ന​​​​യി​​​​ച്ച​​​​വ​​​​ർ​​​​ക്കു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യാ​​​​ണ് ജി​​​​യോ. ടെ​​​​ലി​​​​കോം രം​​​​ഗ​​​​ത്ത് ലോ​​​​ക​​​​ത്തി​​​​നു​​​​പോ​​​​ലും മാ​​​​തൃ​​​​ക​​​​യാ​​​​കാ​​​​നു​​​​ള​​​​ള്ള മി​​​​ക​​​​വ് ജി​​​​യോ കൈ​​​​വ​​​​രി​​​​ച്ചെ​​​​ന്നും അം​​​​ബാ​​​​നി അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. 90 ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് സൗ​​​​ജ​​​​ന്യ 4 ജി ​​​​ഡാ​​റ്റ​​​യും വോ​​​​യ്സ് കോ​​​​ളും പ്ര​​​​ഖ്യാ​​​​പി​​​​ച്ചാ​​​​ണ് ജി​​​​യോ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ച​​​​ത്.


ജി​​​​യോ സൗ​​​​ജ​​​​ന്യ​​നി​​​​ര​​​​ക്കി​​​​ൽ ഡാ​​റ്റ ​​ന​​​​ല്​​​​കി​​​​ത്തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ രാ​​​​ജ്യ​​​​ത്തെ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ഉ​​​​പ​​​​യോ​​​​ഗ​​​​വും കു​​​​തി​​​​ച്ചു​​​​യ​​​​ർ​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ലെ പ്ര​​​​തി​​​​മാ​​​​സ മൊ​​​​ബൈ​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ഉ​​​​പ​​​​യോ​​​​ഗം 20 കോ​​​​ടി ജി​​​​ബി​​​​യി​​​​ൽ​​​​നി​​​​ന്നു 150 കോ​​​​ടി​​​​യാ​​​​യാ​​​​ണ് ഉ​​​​യ​​​​ർ​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 125 കോ​​​​ടി​​​​ ജി​​​​ബി ജി​​​​യോ ഉ​​​​പ​​​​യോ​​ക്താ​​ക്ക​​​​ളു​​​​ടെ സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​ണ്. ജി​​​​യോ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ച​​​​തോ​​​​ടെ മൊ​​​​ബൈ​​ൽ ഡാ​​​​റ്റ​​​​യു​​​​ടെ വി​​​​ല​​​​യി​​​​ലും ഗ​​​​ണ്യ​​​​മാ​​​​യ കു​​​​റ​​​​വു​​​​ണ്ടാ​​​​യി. 1 ജി​​​​ബി ഡാ​​​​റ്റ​​​​യ്ക്കു മ​​​​റ്റു ടെ​​ലി​​​​കോം ക​​​​ന്പ​​​​നി​​​​ക​​​​ൾ 250 രൂ​​​​പ ഈ​​​​ടാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത് ജി​​​​യോ​​​​യു​​​​ടെ വ​​​​ര​​​​വോ​​​​ടെ 10 രൂ​​​​പ​​​​യാ​​​​യി താ​​​​ണു.

റി​​​​ല​​​​യ​​​​ൻ​​​​സ് ക​​​​ഴി​​​​ഞ്ഞ ജൂ​​​​ലൈ​​​​യി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ഫീ​​​​ച്ച​​​​ർ​​ഫോ​​​​ണാ​​യ ജി​​യോ​​ഫോ​​ണും നേ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ പാ​​​​ത​​​​യി​​​​ലാ​​​​ണ്. കേ​​​​വ​​​​ലം മൂ​​ന്നു ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​കൊ​​​​ണ്ട് ജി​​യോ​​ഫോ​​ൺ 60 ല​​ക്ഷം ബു​​​​ക്കി​​​​ഗ് നേ​​​​ടി​​​​യെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.