ചർമത്തിനും വേണം സംരക്ഷണം
ചർമത്തിനും വേണം സംരക്ഷണം
Thursday, September 7, 2017 3:47 AM IST
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമം. അന്തരീക്ഷത്തിലെ മാലിന്യങ്ങളിൽനിന്നും മനുഷ്യശരീരത്തെ രക്ഷിക്കുന്ന കാവൽക്കാരൻകൂടിയാണ് ചർമം. വിവിധ രാസപദാർഥങ്ങൾക്കും അണുക്കൾക്കുമെതിരേ പൊരുതുന്ന ചുമതലയും ചർമം വഹിക്കുന്നു. അതുകൊണ്ടുതന്നെ ചർമത്തിെൻറ ആരോഗ്യം സംരക്ഷിക്കേണ്ടതിെൻറ ആവശ്യവും ചെറുതല്ല.

ശുചിത്വം

ത്വക്കിെൻറ ആരോഗ്യം നിലനിർത്തുന്നതിൽ ശുചിത്വത്തിന് പ്രാധാന്യം ഏറെയാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ്, പരോപജീവി എന്നീ വിഭാഗങ്ങളിൽപ്പെടുന്ന അണുക്കളിൽ നിന്നു ചർമത്തെ രക്ഷിക്കാൻ ശുചിത്വം തികച്ചും അനിവാര്യമാണ്. ദിവസവും രണ്ടുനേരം കുളിച്ച് വസ്ത്രം മാറേണ്ടത് ആവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ. കക്ഷങ്ങളിലും തുടയിടുക്കുകളിലും പ്രത്യേകിച്ച് വേനൽക്കാലത്ത് വിയർപ്പ് തങ്ങിനിന്ന് ദുർഗന്ധവും ഫംഗസ് അണുബാധയും ഉണ്ടാകാനുള്ള സാധ്യത വലുതാണ്.

മുഖചർമം കഴുകി വൃത്തിയാക്കാതിരുന്നാൽ എണ്ണമയം മൂലം മുഖക്കുരു അധികരിക്കാനിടയുണ്ട്. പ്രത്യേക സോപ്പുകളും ഫേസ് വാഷുകളും ഉപയോഗിച്ചാൽ മുഖക്കുരു ഒരു പരിധിവരെ നിയന്ത്രിക്കാനാവും. എണ്ണമയം അധികമുള്ള സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗംമൂലവും മുഖക്കുരുക്കൾ പ്രത്യക്ഷപ്പെടാം.

വരണ്ട ചർമമുള്ളവർക്കാണ് പ്രത്യേകിച്ച് തണുപ്പുകാലങ്ങളിൽ വിണ്ടുകീറലും നേർത്ത ചുളിവുകളും ചൊറിച്ചിലുമുണ്ടാകുന്നത്. ഇത്തരക്കാർ മോയിസ്ച്ചറൈസിംഗ് സോപ്പുകളോ മൃദുവായ ക്ലെൻസറുകളോ ഉപയോഗിച്ച് ചർമം ശുചീകരിക്കുന്നത് നല്ലതാണ്. വരണ്ട ചർമത്തിനുടമയായവർ കുളി കഴിഞ്ഞ് ഉടൻതന്നെ ഒരു മോയിസ്ച്ചറൈസർ പുരട്ടുന്നത് ത്വക്കിെൻറ ആരോഗ്യത്തിനും കാന്തിക്കും ഏറെ ഗുണകരമാകും.

കുളിക്കുന്പോൾ ചർമത്തിന് ക്ഷതമേൽക്കുന്ന രീതിയിൽ പരുപരുപ്പുള്ള ഉത്പന്നങ്ങൾ ഉപയോഗിച്ച് ഉരയ്ക്കുന്നത് നല്ലതല്ല. ഇതുമൂലം ചർമത്തിൽ ഒരുതരം കറുത്ത പാടുകൾ പ്രത്യക്ഷപ്പെടാം.

ദേഹംപോലെതന്നെ ശിരോചർമവും മുടിയും വൃത്തിയാക്കണം. ശിരോചർമവും മുടിയും വൃത്തിയാക്കുന്നതിനായി മൃദുവായുള്ള ഷാംപു ആഴ്ചയിൽ മൂന്നുതവണവരെ ഉപയോഗിക്കാം. മുടി മൃദുവാക്കുന്നതിനുവേണ്ടി ഷാംപു ഉപയോഗിച്ച ശേഷം ഒരു കണ്ടീഷണർ മുടിയിൽ തേച്ച് കഴുകിക്കളയുക. മലസീഷ്യ വർഫർ എന്ന ഫംഗസും ചർമത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന കൊഴുപ്പു രൂപത്തിലുള്ള ഒരു പദാർഥമായ സീബത്തിെൻറ ആധിക്യംകൊണ്ടുമാണ് താരൻ ഉണ്ടാകുന്നത്. ആൻറിഫംഗൽ മരുന്നുകൾ അടങ്ങിയ ഷാംപു ഉപയോഗിച്ച് താരെൻറ ശല്യം അകറ്റിനിർത്താം. ചെവിയിലും കണ്‍പീലികളിലും മുഖത്തും നെഞ്ചിലും താരൻ ഉണ്ടാകാനിടയുണ്ട്.

സാധാരണയായി കുട്ടികളിലാണ് പേൻശല്യം ഉണ്ടാകാറുള്ളത്. ശുചിത്വം പാലിക്കാത്ത വ്യക്തികളിൽ പ്രത്യേകിച്ച് ഗുഹ്യഭാഗങ്ങളിലും പേൻശല്യം ഉണ്ടാകാം. പെർമെത്രിൻ (ജലൃാലവേൃശി) എന്ന മരുന്ന് ഇതിൽനിന്ന് മുക്തിനേടാൻ സഹായിക്കും. പേൻമൂലം ബാക്ടീരിയ അണുബാധയും കഴല വീക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്.

കൈകാലുകളിൽ

കൈകാലുകൾ എപ്പോഴും നനയാൻ സാധ്യതയുള്ളവർക്ക് ഈർപ്പം തങ്ങിനിന്ന് ഫംഗസ് അണുബാധ വിരലുകൾക്കിടയിലും നഖങ്ങളിലും ഉണ്ടാകാനിടയുണ്ട്. നഖങ്ങൾ കൂർത്ത ഉപകരണങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കുകയും വശങ്ങളിലേക്ക് ഇറക്കിവെുകയുമരുത്. ഇത് കുഴിനഖത്തിനും അണുബാധയ്ക്കും ഇടയാക്കും. പെഡിക്യൂറിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് ശരിയായ ശുചിത്വമില്ലെങ്കിൽ നഖത്തിൽ അണുബാധ വരുത്താൻ ഇടയാക്കും.

നീന്തുന്പോൾ

നീന്തൽക്കുപ്പായങ്ങളുടെ ഉപയോഗത്തിലും ശുചിത്വം അത്യന്താപേക്ഷിതമാണ്. നീന്തലിന് ഇറങ്ങുന്നതിനു മുൻപും അതിനുശേഷവും കുളിച്ച് ശരീരം ശുചിയാക്കണം. രോഗബാധിതർ നിർബന്ധമായും പൊതു നീന്തൽക്കുളങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. കൃത്യമായ അണുനിവാരണം നടത്താത്ത നീന്തൽക്കുളങ്ങൾ ശുചിയായി നിലനിർത്തേണ്ടതാണ്. അല്ലാത്തപക്ഷം പാലുണ്ണി, അരിന്പാറപോലുള്ള പല അണുബാധകളും പകരാനിടയുണ്ട്.

മഴക്കാലത്തും മറ്റും ഒഴുകിവരുന്ന മലിനജലം മുറിവുകളിൽ പറ്റുന്നതും മാരകമായ പല അസുഖങ്ങൾക്കും കാരണമായേക്കാം. ഷൂസ് ധരിക്കുന്നവർ ദിവസവും സോക്സ് മാറ്റേണ്ടതാണ്. വളരെ ഇറുകിയ ഷൂസ് ധരിക്കുന്നതും നനവുള്ള സോക്സ് ഉപയോഗിക്കുന്നതും ഫംഗസ് അണുബാധയ്ക്ക് ഇടയാക്കും. പ്രമേഹരോഗികൾ അവരുടെ കൈകാലുകളിലെ മുറിവുകൾ ഒരിക്കലും അവഗണിക്കരുത്. അപകടകരമാകുന്ന വിധത്തിൽ അണുബാധയുണ്ടാകാൻ ഇവരിൽ സാധ്യത ഏറെയാണ്.

ലൈംഗിക ശുചിത്വം

ലൈംഗിക ശുചിത്വത്തിെൻറ കാര്യം എടുത്തുപറയേണ്ടതു തന്നെയാണ്. ലൈംഗികബന്ധത്തിന് മുൻപും ശേഷവും ശുചീകരണം ആവശ്യമാണ്.

മൂലയൂട്ടുന്നവർ

മുലയൂട്ടുന്ന അമാർ സ്തനങ്ങൾ ശുചിയായി സൂക്ഷിക്കണം. കുഞ്ഞിന് വായിൽ പൂപ്പൽബാധയുണ്ടെങ്കിൽ ചികിത്സിക്കേണ്ടതാണ്. അല്ലെങ്കിൽ അത് അയുടെ മുലക്കണ്ണുകളിലേക്ക് പകരാൻ സാധ്യതയുണ്ട്.

ഡയപ്പർ അലർജി

കുഞ്ഞുങ്ങളെ ദീർഘനേരം ഡയപ്പർ ധരിപ്പിക്കുന്പോൾ അവിടെ ചുവന്ന് തടിച്ച് പാടുകൾ ഉണ്ടാകാനിടയുണ്ട്. നാലു മണിക്കൂറിലധികം ഒരേ ഡയപ്പർ ഉപയോഗിക്കാതിരിക്കുക. തീരെ കൊച്ചുകുഞ്ഞുങ്ങിൽ കഴുത്തിെൻറ മടക്കിൽ ഈർപ്പം തങ്ങിനിന്ന് ഫംഗസ്ബാധയുണ്ടായേക്കാം. അവിടം വൃത്തിയായി ഉണക്കി സൂക്ഷിക്കേണ്ടതാണ്.


കിടപ്പുരോഗികൾ

ശയ്യാവലംബരായ രോഗികൾ ശരീരശുചിത്വം പാലിച്ചില്ലെങ്കിൽ അണുബാധയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ദിവസവും രണ്ടുനേരം വെള്ളംതൊട്ട് ശരീരം തുടച്ചു വൃത്തിയാക്കണം. ഒരേ കിടപ്പിൽ ദീർഘനേരം കിടന്നാൽ വ്രണങ്ങൾ വന്നേക്കാം. രോഗിയെ ഇടയ്ക്കിടയ്ക്ക് വശം മാറ്റി ചരിച്ചുകിടത്താൻ ശ്രദ്ധിക്കണം.

വേനൽക്കാലത്ത് ഓടിയെത്തുന്ന ഒന്നാണ് ചൂടുകുരു. പല പ്രാവശ്യം കുളിക്കുകയും കലാമിൻ കലർന്ന ലോഷൻ പരിഹാരവും സഹായകവുമാകും.

സൗന്ദര്യവർധക ഉത്പന്നങ്ങൾ: അറിഞ്ഞിരിക്കേണ്ടത്

കോസ്മറ്റിക്കുകൾ, ഹെയർഡൈകൾ എന്നിവ തെരഞ്ഞെടുക്കുന്പോൾ ശ്രദ്ധ വേണം. ഒരിക്കൽ അലർജി ഉണ്ടായാൽ പിന്നീട് ആ ഉത്പന്നം ഉപയോഗിക്കാൻ പാടില്ല. ഹെയർ ഡൈയിൽ അടങ്ങിയ പാരാഫെനിലിൻ ഡൈയമീൻ ആണ് സാധാരണയായി അലർജിക്ക് കാരണമാകുന്നത്. ഹെയർഡൈ അലർജിയുള്ളവർ മൈലാഞ്ചിയോ പിപിഡിയില്ലാത്ത ഓർഗാനിക് ഡൈയോ ഉപയോഗിച്ച് നരച്ച മുടിക്ക് നിറം നൽകാം.

എണ്ണമയമുള്ള ചർമമുള്ളവർക്ക് വാട്ടർ ബേസ്ഡ് കോസ്മറ്റിക്സും സാധാരണ ചർമമുള്ളവർക്ക് ലോഷനുകളും വരണ്ട ചർമമുള്ളവർക്ക് മോയിസ്ച്ചറൈസുകളുള്ള സണ്‍ സ്ക്രീനും പുരുന്നതുവഴി അൾട്രാ വയലറ്റ് രശ്മികളിൽനിന്ന് ഒരു പരിധിവരെ രക്ഷനേടാം. സണ്‍ പ്രൊക്ഷൻ ഫാക്ടർ 15നും 30നും ഇടയിലുള്ള സണ്‍സ്ക്രീനുകൾ ഇന്ത്യൻ വംശജരുടെ ചർത്തിന് ഉത്തമമാണ്. പുറത്തേക്ക് ഇറങ്ങുന്നതിന് അരമണിക്കൂർ മുന്പ് സൂര്യപ്രകാശം ഏൽക്കുന്നിടത്ത് സണ്‍ സ്ക്രീൻ പുരണം. ഇതിെൻറ ഉപയോഗം നാലു മണിക്കൂർ വരെ മാത്രമേ നീണ്ടുനിൽക്കുകയുള്ളു. അതിനുശേഷം ഇത് വീണ്ടും പുരട്ടണം. നീന്തലിൽ ഏർപ്പെടുന്നവർക്ക് വാർ റസിസ്റ്റൻറ് സണ്‍സ്ക്രീൻ ഉപയോഗിക്കാം.

ചർമത്തിനുണ്ടായേക്കാവുന്ന ചുളിവുകൾ, ടാനിംഗ്, കാൻസർ, അലർജി എന്നിവയിൽനിന്നു രക്ഷനേടാൻ സണ്‍സ്ക്രീൻ സഹായിക്കുന്നു.

വിറ്റാമിൻ ഡിയുടെ ഉത്പാദനത്തിനായി അൽപം ഇളംവെയിൽ കൊള്ളുന്നതും ആവശ്യമാണ്.

മനസും ചർമവും

മാനസികസർദം ചർമത്തിന് ഏൽപ്പിക്കുന്ന ആഘാതം ചെറുതൊന്നുമല്ല. മനസും ചർമവും തമ്മിൽ അഭേദ്യമായ ബന്ധംതന്നെയാണ്. മാനസിക സമ്മർദംമൂലം പല ചർമരോഗങ്ങളും അധികരിക്കും. മുഖക്കുരു, സോറിയാസിസ്, എക്സിമ എന്നിവ അവയിൽ ചിലതാണ്. അതുകൊണ്ടുതന്നെ മാനസിക സമ്മർദം നിയന്ത്രിക്കാനും മാനസിക ഉല്ലാസം വളർത്തിയെടുക്കാനുമുള്ള ഒരു ശ്രമം നമ്മളിൽ സദാ ഉണ്ടാകണം.

മാറ്റങ്ങൾ അവഗണിക്കരുത്

ചർമത്തിൽ കണ്ടേക്കാവുന്ന മാറ്റങ്ങൾ അവഗണിക്കരുത്. ആന്തരികാവയവങ്ങളിലെ രോഗങ്ങൾമൂലം ചർമത്തിൽ പല മാറ്റങ്ങളും സംഭവിക്കും. അപകടകാരികളായ അവയവങ്ങളുടെ മുന്നറിയിപ്പുകൾ ചർമത്തിലൂടെ വായിച്ചെടുക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ചർമത്തെ ആന്തരികാവയവങ്ങളുടെ കണ്ണാടിയെന്ന് വിശേഷിപ്പിക്കാറുണ്ട്. മറുകുകൾ ഉണ്ടാക്കുന്ന മാറ്റങ്ങൾ, ഉണങ്ങാതെ നിൽക്കുന്ന വ്രണങ്ങൾ, വെളുത്തതോ കറുത്തതോ ആയ പാടുകൾ, ത്വക്കിലുണ്ടാകുന്ന ചുവന്ന തടിപ്പുകൾ, അകാരണമായ ചൊറിച്ചിൽ ഇവയെല്ലാം ശ്രദ്ധിക്കേണ്ടവയാണ്. ഇവ കണ്ടാൽ വിദഗ്ധോപദേശം തേടുന്നത് ഉചിതമായിരിക്കും.

വാർധക്യത്തിെൻറ നിഴൽ ആദ്യം പതിക്കുന്നത് പലപ്പോഴും ചർമത്തിലാണ്. അൽപം സമയം നമ്മുടെ ചർമസംരക്ഷണത്തിനായി മാറ്റിവയ്ക്കുന്നതുവഴി ചർമത്തിലേക്കുള്ള വാർധക്യത്തിെൻറ കടന്നുകയറ്റം ഒരു പരിധിവരെ അകറ്റിനിർത്താം.

ചിട്ടയായ ജീവിതവും ആരോഗ്യകരമായ ഭക്ഷണരീതിയും നിത്യേനയുള്ള ചർമസംരക്ഷണവും ശുചിത്വംകൊണ്ട് ആരെയും അസൂയാലുവാക്കുന്ന ചർമകാന്തിയും ആരോഗ്യവും നമുക്ക് സ്വായത്തമാക്കാൻ സാധിക്കുമെന്ന കാര്യത്തിന് സംശയം വേണ്ട.

ചർമസംരക്ഷണത്തിനുള്ള നുറുങ്ങുകൾ

* ശുചിത്വം പാലിക്കുക
* പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക
* സൂര്യപ്രകാശത്തിൽനിന്നും സംരക്ഷിക്കുക
* മാനസിക സമ്മർദം നിയന്ത്രിക്കുക
* ചർമത്തിലുണ്ടാകുന്ന മാറ്റങ്ങളെ അവഗണിക്കാതിരിക്കുക

സൂര്യനെ സൂക്ഷിക്കുക

സൂര്യപ്രകാശത്തിലുണ്ടാകുന്ന അൾട്രാ വയലറ്റ് രശ്മികൾ ത്വക്കിന് ദോഷകരമായി ഭവിക്കാറുണ്ട്. പകൽ 10 മണി മുതൽ രണ്ടുമണിവരെയുള്ള സമയത്തെ സൂര്യപ്രകാശം ഏൽക്കുന്നത് കഴിയുന്നതും ഒഴിവാക്കുക. ശരീരം കഴിയുന്ന തും മറയ്ക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

||

ഡോ.അനുരാധ
കാക്കനാട്ട് ബാബു

കണ്‍സൾൻറ് ഡെർമറ്റോളജിസ്റ്റ്
ആസ്റ്റർ മെഡ്സിറ്റി കൊച്ചി