ഡിജിറ്റൽ ഇടപാടുകൾക്ക് രണ്ടു ശതമാനം ജിഎസ്ടി ഇളവ്
ഡിജിറ്റൽ ഇടപാടുകൾക്ക് രണ്ടു ശതമാനം ജിഎസ്ടി ഇളവ്
Tuesday, August 29, 2017 3:58 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ​ണ​മി​ട​പാ​ടു​ക​ൾ ഡി​ജി​റ്റ​ൽവ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ങ്ങ​ൾ തു​ട​രു​ന്നു. ര​ണ്ടാ​യി​രം രൂ​പ വ​രെ​യു​ള്ള ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ​ക്കു​ള്ള ജി​എ​സ്ടി​യു​ടെ ര​ണ്ടു ശ​ത​മാ​നം ഇ​ൻ​സെ​ന്‍റീ​വ് ആ​യി ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു ന​ല്ക​ണ​മെ​ന്ന നി​ർ​ദേ​ശം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും റി​സ​ർ​വ് ബാ​ങ്കി​ന്‍റെ​യും കാ​ബി​ന​റ്റ് സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ​യും ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഐ​ടി വ​കു​പ്പി​ന്‍റെ​യും പ​രി​ഗ​ണ​ന​യി​ലാ​ണ്. ഡി​സ്കൗ​ണ്ട് അ​ല്ലെ​ങ്കി​ൽ കാ​ഷ്ബാ​ക്ക് രീ​തി​യി​ലാ​യി​രി​ക്കും ര​ണ്ടു ശ​ത​മാ​നം ഇ​ൻ​സെ​ന്‍റീ​വ് ഇ​ട​പാ​ടു​കാ​ർ​ക്ക് ല​ഭി​ക്കു​ക.

ഏ​റ്റ​വു​മ​ധി​കം കാ​ഷ് ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്ന​ത് ര​ണ്ടാ​യി​രം രൂ​പ വ​രെ​യാ​ണ്. അ​തി​നാ​ലാ​ണ് ര​ണ്ടാ​യി​രം രൂ​പ വ​രെ​യു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് ഇ​ൻ​സെ​ന്‍റീ​വ് ഏ​ർ​പ്പെ​ടു​ത്താ​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.


ആ​ർ​ബി​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം താ​ഴേ​ക്കാ​ണ്. 2016 ന​വം​ബ​റി​ൽ 67 കോ​ടി രൂ​പ​യു​ടെ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​ത് 2017 മാ​ർ​ച്ച് ആ​യ​പ്പോ​ൾ 89 കോ​ടി​യാ​യി ഉ​യ​ർ​ന്നു. എ​ന്നാ​ൽ, ജൂ​ണി​ൽ 84 കോ​ടി രൂ​പ​യി​ലേ​ക്ക് താ​ഴ്ന്നു. ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളു​ടെ തോ​ത് ഉ​യ​ർ​ത്താ​ൻ കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​പ്പോ​ൾ.