ലോക വാഹനവിപണിയിൽ ഇന്ത്യ നാലാമത്
ലോക വാഹനവിപണിയിൽ ഇന്ത്യ നാലാമത്
Wednesday, July 12, 2017 2:58 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള വാ​ഹ​ന​വി​പ​ണി​യി​ൽ ക​രു​ത്തു കാ​ട്ടി ഇ​ന്ത്യ. ബ്ര​സീ​ൽ, ദ​ക്ഷി​ണ​കൊ​റി​യ, ജ​ർ​മ​നി, യു​കെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ പി​ന്ത​ള്ളി ലോ​ക വാ​ഹ​ന​വി​പ​ണി​യി​ൽ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തെ​ത്തി. ജ​നു​വ​രി-​മേ​യ് കാ​ല​ഘ​ട്ട​ത്തി​ൽ 16.4 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ വി​റ്റ​ഴി​ച്ചാ​ണ് ജ​ർ​മ​നി​യെ പി​ന്ത​ള്ളി ഇ​ന്ത്യ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം യൂ​റോ​പ്പി​ലെ സ​ന്പ​ന്ന രാ​ജ്യ​മാ​യ ജ​ർ​മ​നി​ക്ക് ഈ ​കാ​ല​യ​ള​വി​ൽ 16 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കാ​നേ ക​ഴി‍ഞ്ഞു​ള്ളൂ.

ചൈ​ന​യും അ​മേ​രി​ക്ക​യും ജ​പ്പാ​നു​മാ​ണ് ലോ​ക വാ​ഹ​ന​വി​പ​ണി​യി​ൽ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ൽ കു​തി​പ്പു തു​ട​രു​ന്ന​ത്. യ​ഥാ​ക്ര​മം 1.12 കോ​ടി, 54.3 ല​ക്ഷം, 23 ല​ക്ഷം വാ​ഹ​ന​ങ്ങ​ളാ​ണ് മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലും വി​റ്റ​ഴി​ച്ച​ത്.


ഇ​ന്ത്യ​യി​ലെ വാ​ഹ​നനി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ മാ​നു​ഫാ​ക്ച​റേ​ഴ്സ് (സി​യാം) ഇ​ന്ത്യ​യാ​ണ് ലോ​ക​വി​പ​ണി​യി​ൽ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്താ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ജ​നു​വ​രി-​മേ​യ് കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​യി​ലെ യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ വി​പ​ണി 11.3 ശ​ത​മാ​നം വ​ള​ർ​ന്നു. 9.05 ശ​ത​മാ​ന​വു​മാ​യി ജ​പ്പാ​ൻ ര​ണ്ടാ​മ​താ​ണ്. അ​തേ​സ​മ​യം ചൈ​ന​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും വി​പ​ണി യ​ഥാ​ക്ര​മം 2.59 ശ​ത​മാ​നം, 9.83 ശ​ത​മാ​നം താ​ഴ്ന്നു.