കർക്കടക ചികിത്സയുടെ പ്രാധാന്യം
കർക്കടക ചികിത്സയുടെ പ്രാധാന്യം
Monday, July 10, 2017 4:09 AM IST
ആയുർവേദ ശാസ്ത്രത്തിെൻറ പരമമായ ലക്ഷ്യം ആയുസിെൻറ പരിപാലനമാണ്. രോഗം ശരീരത്തെയും മനസിനെയും ബാധിക്കാതിരിക്കാൻ വേണ്ടുന്ന പ്രതിരോധശക്തിയെ വർധിപ്പിക്കുകയും അഥവാ രോഗം ബാധിച്ചാൽ അവയെ ശമിപ്പിക്കാനുള്ള ഒൗഷധ പ്രയോഗത്തിലൂടെയുമാണ് ഈ ദൗത്യം സഫലമാകുന്നത്. രോഗം ഉണ്ടായിട്ട് ശമിപ്പിക്കുന്നതിലും ഭേദം അത് ഉണ്ടാകാതെ ശ്രദ്ധിക്കുകയാണ്. അതുകൊണ്ടുതന്നെ എണ്ണ തേച്ചുകുളി, ആഹാരം, ദിനചര്യകൾ, രസായനചികിത്സകൾ, പഞ്ചകർമ്മ ചികിത്സ എന്നിവയ്ക്കെല്ലാം അധികം പ്രാധാന്യം ഉണ്ട്. ഇന്ന് നാം പറയുന്ന കർക്കടക ചികിത്സ, സുഖചികിത്സ എന്നിവയിൽ പ്രധാനമായത് പഞ്ചകർമ ചികിത്സയാണ്.

പൂർണമായും കാർഷിക സംസ്കാരം മാത്രം കേരളത്തിൽ നിലനിന്നിരുന്ന കാലം മുതൽക്ക് നമ്മുടെ പൂർവികർ അവരുടെ പൈതൃകവും പാരന്പര്യവുമായി അനുഷ്ഠിച്ചു പോന്നിരുന്നവയാണ് ഈ കർക്കടക ചികിത്സകൾ.

മലയാള വർഷത്തിലെ അവസാന മാസമായ കർക്കടകം കോരിച്ചൊരിഞ്ഞ മഴയും മരം കോച്ചുന്ന തണുപ്പും മലയാളിക്ക് പ്രധാനം ചെയ്യുന്നു. ഈ സമയം ശരീരബലം, രോഗപ്രതിരോധശക്തി, ദഹനശക്തി എന്നിവ പ്രായേണ കുറക്കുകയും വാതവും പിത്തവും വർധിക്കുകയും പകർച്ചവ്യാധികളും, രോഗാതുരതകളും കൂടുതലായി പടർന്നു പിടിക്കുകയും, ശരീരത്തിെൻറ എല്ലാ പ്രവർത്തനങ്ങളും ദുർബലമാകുകയും ചെയ്യുന്നു.

മനസിനും ശരീരത്തിനും ഉേ·ഷവും പുതുജീവനും പ്രദാനം ചെയ്യുന്നതും ദഹനവ്യവസ്ഥയെ കൂടുതൽ കാര്യക്ഷമമാക്കുന്നതും, രക്തസഞ്ചാരം വർധിപ്പിച്ച് നാഡീ ഞരന്പുകൾക്ക് ഉൗർജ്ജവും, ഉത്തേജനവും പ്രധാനം ചെയ്യുക വഴി ശരീര വേദനകളെ അകറ്റുന്നതുമാണ് കർക്കട ചികിത്സ. ഇവയെ കൂടാതെ ബാഹ്യസൗന്ദര്യവും ആകാരഭംഗിയും നിലനിർത്തുന്നതിനും വർധിപ്പിക്കുന്നതിനും വരെ ഈ ചികിത്സ സഹായകമാകുന്നു.

ഇത്രയധികം പ്രാധാന്യം കർക്കടക മാസത്തിനും കർക്കടക ചികിത്സയ്ക്കും ഉണ്ടെന്ന് നമ്മുടെ പൂർവികർ മനസിലാക്കിയിരുന്നു. കർക്കടകത്തിനു മുൻപുള്ള 11 മാസങ്ങളിലെയും അധ്വാനത്തിെൻറയും വേനൽച്ചൂടിെൻറയും ഫലമായും ശരീരത്തിനും മനസിനും ഉണ്ടായിട്ടുള്ള ക്ഷീണത്തെ അകറ്റി ആരോഗ്യപൂർണവും ഉേ·ഷകരമാക്കാനുമാണ് കർക്കട ചികിത്സ നടത്തുന്നത്.

അന്തരീക്ഷ വായുവിലെ പൊടിപടലങ്ങൾ, വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നും പുറംതള്ളുന്ന പുക, ആഹാരപദാർത്ഥങ്ങളിലെ രാസമാലിന്യങ്ങൾ, ആഹാരത്തിന് രുചിയും നിറവും കൂടാനുപയോഗിക്കുന്ന രാസപദാർത്ഥങ്ങൾ, ആഹാരസാധനങ്ങൾ കേടുവരാതെ സൂക്ഷിക്കുന്നതിനായി ചേർക്കുന്ന രാസവസ്തുക്കൾ എന്നിവയെല്ലാം ശരീരത്തിൽ എത്തിച്ചേരുന്ന അപകടകാരികളായ വിഷാംശങ്ങളാണ്. ഇവ നാൾക്കുനാൾ ശരീരത്തിൽ അടിഞ്ഞു കൂടുന്നതിെൻറ ഫലമായി അലർജി, ശരീരവേദന, നീര്, വിഷാദരോഗം എന്നിവയൊക്കെ ഉണ്ടാകാം. കർക്കടക ചികിത്സയിൽ ചെയ്യുന്ന ശോധന കർങ്ങൾ എല്ലാം തന്നെ ശരീരത്തിൽ ഇപ്രകാരം അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളേയും വിഷാംശങ്ങളെയും പുറം തള്ളാൻ വളരെയധികം ഉപകാരപ്രദമാണ്.


കർക്കടക ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന ഒൗഷധ കഞ്ഞി, അതിൽ ചേരുന്ന ഒൗഷധങ്ങളുടെ വീര്യം കൊണ്ട് ദഹനവ്യവസ്ഥയേ ഉദ്ദീപിപ്പിക്കുകയും ശരീരത്തിലെ കോശങ്ങൾക്ക് പുതുജീവൻ നൽകുന്നതിനോടൊപ്പം തന്നെ രോഗപ്രതിരോധ ശേഷിയേ പ്രധാനം ചെയ്യുകയും ചെയ്യുന്നു.

പഞ്ചകർമ ചികിത്സകളോടൊപ്പം ചെയ്യുന്ന ഉഴിച്ചിൽ, പിഴിച്ചിൽ, കിഴി മുതലായ തിരുൽ ചികിത്സകൾ ശരീരത്തിൽ രക്തസഞ്ചാരം വർധിപ്പിക്കുകയും കോശങ്ങളിലേക്ക് എത്തുന്ന ശുദ്ധവായുവിെൻറയും ആഹാരപോഷകങ്ങളുടെയും അളവിനെ വർധിപ്പിക്കുകയും ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

ശരീരത്തിൽ അമിതമായി കാണപ്പെടുന്ന കൊഴുപ്പുകോശങ്ങളെ നശിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും ഒരു പരിധിവരെ ഈ തിരുൽ ചികിത്സകൾ പലതും സഹായകമാണ്.

ഓരോ വർഷവും ശരീരത്തിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ അതാതു വർഷം തന്നെ കർക്കടക ചികിത്സകളിലൂടെയും ചര്യകളിലൂടെയും ഉ·ന്മൂലനം ചെയ്യാം. അങ്ങനെ വർഷത്തിലെ ബാക്കികാലമത്രയും ആരോഗ്യത്തോടെയും ഉേ·ഷത്തോടെയും മാനസിക സംതൃപ്തിയോടെയും കൂടിയിരിക്കാനാവും.

||

ഡോ.ആർ രവീന്ദ്രൻ ബിഎഎംഎസ്
അസി.സീനിയർ മെഡിക്കൽ ഓഫീസർ ദി ആര്യവൈദ്യ ഫാർമസി (കോയന്പത്തൂർ) ലിമിറ്റഡ് ബ്രാഞ്ച് സിഎംഎസ് കോളജ് റോഡ്, കോട്ടയം