ഹൈക്ക് മെസഞ്ചറിന്‍റെ മൊബൈൽ വാലറ്റ് എത്തി
ഹൈക്ക് മെസഞ്ചറിന്‍റെ മൊബൈൽ വാലറ്റ് എത്തി
Thursday, June 22, 2017 3:42 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ മെ​സേ​ജിം​ഗ് ആ​പ്പാ​യ ഹൈ​ക്ക് മെ​സ​ഞ്ച​ർ പ​ത്ത് കോ​ടി​യോ​ളം വ​രു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി മൊബൈ​ൽ വാ​ല​റ്റും യു​പി​ഐ പേ​മെ​ന്‍റ് സ​ർ​വീ​സ് സം​വി​ധാ​ന​വും അ​വ​ത​രി​പ്പി​ച്ചു.

യെ​സ് ബാ​ങ്കുമായി ചേർന്നാ ണ് ഹൈ​ക്കി​ന്‍റെ പു​തി​യ സേ​വ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ മാ​ത്രം 20 കോ​ടി ഉ​പ​യോ​ക്താ​ക്ക​ൾ ഉ​ള്ള മെ​സേ​ജിം​ഗ് ആ​പ്പാ​യ വാ​ട്സ് ആ​പി​ന്‍റെ വാ​ല​റ്റ് സൗ​ക​ര്യം ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഹൈ​ക്കി​ന്‍റെ നീ​ക്കം.

ഹൈ​ക്കി​ന്‍റെ 5.0 പ​തി​പ്പി​ലാ​ണ് ഈ ​സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. യു​പി​ഐ വ​ഴി ബാ​ങ്കി​ൽനി​ന്നു ബാ​ങ്കി​ലേ​ക്കു​ള്ള ഇ​ട​പാ​ടും വാ​ല​റ്റ് മു​ഖേ​ന പ​ണ​മി​ട​പാ​ടും മൊ​ബൈൽ ആ​പ് വ​ഴി റീ​ചാ​ർ​ജ് സം​വി​ധാ​ന​വു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ഹൈ​ക്ക് മെ​സ​ഞ്ച​ർ സി​ഇ​ഒ ക​വി​ൻ ഭാ​ര​തി മി​ത്ത​ൽ അ​റി​യി​ച്ചു.


ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി പു​തി​യ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​യി​രു​ന്നു ഹൈ​ക്ക് ടീം. ​ഇ​തേ​തു​ട​ർ​ന്നാ​ണ് നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ളോ​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ​തി​പ്പാ​യി 5.0 പു​റ​ത്തി​റ​ക്കി​യ​തെ​ന്നും ഇ​തി​ൽ ആ​ക​ർ​ഷ​ക​മാ​യ നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.