നോകിയ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ
നോകിയ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ
Wednesday, June 14, 2017 4:52 AM IST
മുംബൈ: ഫി​ന്നി​ഷ് ടെ​ലി​കോം ക​മ്പ​നി എ​ച്ച്എം​ഡി ഗ്ലോ​ബ​ൽ പു​തി​യ നോ​കി​യ ഫോ​ണു​ക​ൾ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ആ​ൻ​ഡ്രോ​യി​ഡ് 7.0 നോ​ഗ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​കി​യ 6, നോ​കി​യ 5, നോ​കി​യ 3 എ​ന്നീ മൂ​ന്നു മോ​ഡ​ലു​ക​ളാ​ണ് ഇ​ന്ന​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ച്ച്എം​ഡി ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​പ്പോ​ൾ ഇ​റ​ക്കു​മ​തി ചെ​യ്ത് ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തി​യ ഫോ​ണു​ക​ൾ വൈ​കാ​തെ​ത​ന്നെ ത​ദ്ദേ​ശീ​യ​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. നോ​കി​യ 3, നോ​കി​യ 5 എ​ന്നീ മോ​ഡ​ലു​ക​ൾ ഓ​ഫ്‌​ലൈ​ൻ ആ​യി ക​ട​ക​ളി​ലൂ​ടെ വി​ല്പ​ന​യ്ക്കെ​ത്തു​ന്പോ​ൾ നോ​കി​യ 6 ആ​മ​സോ​ൺ ഇ​ന്ത്യ​യി​ലൂ​ടെ മാ​ത്ര​മാ​ണ് വി​ൽ​ക്കു​ന്ന​ത്.

മൂ​ന്നു സ്മാ​ർ​ട്ട്ഫോ​ൺ മോ​ഡ​ലു​ക​ളും 4ജി ​വോ​ൾ​ട്ട്ഇ സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​വ​യാ​ണ്. ഇ​പ്പോ​ൾ ആ​ൻ​ഡ്രോ​യി​ഡ് നോ​ഗ പ്ലാ​റ്റ്ഫോ​മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണെ​ങ്കി​ലും അ​ടു​ത്ത വേ​ർ​ഷ​നാ​യ ഒ​യി​ലേ​ക്ക് അ​പ്ഡേ​റ്റ് ചെ​യ്യാ​നും സാ​ധി​ക്കും.
നോ​കി​യ 6ന് 14,999 ​രൂ​പ​യാ​ണ് വി​ല. വി​ല്പ​ന ജൂ​ലൈ 14ന് ​തു​ട​ങ്ങു​മെ​ന്നാ​ണ് ക​മ്പ​നി ന​ല്കു​ന്ന സൂ​ച​ന. നോ​കി​യ 5ന് 12,899 ​രൂ​പ​യും നോ​കി​യ 3ന് 9,499 ​രൂ​പ​യു​മാ​ണ് വി​ല. രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത ഒൗ​ട്ട്‌​ലെ​റ്റു​ക​ളി​ൽ ജൂ​ലൈ ഏ​ഴു മു​ത​ൽ നോ​കി​യ 5 ബു​ക്ക് ചെ​യ്യാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. വി​ല കു​റ​ഞ്ഞ നോ​കി​യ 3 വെ​ള്ളി​യാ​ഴ്ച മു​ത​ൽ വി​പ​ണി​യി​ൽ ല​ഭി​ച്ചു​തു​ട​ങ്ങും. പ്രീ ​ബു​ക്കിം​ഗി​ന്‍റെ ആ​വ​ശ്യ​മി​ല്ല.


നോ​കി​യ 6 വാ​ങ്ങു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​മ​സോ​ൺ പേ ​ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​നാ​യി നോ​കി​യ 6 വാ​ങ്ങു​ന്ന​വ​ർ​ക്ക് 1000 രൂ​പ കാ​ഷ് ബാ​ക്ക് ല​ഭി​ക്കും. വോ​ഡ​ഫോ​ൺ വ​രി​ക്കാ​ർ​ക്ക് അ​ഞ്ചു മാ​സ​ത്തേ​ക്ക് പ്ര​തി​മാ​സം 249 രൂ​പാ നി​ര​ക്കി​ൽ 10 ജി​ബി ഡാ​റ്റാ നോ​കി​യ 6ലൂ​ടെ ല​ഭി​ക്കും. നോ​കി​യ 5, നോ​കി​യ 3 ഉ​ട​മ​ക​ൾ​ക്ക് വോ​ഡ​ഫോ​ൺ വ​രി​ക്കാ​ർ ആ​ണെ​ങ്കി​ൽ മൂ​ന്നു മാ​സ​ത്തേ​ക്ക് പ്ര​തി​മാ​സം 149 രൂ​പ നി​ര​ക്കി​ൽ 5 ജി​ബി ഡാ​റ്റ ല​ഭി​ക്കും.