ഹൃദയാരോഗ്യത്തിന് പത്തു പ്രമാണങ്ങൾ
ഹൃദയാരോഗ്യത്തിന്  പത്തു പ്രമാണങ്ങൾ
Wednesday, June 14, 2017 2:57 AM IST
ആരോഗ്യവും ആയുർദൈർഘ്യവും വർധിപ്പിക്കാൻ, ജീവനെ പോറ്റി വളർത്തുന്ന ഹൃദയത്തെ രോഗാതുരതയിൽ നിന്ന് പരിരക്ഷിച്ചേ പറ്റൂ എന്ന തിരിച്ചറിവ് ഇന്നു ജനകീയമായി കഴിഞ്ഞു. ആയുസിെൻറ ജീവജലം ഹൃദയത്തിലൂടെയാണല്ലോ അനുസ്യൂതം ഒഴുകുന്നത്. ആ പ്രവാഹത്തിനേൽക്കുന്ന പാളിച്ചകൾ ജീവനെ പിടിച്ചുലയ്ക്കുകതന്നെ ചെയ്യും. ഹൃദയാരോഗ്യം സുരക്ഷിതമാക്കി, ജീവസ്രോതസുകളെ പ്രോജ്വലമാക്കുന്ന മുൻകരുതലുകൾ കുിക്കാലം മുതലേ പ്രാവർത്തികമാക്കണം. പിച്ചവെച്ചു നടക്കുന്ന കാലം മുതൽ വളർന്നുവലുതായി മരണമടയുന്നതുവരെ ഹൃദ്രോഗത്തിെൻറ ഭീഷണികൾ ഒരു നിഴൽപോലെ നമ്മെ പിന്തുടരും.

ആ ഭീഷണികളെ അതിജീവിച്ച് ഹൃദ്രോഗ ഉദ്ദീപന ഘടകങ്ങളെ പടിപ്പുറത്തു നിർത്താൻ ക്രിയാക നടപടികൾ വീട്ടിലും തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും തുടരേണ്ടതിെൻറ പ്രാധാന്യം ഇന്ന് കൂടി വരുന്നു. ആരോഗ്യപൂർണവും പഥ്യവുമായ ഭക്ഷണശൈലിയും കൃത്യവും ഉൗർജ്ജസ്വലവുമായ വ്യായാമപദ്ധതികളും അനുവർത്തിച്ച് പ്രാണനെ താങ്ങി നിർത്തുന്ന ഹൃദയാരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന് വേൾഡ് ഹാർട്ട് ഫെഡറേഷൻ ആഹ്വാനം ചെയ്യുന്നു.

ഞെട്ടിക്കുന്ന കണക്കുകൾ

ഭൂമുഖത്ത് 1.75 കോടി ആളുകളെ പ്രതിവർഷം കൊന്നൊടുക്കുകയാണ് ഹൃദയധമനീ രോഗങ്ങൾ. ലോകത്ത് ആകെ സംഭവിക്കുന്ന മൂന്നിലൊന്ന് മരണവും ഹൃദ്രോഗം മൂലമാണ്. ഹൃദ്രോഗത്തിെൻറ ഭവിഷത്തുകൾ കൂടുതൽ അനുഭവിക്കുന്നതും വികസ്വര രാജ്യങ്ങളിലുള്ളവർ തന്നെയാണ്. ഭാരിച്ച ചികിത്സാച്ചെലവുകൾ താങ്ങാനുള്ള ത്രാണി ഇക്കൂട്ടർക്കില്ല.

ഏതാണ്ട് 50 ശതമാനം ഇന്ത്യക്കാരും സസ്യഭുക്കുകളായിട്ടും ലോകത്ത് ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള രാജ്യമായി മാറുകയാണ്. ഇന്ത്യ. കഴിഞ്ഞ മുപ്പതു വർഷങ്ങളിലെ കണക്കുകൾ അവലോകനം ചെയ്താൽ ഹൃദ്രോഗം ഇന്ത്യയിൽ വർധിച്ചത് 300 ശതമാനമാണ്. അതിൽ നല്ലൊരുഭാഗം കേരളീയരാണ്. ഇന്ത്യക്കാരിൽ പുകവലിയും, അശാസ്ത്രീയ ഭക്ഷണ ശൈലിയും മറ്റു പ്രവണതയും വർധിച്ച ഹൃദ്രോഗ സാധ്യതകൾക്ക് ഹേതുവാകുന്നു. ഹൃദ്രോഗ ഗവേഷണരംഗത്ത് അതിനൂതന പരിശോധനോപാധികളും ചികിത്സാമുറകളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും ഹൃദയദിനത്തിൽ സ്ഥാനമില്ലെന്നോർക്കണം. ആൻജിയോപ്ലാസ്റ്റിയും ബൈപ്പാസ് സർജറിയുമെല്ലാം രോഗം വന്ന് തീവ്രമായതിനുശേഷമുള്ള ചികിത്സാ വിധികളാണ്. എന്നാൽ അവയേക്കാൾ പ്രാധാന്യം മനുഷ്യശരീരത്തെ ഹൃദ്രോഗബാധയിൽ നിന്ന് പരിരക്ഷിക്കാനുതകുന്ന നാനാവിധ പ്രതിരോധ മാർഗങ്ങൾക്കാണ്. കാരണം വികസ്വര രാജ്യങ്ങളിൽ 75 ശതമാനത്തിലധികം പേർക്ക് മേൽപ്പറഞ്ഞ അത്യാധുനിക ചികിത്സാമാർഗങ്ങൾ അപ്രാപ്യമാണെന്നോർക്കണം. കടുത്ത സാന്പത്തിക ബാധ്യത തന്നെ കാരണം. ഇക്കൂട്ടർക്ക് അഭയമായി ഒന്നേയുള്ളൂ; രോഗം വരാതെ നോക്കുക. അതു സാധ്യവുമാണ്. മാത്രമല്ല പരന്പരാഗതമായി ഭിഷഗ്വര ശ്രേഷ്ഠ·ാർ രൂപപ്പെടുത്തിക്കൊണ്ടുവന്ന അദ്വിതീയമായ ചികിത്സാതത്ത്വവും അതുതന്നെ. പരമമായി രോഗങ്ങളെ പ്രതിരോധിക്കുവാൻ ഉദ്യമിക്കുക, അതാണ് പ്രാഥമിക ചികിത്സ.

52 രാജ്യങ്ങളിൽ നിന്നായി 27000 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, പുകവലി, രക്താതിമർദ്ദം, പ്രമേഹം, അമിതവണ്ണം, അപഥ്യമായ ആഹാരശൈലി, വ്യായാമക്കുറവ്, വർധിച്ച കൊളസ്ട്രോൾ, മദ്യസേവ, സ്ട്രെസ് തുടങ്ങിയ ഒന്പത് ആപത്ഘടകങ്ങളുടെ അതിപ്രസരം 85 ശതമാനത്തോളം ഹൃദ്രോഗമുണ്ടാക്കുവാൻ കാരണമാകുന്നുവെന്ന് തെളിയിക്കുവാൻ കഴിഞ്ഞു. ഈ ഒൻപത് ഘടകങ്ങളെ സമയോചിതമായി നിയന്ത്രിക്കുകവഴി 85 ശതമാനത്തോളം ഹൃദ്രോഗസാധ്യത തടയാമെന്ന് വ്യക്തമാകുന്നു. അതിന് ആാർത്ഥമായി മുതിരണമെന്നു മാത്രം.

ഹൃദ്രോഗത്തെ പടിപ്പുറത്തു നിർത്താൻ ഇതാ പത്തു കൽപനകൾ :

1. പ്രഷർ പരിശോധിക്കുക

സാധാരണ വേണ്ടതും സിസ്റ്റോളിക് 120 ലും ഡയാസ്റ്റോളിക് 80 ലും കുറവ്. 140/90 ൽ കൂടിയാൽ ഉടൻ ചികിത്സയാരംഭിക്കണം. ഉപ്പിെൻറ ഉപയോഗം കുറച്ചും, ജീവിത ഭക്ഷണക്രമങ്ങളെ സന്തുലിതമാക്കിയും കൃത്യമായി വ്യായാമം ചെയ്തും, ആവശ്യമെങ്കിൽ മരുന്നുകൾ സേവിച്ചും പ്രഷർ 140/90 ൽ താഴെ കൊണ്ടുവരണം. പ്രഷർ മരുന്നുകൾ കൃത്യനിഷ്ഠയോടെ കഴിക്കണം. വൈദ്യനിർദേശം കൂടാതെ മരുന്ന് നിർത്തരുത്.

2. ശരീരഭാരം അളക്കുക

പൊണ്ണത്തടി വലിയൊരു ആരോഗ്യ പ്രശ്നമായി മാറുകയാണ്. ദുർദേസ്, പ്രഷറും പ്രമേഹവും ഹൃദ്രോഗവുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നു. ബിഎംഐ 25 ൽ കുറഞ്ഞിരിക്കണം. അതുപോലെ അരക്കെട്ടിെൻറ ചുറ്റളവ് പുരുഷ·ാർക്കും 90 സെൻറി മീറ്ററിലും സ്ത്രീകൾക്ക് 80 സെൻറി മീറ്ററിലും കുറഞ്ഞിരിക്കണം. കുടവയറാണ് വലിയൊരു പ്രശ്നം.

3. പുകവലിക്കരുത്

പുകവലിക്കരുത്. പാസീവ് സ്മോക്കിംഗും ഹാനികരം തന്നെ. ഇന്ത്യയിൽ 15 ശതമാനത്തിലധികം പേർ പുകവലിക്കുന്നു. ഹൃദ്രോഗകാരണങ്ങളിൽ 10 ശതമാനവും പുകവലിമൂലമാണ്. 2025 ആകുന്നതോടെ ലോത്ത് പുകവലിക്കുന്നവരുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനാണ് വേൾഡ് ഹാർട്ട് ഫെഡറേഷൻ ലക്ഷ്യമിടുന്നത്.


4. വ്യായാമം

ഒരു തരത്തിൽ വ്യായാമം ഒരു ചികിത്സ തന്നെയാണ്. രോഗങ്ങളെ നിർവീര്യമാക്കാനുള്ള വ്യായാമത്തിെൻറ ശക്തി ഏവരും മനസിലാക്കിയിരിക്കണം. ഹൃദയാരോഗ്യത്തിന് ദിവസേന കുറഞ്ഞത് 30 45 മിനിറ്റ് എയ്റോബിക് വ്യായാമമുറകൾ ആഴ്ചയിൽ അഞ്ച്, ആറ് ദിവസമെങ്കിലും പരിശീലിക്കണം. തൊഴിലിടങ്ങളിലും സ്കൂളുകളിലും ഇടവേളകളിൽ വ്യായാമം ചെയ്യുവാനുള്ള സൗകര്യങ്ങൾ ഉണ്ടാകണം. രോഗങ്ങളെ കീഴടക്കുവാനും മനസിനെ സന്തുലിതമാക്കുവാനും കൃത്യവും ഉൗർജ്ജസ്വലവുമായ വ്യായാമപദ്ധതികൾക്കു കഴിയുന്നു. പ്രതിദിനം ഒരു മണിക്കൂർ വ്യായാമത്തിനായി മാറ്റി വയ്ക്കുക.

5. കൊളസ്ട്രോൾ തിട്ടപ്പെടുത്തുക

നല്ല -സാന്ദ്രത കൂടിയ എച്ച്.ഡി.എൽ കൊളസ്ട്രോൾ 45 മില്ലിഗ്രാമിന് മുകളിലും ചീത്ത - സാന്ദ്രത കുറഞ്ഞ, എൽ.ഡി.എൽ കൊളസ്ട്രോൾ 100നു താഴെയും ആയിരിക്കണം. ട്രാൻസ്ഫാറ്റുകൾ ഭക്ഷണത്തിൽ ഒരു ശതമാനത്തിൽ കുറഞ്ഞിരിക്കണം. എണ്ണ ഒന്നിലധികം പ്രാവശ്യം പാകം ചെയ്ത് ഉപയോഗിക്കരുത്. എണ്ണകളെല്ലാം തന്നെ പൊതുവേ ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കണം.

6. പ്രമേഹ പരിശോധന

പ്രമേഹബാധിതൻ ഒരു ഹൃദ്രോഗിതന്നെയാണ്. പ്രാതലിന് മുന്പെടുക്കുന്ന രക്തത്തിലെ പഞ്ചസാര 110 മില്ലി ഗ്രാമിൽ കുറഞ്ഞിരിക്കണം. അതുപോലെ ഭക്ഷണത്തിനുശേഷം 130 ൽ കൂടരുത്. കർശനമായ ഭക്ഷണ നിയന്ത്രണത്തിലൂടെ പ്രമേഹം നല്ലൊരു പരിധിവരെ ക്രമീകരിക്കാം. ഇതിന് പട്ടിണി കിടക്കേണ്ട. പഥ്യമായ ഭക്ഷണ പദാർത്ഥങ്ങൾ തെരഞ്ഞെടുക്കണം.

7. ഭക്ഷണം സമീകൃതമാറ്റുക

പച്ചക്കറികളും പഴവർഗങ്ങളും ദിവസേനയുള്ള ആഹാരക്രമത്തിെൻറ മുഖ്യഭാഗമായിരിക്കണം. 450 - 500 ഗ്രാം പഴവർഗങ്ങൾ ദിവസവും ഡയറ്റ് പ്ലാനിൽ അടങ്ങിയിരിക്കണം. ആൻറി ഓക്സിഡൻറുകൾ അടങ്ങുന്ന പഴം പച്ചക്കറികൾ നിത്യവും സുലഭമായി ഉപയോഗിക്കുക. ഓരോ സ്ഥാപനങ്ങളുടെയും കാൻറീനുകളിൽ ആരോഗ്യ പൂർണമായ ഭക്ഷണ വിഭവങ്ങൾ വിളന്പുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

8. ഉപ്പ് കഴിവതും കുറയ്ക്കുക

തീൻമേശയിൽ നിന്ന് ഉപ്പുകുപ്പി മാറ്റുക. പ്രഷർ, ഹൃദയ പരാജയം എന്നിവ വർധിപ്പിക്കുന്ന കറിയുപ്പിെൻറ ഉപയോഗം നന്നേ കുറയ്ക്കുക. ഇന്തുപ്പ് ആരോഗ്യത്തിന് നല്ലതാണ്.

9. മാനസിക സംഘർഷം നിയന്ത്രിക്കുക

ഇന്ന് മലയാളികൾ അടങ്ങാത്ത മാനസിക സംഘർഷത്തിന് അടിമകളാണ്. എന്തിനും, വെപ്രാളവും പരക്കം പാച്ചിലും. ഹറി സിക്നസ് ജീവിതത്തിെൻറ കൂടെപ്പിറപ്പായി മാറികഴിഞ്ഞു. ഇത് പൊതുവായ ആരോഗ്യത്തിന് പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന് ഭീഷണി തന്നെയാണ്. സംഘർഷമുണ്ടാകുന്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ ശരീരാവയവങ്ങൾക്കു ക്ഷതമേൽപ്പിക്കുന്നു. അതുകൊണ്ട് എപ്പോഴും മനസ് ശാന്തമായിരിക്കാൻ യത്നിക്കുക.

10. ചിരിമരുന്ന്

ചിരി ദിവ്യഒൗഷധം തന്നെയാണെന്ന് പല നൂതന ഗവേഷണങ്ങളും തെളിയിക്കുന്നു. മനസിന് അയവുവരുത്തുന്ന ചിരി സുഹൃത്തുക്കളെ സന്പാദിക്കുക മാത്രമല്ല ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്. മലയാളികളുടെ സ്വതസിദ്ധമായ മസിലുപിടുത്തം കളയുക. എപ്പോഴും സന്തോഷത്തോടെയും ഉേ·ഷത്തോടെയും ഇരിക്കുക. രസിപ്പിക്കുന്ന പുസ്തകങ്ങൾ വായിക്കുക, നല്ല സിനിമകൾ കാണുക, നല്ലത് ചിന്തിക്കുകയും പറയുകയും ചെയ്യുക, പറ്റുന്പോഴെല്ലാം പൊട്ടിച്ചിരിക്കുക. ഇതൊക്കെ ചെയ്താൽ ഹൃദ്രോഗം നിങ്ങളെ തൊടാൻ ഭയക്കും.

ഉപദേശം മലയാളിക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല, ആരോഗ്യകാര്യങ്ങളിൽ പ്രത്യേകിച്ചും. രോഗം വരട്ടെ, എന്നിട്ട് നോക്കാം എന്ന ധാർഷ്ഠ്യമാണ് വിദ്യാസന്പന്നരായ മലയാളികൾക്ക്. ഹൃദയത്തിന് എന്തു പ്രശ്നം വന്നാലും രക്ഷിക്കാൻ ആൻജിയോപ്ലാസ്റ്റിയും ബൈപ്പാസ് ശസ്ത്രക്രിയയും ഉണ്ടല്ലോ എന്ന ചിന്തയാണ് ഉള്ളത്. ഈ മനോഭാവം മാറിയേ തീരൂ. സാധാരണക്കാരന് ഹൃദ്രോഗ ചികിത്സ താങ്ങാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. കുടുംബത്തിെൻറ സാന്പത്തിക ഭദ്രതയെ തകിടം മറിക്കുന്ന അവസ്ഥ പാവപ്പെവരെ നിരാലംബരാക്കും. അതുകൊണ്ട് ജീവന് ഭീഷണിയാക്കുന്ന ഹൃദ്രോഗത്തിെൻറ പിടിവിട്ട് നൽകാൻ ശ്രമിക്കണം. ഹൃദ്രോഗ കാരണങ്ങളെ കണ്ടെത്തുക, അവയെ പ്രതിരോധിക്കാൻ ആാർത്ഥമായി യത്നിക്കുക.

ഡോ. ജോർജ് തയ്യിൽ
സീനിയർ കണ്‍സൾൻറ് കാർഡിയോളജിസ്റ്റ് ലൂർദ് ഹോസ്പിറ്റൽ, എറണാകുളം.