മാരിവില്ലഴകിൽ മുടി
മാരിവില്ലഴകിൽ  മുടി
Thursday, June 8, 2017 2:12 AM IST
കറുത്ത മുടി, കാർക്കൂന്തൽ എന്നൊക്കെ പണ്ടുള്ളവർ പറയുമായിരുന്നു. ഇപ്പോൾ ബ്ലാക്കിന് അൽപം ഡിമാൻഡ് കുറഞ്ഞിരിക്കുകയാണ്. ഇന്ന് മുടിക്ക് മാരിവില്ലിെൻറ നിറമാണ്. ഗ്ലോബൽ ഹൈലൈറ്റാണ് മുടിയഴകിലെ ലേറ്റസ്റ്റ് ട്രെൻഡ്. ഒരുനിറത്തിൽനിന്ന് ഒരുപാടു നിറങ്ങൾ എന്നതാണ് ഗ്ലോബൽ ഹൈലൈറ്റിെൻറ സവിശേഷത. തിരഞ്ഞെടുക്കുന്ന ബേസ് കളറിനെ അടിസ്ഥാനമാക്കിയാണ് ഹെയർ കളറിംഗ് ചെയ്യുന്നത്. ബേസ് കളർ നീലയാണെങ്കിൽ ഇളം നീലയിൽ തുടങ്ങി ഓഷ്യൻ ബ്ലൂ, ഇളംപച്ച, കടും പച്ച എന്നിങ്ങനെയെത്തി നിൽക്കുന്നു മുടിയഴക്. അടിസ്ഥാനനിറങ്ങളുടെ പ്രതിഫലനമാണ് ഇതിനു കാരണം. സാധാരണ മുടി നോക്കുന്പോൾ കറുത്ത നിറം തന്നെയായിരിക്കും. എന്നാൽ വെയിലത്തോ വെളിച്ചത്തോ നടക്കുന്പോഴാണ് ഗ്ലോബൽ ഹൈലൈറ്റിെൻറ സൂപ്പർലുക്ക് മിന്നിത്തെളിയുന്നത്.


മറ്റൊരു ട്രെൻഡ് ലെയർ മിക്സിംഗ് ആണ്. സിംഗിൾ ലെയറായോ ഡബിൾ ലെയറായോ മുടി കളർ ചെയ്യും. കളർ ബ്ലോണ്ടിൽ ഡാർക്ക് ബ്ലോണ്ട്, ലൈറ്റ് ബ്ലോണ്ട്, ബ്രൗണ്‍ റെഡിഷ് ബ്ലോണ്ട്, കോണ്‍ട്രാസ്റ്റ് റെഡ്, കോണ്‍ട്രാസ്റ്റ് കോപ്പർ, കോണ്‍ട്രാസ്റ്റ് കോപ്പർ റെഡ്, റിച്ച് ബ്ലൂ റെഡ്, റിച്ച് റെഡ്, ബ്രൗണ്‍ ഇെൻറൻസ്, ലൈറ്റ് ബ്രൗണ്‍ എന്നീ കളർ കോന്പിനേഷനുകൾ ഉപയോഗിക്കുന്നു.

മുടി മൊത്തമായി ബർഗണ്ടി, ഗോൾഡൻ, ബ്രൗണ്‍ എന്നിവയിൽ ഒരു നിറം തേക്കുന്ന ഗ്ലോബൽ കളറിംഗിനു ഇപ്പോഴും ആരാധകരുണ്ട്. വ്യത്യസ്ത നിറങ്ങൾ സ്ട്രിപ്പുകൾക്കു നൽകുന്ന ഹൈലൈറ്റ് കളറിങ്, നിറങ്ങളിൽ മുടി മുക്കിയതുപോലെ തോന്നിപ്പിക്കുന്ന ഡിപ് കളറിംഗ് എന്നിവയ്ക്കും ആവശ്യക്കാരുണ്ട്.

ശിവ