സാലഡുകൾ പലതരം
സാലഡുകൾ പലതരം
Wednesday, June 7, 2017 4:08 AM IST
വെജിറ്റബിൾ സാലഡ്

ചേരുവകൾ
1. കാരറ്റ് 200 ഗ്രാം
2. കാബേജ് 200 ഗ്രാം
3. തക്കാളി 200 ഗ്രാം
4. വെള്ളരിക്ക 200 ഗ്രാം
5. സവാള 200 ഗ്രാം
6. നാരങ്ങ ഒരെണ്ണം
7. വിനാഗിരി ആവശ്യമെങ്കിൽ
8. പച്ചമുളക് ഒരെണ്ണം വലുത്
9. ഉപ്പ് ആവശ്യത്തിന്.

തയാറാക്കുന്നവിധം
കാബേജ് ചെറുതായി അരിയുക. ബാക്കി പച്ചക്കറികൾ വത്തിൽ അരിയുക. ഇവയെല്ലാം ഉപ്പും നാരങ്ങാനീരും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

പപ്പായ സാലഡ്

ചേരുവകൾ
1. ചെനച്ച പപ്പായ (കൊത്തിയരിഞ്ഞത്) ഒരു കപ്പ്
2. കാബേജിെൻറ മയമുള്ള ഇല
(കനംകുറച്ച് നീളത്തിൽ അരിഞ്ഞത്) അരക്കപ്പ്
3. കാരറ്റ് (കനം കുറച്ച് നീളത്തിൽ അരിഞ്ഞത്) കാൽ കപ്പ്
4. സവാള (കനംകുറച്ച് നീളത്തിൽ അരിഞ്ഞത്) കാൽ കപ്പ്
5. പച്ചമുളക് (വത്തിലരിഞ്ഞത്) ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
നാരങ്ങാനീര് ആവശ്യത്തിന്
മയോണൈസ്ഡ് സോസ് ആവശ്യത്തിന്.

തയാറാക്കുന്നവിധം
എല്ലാ ചേരുവകളും കൂടി യോജിപ്പിച്ചിളക്കുക. ഫ്രിഡ്ജിൽ വച്ച് ചെറുതണുപ്പിൽ ഉപയോഗിക്കാം.

ഫ്രൂട്ട് സാലഡ്

ചേരുവകൾ
1. ആപ്പിൾ ഒന്ന്
2. മാങ്ങ രണ്ട്
3. പൈനാപ്പിൾ(ചെറുത്) ഒരെണ്ണം

4. പഞ്ചസാര രണ്ട് കപ്പ്
5. ഏത്തക്കായ ഒരെണ്ണം
6. അണ്ടിപ്പരിപ്പ്, കിസ്മിസ്
(നെയ്യിൽ മൂപ്പിച്ചത്) 1012 എണ്ണം
7. നാരങ്ങാ നീര് രണ്ട് ടീസ്പൂണ്‍
8. ഫ്രഷ് ക്രീം ഒന്നരകപ്പ്
(കുരുവില്ലാത്ത കറുത്ത മുന്തിരി, വെളുത്ത മുന്തിരി, പഴുത്ത പപ്പായ തുടങ്ങി ഇതിൽ ചേർക്കാവുന്ന പഴവർഗങ്ങളും ചേർക്കാം).

തയാറാക്കുന്നവിധം
പൈനാപ്പിളും ആപ്പിളും അരിഞ്ഞ് നാരങ്ങാനീരും കുറച്ചു പഞ്ചസാരയും ചേർത്ത് യോജിപ്പിക്കണം. ബാക്കി പഴങ്ങളും അരിഞ്ഞ അണ്ടിപ്പരിപ്പും കിസ്മിസും ചേർത്തിളക്കുക. ക്രീം ചേർത്തിളക്കി യോജിപ്പിച്ച് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

പീനട്ട് സാലഡ്

ചേരുവകൾ
1. തൊലികളഞ്ഞ, വലിയ കപ്പലണ്ടി ഒരു കപ്പ്
2. പച്ചമുളക് ഒരെണ്ണം
3. സവാള (കൊത്തിയരിഞ്ഞത്) ഒരെണ്ണം
4. തക്കാളി (ചെറുതായി അരിഞ്ഞത്) ഒരെണ്ണം
5. ഉപ്പ് ആവശ്യത്തിന്
മല്ലിയില അരിഞ്ഞത് ആവശ്യത്തിന്
നാരങ്ങാനീര് ആവശ്യത്തിന്

തയാറാക്കുന്നവിധം
ചേരുവകളെല്ലാം കൂടി യോജിപ്പിച്ച് നന്നായി ഇളക്കുക. (ഇത് ഒത്തിരി നേരത്തെ ഉണ്ടാക്കി വയ്ക്കരുത്).

ആന്‍സമ്മ ഐസക്ക് വെട്ടൂര്‍