പുതിയ മാൽവേർ ആക്രമണത്തിന് ഇരയായവരിൽ ഇന്ത്യ മുന്നിൽ
പുതിയ മാൽവേർ ആക്രമണത്തിന് ഇരയായവരിൽ ഇന്ത്യ മുന്നിൽ
Wednesday, June 7, 2017 3:46 AM IST
ടെൽ അവിവ്(ഇസ്രയേൽ): ആ​ഗോ​ള​ത​ല​ത്തി​ൽ വാ​നാ​ക്രൈ മാ​ൽ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​പോ​ലെ പു​തി​യ മാ​ൽ​വേ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്ന് സൈ​ബ​ർ സു​ര​ക്ഷാ ക​മ്പ​നി ചെ​ക്ക് പോ​യി​ന്‍റ് മു​ന്ന​റി​യി​പ്പു ന​ല്കി.

ഫ​യ​ർ​ബോ​ൾ മാ​ൽ​വേ​റാ​ണ് സൈ​ബ​ർ ലോ​ക​ത്ത് അ​പ​ക​ടം വി​ത​ച്ച് പു​തു​താ​യി രം​ഗ​പ്ര​വേ​ശം ചെ​യ്തി​രി​ക്കു​ന്ന​ത്. ബ്രൗ​സ​റു​ക​ളെ ഹൈ​ജാ​ക്ക് ചെ​യ്ത് ഡി​ഫോ​ൾ​ട്ടാ​യു​ള്ള സെ​ർ​ച്ച് എ​ൻ​ജി​നെ വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ബെ​യ്ജിം​ഗ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ക​മ്പ​നി​യാ​യ റാ​ഫോ​ടെ​ക്കി​ന്‍റെ വെ​ബ്സൈ​റ്റി​ലേ​ക്കാ​ണ് ഫ​യ​ർബോ​ൾ റാ​ൻ​സം​വേ​ർ സെ​ർ​ച്ച് എ​ൻ​ജി​നെ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​ത്.

ആ​ക്ര​മ​ിക്കപ്പെട്ട മെ​ഷീ​നു​ക​ളെ വി​ദൂ​ര​ത​യി​ൽ​നി​ന്ന് നി​യ​ന്ത്രി​ക്കാ​നും മാ​ൽ​വേ​റു​ക​ളു​ള്ള പു​തി​യ ഫ​യ​ലു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നും ഫ‍‍യ​ർബോ​ൾ മാ​ൽ​വേ​റി​നു സാ​ധി​ക്കു​മെ​ന്നും ചെ​ക്ക് പോ​യി​ന്‍റ് പ​റ​യു​ന്നു. ലോ​ക​വ്യാ​പ​ക​മാ​യി 25 കോ​ടി കം​പ്യൂ​ട്ട​റു​ക​ളി​ൽ ഈ ​മാ​ൽ​വേ​ർ ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചെ​ക്ക് പോ​യി​ന്‍റി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ആ​ഗോ​ള​ത​ല​ത്തി​ൽ കോ​ർ​പ​റേ​റ്റ് ക​മ്പ​നി​ക​ളു​ടെ കംപ്യൂട്ടറുകളിൽ അ​ഞ്ചി​ൽ ഒ​ന്ന് എ​ന്ന നി​ല​യി​ൽ ഈ ​മാ​ൽ​വേ​ർ ബാ​ധി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ൽ 55 ല​ക്ഷം പേ​ഴ്സ​ണ​ൽ കം​പ്യൂ​ട്ട​റു​ക​ളി​ൽ ഫ​യ​ർബോ​ൾ ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഇ​ന്ത്യ​യി​ലും ബ്ര​സീ​ലി​ലും 2.5 കോ​ടി കം​പ്യൂ​ട്ട​റു​ക​ളെ​യാ​ണ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ചി​ല വെ​ബ്സൈ​റ്റു​ക​ളു​ടെ വ്യൂ​വ​ർ​ഷി​പ് വ​ർ​ധി​പ്പി​ച്ച് പ​ര​സ്യ​വ​രു​മാ​നം ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ മാ​ൽ​വേ​റു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​ത്.