മഹീന്ദ്ര ടിയുവി 300
മഹീന്ദ്ര ടിയുവി 300
Tuesday, May 23, 2017 4:25 AM IST
പരന്പരാഗത എസ്യുവി സങ്കൽപ്പങ്ങൾക്കിണങ്ങും വിധമാണ് ടിയുവി 300 െൻറ രൂപകൽപ്പന. യുദ്ധ ടാങ്കിെൻറ രൂപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതു കൊണ്ടുതന്നെ കരുത്തൻ ഭാവമുണ്ട്, ടിയുവിയ്ക്ക്. മഹീന്ദ്ര എസ്യുവികൾക്ക് പൊതുവേയുള്ള ഭംഗിയും പരുക്കൻ രൂപവും നല്ല റോഡ് പ്രസൻസുമൊക്കെ ടിയുവി 300 യ്ക്ക് എതിരാളകളെക്കാൾ ആകർഷണീയത നൽകുന്നു. ജീപ്പ് പ്രേമമുള്ളവർക്ക് ഇതിെൻറ രൂപം ഏറെ ഇഷ്ടമാകും.2015 സെപ്റ്റംബറിൽ വിപണിയിലെത്തി. ഏഴ് സീറ്റർ ആണെന്നത് എതിരാളികളെ അപേക്ഷിച്ച് ടിയുവിയുടെ മേ·യാണ്. സബ് കോപാക്ട് എസ്യുവി വിഭാഗത്തിൽ ആദ്യമായി എഎംടി ഗീയർബോക്സ് ലഭ്യമാക്കുന്നു എന്ന സവിശേഷതയും ടിയുവി 300 നുണ്ട്.

ഹൈറേഞ്ച് യാത്രകൾ ഉള്ളവർക്ക് ടിയുവി കൂടുതൽ ഇണങ്ങും. മോശമായ റോഡുകളെയും അനായാസം കൈകാര്യം ചെയ്യാനും കൂടുതൽ ഭാരം വഹിക്കാനും കഴിയുന്ന ലാഡർ ഫ്രെയിം ഷാസിയാണ് ടിയുവിയ്ക്ക്.


രണ്ട് ഡീസൽ എൻജിൻ ഓപ്ഷനുകൾ ടിയുവിയ്ക്കുണ്ട്.
1.5 ലിറ്റർ, മൂന്ന് സിലിണ്ടർ, എംഹോക്ക് 80 ഡീസൽ 84 ബിഎച്ച്പി 230 എൻഎം. സ്പീഡ് മാന്വൽ / എഎംടി, മൈലേജ് മാന്വൽ ലിറ്ററിന് 18.49 കിലോമീറ്റർ. എഎംടി ലിറ്ററിന് 17.00 കിലോമീറ്റർ.
1.5 ലിറ്റർ, മൂന്ന് സിലിണ്ടർ, എംഹോക്ക് 100 ഡീസൽ 100 ബിഎച്ച്പി240 എൻഎം. അഞ്ച് സ്പീഡ് മാന്വൽ / അഞ്ച് സ്പീഡ് എഎംടി. മൈലേജ് ലിറ്ററിന് 18.49 കിലോമീറ്റർ.

കൊച്ചി എക്സ്ഷോറൂം വില:

* 1.5 ലിറ്റർ എം ഹോക്ക് 80 ടി 4 7.74 ലക്ഷം രൂപ, ടി4 പ്ലസ് 8.10 ലക്ഷം രൂപ, ടി 6 8.41 ലക്ഷം രൂപ,ടി 6 പ്ലസ് 8.67 ലക്ഷം രൂപ, ടി 6 പ്ലസ് (എഎംടി) 9.42 ലക്ഷം രൂപ, ടി 8 9.29 ലക്ഷം രൂപ,ടി8 (എഎംടി) 10.04 ലക്ഷം രൂപ.
* 1.5 ലിറ്റർ എം ഹോക്ക് 100 ടി8 9.37 ലക്ഷം രൂപ, ടി8 (എഎംടി)10.12 ലക്ഷം രൂപ.