എയർടെലിന് തിരിച്ചടി; അ​റ്റാ​ദാ​യം കു​റ​ഞ്ഞു
എയർടെലിന് തിരിച്ചടി; അ​റ്റാ​ദാ​യം കു​റ​ഞ്ഞു
Thursday, May 11, 2017 4:26 AM IST
മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ സേ​വ​ന​ദാ​താ​വാ​യ ഭാ​ര​തി എ​യ​ർ​ടെ​ലി​ന്‍റെ അ​റ്റാ​ദാ​യം കു​റ​ഞ്ഞു. നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ത്രൈ​മാ​സ ലാ​ഭ​ക്ക​ണ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ന്പ​നി പു​റ​ത്തു​വി​ട്ട​ത്. റി​ല​യ​ൻ​സ് ജി​യോ​യു​ടെ ക​ട​ന്നു​ക​യ​റ്റ​മാ​ണ് ക​ന്പ​നി​ക്കു തി​രി​ച്ച​ടി​യാ​യ​ത്.

മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ എ​യ​ർ​ടെ​ലി​ന്‍റെ മൊ​ബൈ​ൽ ബി​സി​ന​സി​ന്‍റെ അ​റ്റാ​ദാ​യം 71.7 ശ​ത​മാ​നം താ​ഴ്ന്ന് 373 കോ​ടി രൂ​പ​യാ​യി. 2012നു ​ശേ​ഷ​മു​ള്ള ക​ന്പ​നി​യു​ടെ ഏ​റ്റ​വും കു​റ​ഞ്ഞ ത്രൈ​മാ​സ ലാ​ഭ​മാ​ണി​ത്. അ​തേ​സ​മ​യം വ​രു​മാ​നം 12 ശ​ത​മാ​നം കു​റ​ഞ്ഞ് 21,395 കോ​ടി രൂ​പ​യാ​യി.


ത്രൈ​മാ​സ റി​പ്പോ​ർ​ട്ടി​ൽ കു​റ​വു​ണ്ടാ​യാ​ലും ഭാ​ര​തി എ​യ​ർ​ടെ​ലി​ന്‍റെ ഓ​ഹി​ക​ളു​ടെ മൂ​ല്യം 10.18 ശ​ത​മാ​നം ഉ​യ​ർ​ന്നു. ക​മ്പ​നി​യു​ടെ ആ​ഫ്രി​ക്ക​ൻ ബി​സി​ന​സ് 2010നു ​ശേ​ഖം ആ​ദ്യ​മാ​യി ലാ​ഭ​ത്തി​ലാ​ണെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഓ​ഹ​രി​വി​പ​ണി​യി​ൽ നേ​ട്ട​മാ​യ​ത്.