കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 5,000 കോ​ടിയു​ടെ വാ​ഹ​ന​ങ്ങ​ൾ
കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 5,000 കോ​ടിയു​ടെ വാ​ഹ​ന​ങ്ങ​ൾ
Saturday, April 15, 2017 3:48 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വി​ൽ​ക്കാ​നാ​വാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 5000 കോ​ടി രൂ​പ​യു​ടെ ബി​എ​സ് മൂ​ന്ന് ടെ​ക്നോ​ള​ജി​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ. വാ​ഹ​ന നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ രാ​ജ്യ​ത്ത് ബി​എ​സ് (ഭാ​ര​ത് സ്റ്റേ​ജ്) മൂ​ന്നി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്ക​രു​തെ​ന്ന സു​പ്രീം കോ​ട​തി വി​ധി​യി​ൽ എ​ട്ടു ല​ക്ഷ​ത്തി​ൽ​പ​രം വാ​ഹ​ന​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്, ഏ​ക​ദേ​ശം 20,000 കോ​ടി രൂ​പ​യു​ടെ വാ​ഹ​ന​ങ്ങ​ൾ. എ​ന്നാ​ൽ, ഏ​പ്രി​ൽ ഒ​ന്നി​നു ശേ​ഷം 1.2 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് വി​ൽ​ക്കാ​നാ​വാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഇ​തി​ൽ ഏ​റി​യ​പ​ങ്കും ഡീ​ല​ർ​മാ​രു​ടെ കൈ​വ​ശ​മാ​ണെ​ന്നും സി​യാം വ്യ​ക്ത​മാ​ക്കി.

മാ​ർ​ച്ച് അ​വ​സാ​ന വാ​രം ഇ​രു​ച​ക്ര വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ വ്യാ​പ​ക​മാ​യി വ​ലി​യ കി​ഴി​വു​ക​ൾ ന​ല്കി​യ​താ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ച്ച​ത്. കി​ഴി​വു​ക​ൾ ന​ല്കി​യ​തി​ലൂ​ടെ 1,200 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം വാ​ഹ​ന​നി​ർ​മാ​ണ​മേ​ഖ​ല​യ്ക്കു വ​ന്നി​ട്ടു​ണ്ട്.


സ​മീ​പ കാ​ല​ത്ത് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വാ​ഹ​ന​മേ​ഖ​ല​യ്ക്ക് ക​ന​ത്ത ന​ഷ്ടം നേ​രി​ടേ​ണ്ടി​വ​ന്ന​ത്. നേ​ര​ത്തെ ക​ഴി​ഞ്ഞ വ​ർ​ഷം ഡ​ൽ​ഹി​യി​ൽ 2000 സി​സി​ക്കു മു​ക​ളി​ലു​ള്ള ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള സു​പ്രീം കോ​ട​തി വി​ധി വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ​ക്കു ക​ന​ത്ത ന​ഷ്ടം വ​രു​ത്തി​വ​ച്ചി​രു​ന്നു. എ​ട്ടു മാ​സ​ത്തെ നി​രോ​ധ​ന​ത്തി​നു ശേ​ഷം വാ​ഹ​ന​വി​ല​യു​ടെ ഒ​രു ശ​ത​മാ​നം ഹ​രി​ത സെ​സ് എ​ന്ന രീ​തി​യി​ൽ ഈ​ടാ​ക്കി​ത്തു​ട​ങ്ങി. ര​ണ്ടു ന​ട​പ​ടി​ക​ളും ലോ​ക​ത്തൊ​രി​ട​ത്തും ന​ട​ക്കാ​ത്ത​തും പ്ര​തീ​ക്ഷി​ക്കാ​ത്ത​തു​മാ​ണെ​ന്നാ​ണ് സി​യാ​മി​ന്‍റെ ആ​രോ​പ​ണം.