സംതൃപ്തരായ ഉപഭോക്താക്കളുമായി ഉയർന്നു പറക്കാൻ സിൽക്ക് എയർ
സംതൃപ്തരായ ഉപഭോക്താക്കളുമായി ഉയർന്നു പറക്കാൻ സിൽക്ക് എയർ
Monday, March 13, 2017 4:23 AM IST
സിംഗപ്പൂർ എയർലൈൻസിന്‍റെ റീജണൽ വിംഗായ സിൽക്ക് എയർ ഇന്ത്യ 27 വർഷത്തെ പ്രവർത്തന മികവുമായാണ് എയർലൈൻസ് രംഗത്ത് നിലനിൽക്കുന്നത്. സിൽക്ക് എയർ ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചപ്പോൾ കേരളത്തെയാണ് ആസ്ഥാനമായി തെരഞ്ഞെടുത്തത്. 1999 ൽ തിരുവനന്തപുരത്തു നിന്നുമാണ് ഇന്ത്യയിലെ സർവീസ് ആരംഭിച്ചത്.

ഉപഭോക്താക്കളുടെ സംതൃപ്തിക്ക് പ്രഥമ ലക്ഷ്യം നൽകി മുന്നേറുന്ന സിൽക്ക് എയർ ഉപഭോക്താക്കൾക്കായി നൂതനമായ പദ്ധതികളാണ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ മത്സരങ്ങൾക്കും ഒരു ചുവടു മുന്നിൽ ഉപഭോക്താക്കൾക്ക് മറ്റാരും നൽകാത്ത യാത്രാനുഭവം നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആവർത്തിച്ചു പറയുന്ന സിൽക്ക് എയർ ഇന്ത്യ ജനറൽ മാനേജർ ജഗദീഷ് റാം ഭോജ്വാനി വരും വർഷങ്ങളിലെ തങ്ങളുടെ പ്രവർത്തനങ്ങൾ, ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്ന നൂതന സേവനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കുകയാണ്.

ബിസിനസിൽ കസ്റ്റമർ ആണല്ലോ ഫസ്റ്റ്. എന്തൊക്കെ പുതിയ പദ്ധതികളാണ് കസ്റ്റമേഴ്സിനെ തൃപ്തിപ്പെടുത്താനും കൈയിലെടുക്കാനും സിൽക്ക് എയർ തയാറാക്കിയിരിക്കുന്നത്?

കസ്റ്റമേഴ്സിെൻറ സംതൃപ്തി തന്നെയാണ് ഞങ്ങളുടെയും പ്രഥമലക്ഷ്യം. കുറഞ്ഞ ചെലവിൽ ഏറ്റവും നല്ല സേവനം നൽകുക എന്നതാണ് ഞങ്ങൾ എപ്പോഴും ലക്ഷ്യം വയ്ക്കുന്നത്. നല്ലസേവനം നൽകി സർവീസുകളുടെ എണ്ണം കൂട്ടാൻ ഞങ്ങൾ പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

അടുത്തയിടെയാണ് ബിസിനസ് ക്ലാസ് കസ്റ്റമേഴ്സിനായി ’ഓൾ ടൈം മെനു’ ഞങ്ങൾ പ്രഖ്യാപിച്ചത്. മൂന്നു മണിക്കൂറിൽ കൂടുതൽ ദൈർഘ്യം യാത്ര ചെയ്യുന്നവർക്ക് ഞങ്ങളുടെ ’മെനു’വിൽ നിന്നും അവർക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാവുന്നതാണ്. ഏഷ്യനും യൂറോപ്യനും സിംഗപ്പൂരുമടങ്ങുന്ന 20 തരം ’മെനു’വാണ് ഞങ്ങൾ കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നത്. ഏതുതരം മെനുവെന്നുള്ളത് 24 മണിക്കൂർ മുന്പേ ബുക്ക് ചെയ്യാവുന്നതുമാണ്.

കസ്റ്റമേഴ്സിനായി പുതുതായി ഒരു മൊബൈൽ ആപ്പും ഞങ്ങൾ നൽകുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്പോൾ മുതൽ യാത്ര തീരും വരെ ഈ മൊബൈൽ ആപ് അവർക്ക് എങ്ങും ലഭിക്കാത്ത യാത്രാനുഭവം നൽകും.

വരും വർഷങ്ങളിൽ വിപണിയുടെ സ്ഥിതിയെക്കുറിച്ച് താങ്കളുടെ അഭിപ്രായം? സിൽക്ക് എയറിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ എന്തെങ്കിലും പുതിയ പദ്ധതികൾ?


വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ഏവിയേഷൻ വിപണിയാണ് നമ്മുടേത്. പുതിയ സിവിൽ ഏവിയേഷൻ പോളിസി ഈ വർഷം വരാനിരിക്കേ, ഏവിയേഷൻ വിപണിക്ക് ഈ വർഷം വളരെ നിർണായകമാണ്.

വരാൻ പോകുന്ന അഞ്ചുവർഷം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ പന്ത്രണ്ട് ശതമാനവും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ എട്ടു ശതമാനവും വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കയറ്റിറക്കുമതിയിൽ പത്തു മുതൽ പന്ത്രണ്ട് ശതമാനം വളർച്ചയും പ്രതീക്ഷിക്കുന്നു. ഗവണ്‍മെൻറിെൻറ ഭാഗത്തുനിന്നും വേണ്ട സപ്പോർട്ടും ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങളും കൂടി ലഭിക്കുകയാണെങ്കിൽ മികച്ച സൗകര്യങ്ങളോടുകൂടിയ വലിയ വിമാനങ്ങളും നിരത്തിലിറക്കാൻ സാധിക്കും.

ഉപഭോക്താക്കളുടെ താല്പര്യങ്ങൾക്കാണ് ഞങ്ങൾ എപ്പോഴും മുൻതൂക്കം നൽകുന്നത്. പുതുവർഷത്തോടനുബന്ധിച്ച് സൗത്ത് ഈസ്റ്റ് ഏഷ്യൻ, നോർത്ത് ഏഷ്യൻ യാത്രക്കാർക്ക് ഞങ്ങൾ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. 2017 ജൂണ്‍ 30ന് മുന്പ് യാത്ര ചെയ്യുന്നവർക്കായി INR 19, 499 തുടങ്ങുന്ന പായ്ക്കേജുകളിൽ രണ്ടു ഭാഗത്തേക്കുള്ള യാത്രയും മറ്റുകാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മറ്റ് വിമാന കന്പനികളുമായി സഹകരിച്ച് ഒരു ജോയിൻറ് വെഞ്ച്വറിന് പ്ലാനുണ്ടോ?

നിലവിൽ ഒന്പത് വിമാന കന്പനികളുമായി ഞങ്ങൾക്ക് സഹകരണമുണ്ട്. അവസരം വരുന്പോൾ കൂടുതൽ കന്പനികൾ ഉൾപ്പെടുത്തി വിപുലീകരിക്കാനും പദ്ധതിയുണ്ട്.

സിൽക്ക് എയർ അടുത്തകാലത്ത് കൊളംബോയിലേക്ക് സർവീസ് ആരംഭിക്കുന്നതായി അറിഞ്ഞു. കൂടുതൽ സ്ഥലങ്ങളിലേക്ക് ഉടൻ പ്രഖ്യാപനം വല്ലതും?

മറ്റ് ടൂർ ഓപ്പറേറ്റേഴ്സ് കടന്നു ചെല്ലാത്ത അതിമനോഹരങ്ങളായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഏഷ്യയിൽ അങ്ങോളമിങ്ങോളമുണ്ട്. അവ പരിചയപ്പെടുത്തുകയാണ് സിൽക്ക് എയറിെൻറ ലക്ഷ്യം. നിലവിൽ ഇന്ത്യയിലെ എട്ട് നഗരങ്ങളിൽ നിന്നായി ആഴ്ചയിൽ 37 സർവീസുകൾ ഞങ്ങൾക്കുണ്ട്. ഇത് ഇനിയും വിപുലപ്പെടുത്താൻ പ്ലാനുണ്ട്.

ഈ മേഖലയിൽ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മറ്റാരും നൽകാത്ത യാത്രാനുഭവം കാഴ്ചവയ്ക്കാനും മറ്റെല്ലാ മത്സരങ്ങൾക്കും ഒരു ചുവട് മുന്നിൽ നിൽക്കാനുമാണ് ഞങ്ങളുടെ ശ്രദ്ധ. ഇക്കാര്യങ്ങളിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.