മുൻഗണനാ മേഖലകളിൽ താങ്ങായി യൂണിയൻ ബാങ്ക്
മുൻഗണനാ മേഖലകളിൽ താങ്ങായി യൂണിയൻ ബാങ്ക്
Thursday, February 16, 2017 6:58 AM IST
രണ്ടു വർഷമായി ‘റാം’ യൂണിയൻ ബാങ്കിെൻറ സംസ്‌ഥാനത്തെ പ്രവർത്തനത്തിന് കരുത്തു പകരുന്നു. റാം എന്നു പറഞ്ഞാൽ റീട്ടെയിൽ അഗ്രികൾച്ചർ എംഎസ്എംഇയുടെ ചുരുക്കപ്പേരാണ്. റിസർവ് ബാങ്ക് ഇതു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ബാങ്ക് നൽകുന്ന വായ്പകളിൽ 40 ശതമാനം ഇവയടങ്ങിയ മുൻഗണനാ മേഖലയ്ക്കാണെന്ന് യൂണിയൻ ബാങ്കിെൻറ ഏറണാകുളത്തെ നോഡൽ റീജയണൽ ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജർ പി.എസ് രാജൻ പറഞ്ഞു.ഇതിൽ കാർഷിക മേഖലയ്ക്ക് നൽകുന്ന വായ്പ 18 ശതമാനമാണ്.

എറണാകുളം, ഇടുക്കി ജില്ലകളുടെ ലീഡ് ബാങ്കുകൂടിയായ യൂണിയൻ ബാങ്കിന് സംസ്‌ഥാനത്ത് 250 ശാഖകളും 400 എടിഎമ്മുകളുമുണ്ട്. ഇതിൽ 18 എണ്ണം പൂർണമായും ഗ്രാമ പ്രദേശങ്ങളിലാണ്. നൂറ്റി എഴുപതോളം എണ്ണം അർധനഗര പ്രദേശങ്ങളിലാണ്. എറണാകുളത്ത് 72 ശാഖകളും ഇടുക്കിയിൽ മുപ്പതുശാഖകളുമാണ് ബാങ്കിനുള്ളത്.

ആവശ്യത്തിനനുസരിച്ച് ശാഖകൾ തുറക്കുകയെന്ന സമീപനമാണ് ബാങ്ക് സ്വീകരിച്ചിട്ടുള്ളത്. പറവൂരിനടത്തു കുന്നുകരയിൽ ബാങ്ക് അടുത്തയിടെ ശാഖ തുറന്നിട്ടുണ്ട്.

2016 മാർച്ച് 31 വരെ 4000 കോടി രൂപയോളം വായ്പയാണ് എറണാകുളം മേഖല ഓഫീസിനു കീഴിലുള്ള മേഖലയിൽ നൽകിയിട്ടുള്ളത്. ഇതിൽ 65 ശതമാനവും മുൻഗണനാ മേഖലയ്ക്കാണെന്നു രാജൻ ചൂണ്ടിക്കാട്ടി. കാർഷിക മേഖലയിൽ 20 ശതമാനവും എംഎസ്എംഇയിൽ 15 ശതമാനവും നൽകിയിരിക്കുന്നു. റീട്ടെയിൽ മേഖലയിലാണ് ശേഷിച്ചത്. ഡിപ്പോസിറ്റ് 5000 കോടി രൂപയാണ്. ഇതിൽ നാലിലൊന്നോളം വിദേശ ഇന്ത്യക്കാരുടെ ഡിപ്പോസിറ്റാണ്. ബാങ്കിെൻറ കാസാ 32 ശതമാനമാണ്. വായ്പ, ഡിപ്പോസിറ്റ് എന്നിവയിൽ 15 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആർഎസ്ഇടിഐ

എറണാകുളം, ഇടുക്കി ജില്ലകളുടെ ലീഡ് ബാങ്കായ യൂണിയൻ ബാങ്ക് വളരെ മികച്ച രീതിയിൽ മുൻഗണനാമേഖലകളെ ഏകോപിപ്പിച്ചുകൊണ്ടുപോകുന്നുണ്ട്. പിഎംഎവൈ, സ്വയംതൊഴിൽ, കുടുംബശ്രീ, ജൻധൻ അക്കൗണ്ട്, ആധാർ സീഡിംഗ് തുടങ്ങിയവയിലെല്ലാം ബാങ്ക് മുൻനിരയിൽ നിന്നു പ്രവർത്തിക്കു
ന്നു.

നടപ്പുവർഷം അടൽ പെൻഷൻ യോജനയിൽ ആയിരത്തിലധികവും സുകന്യ സമൃദ്ധിയിൽ ഇരുന്നൂറിലധികവും അക്കൗണ്ടുകൾ തുറക്കാൻ സാധിച്ചിുണ്ട്.

എറണാകുളം, ഇടുക്കി ജില്ലകളിൽ ബാങ്ക്ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം (ആർഎസ്ഇടിഐ) സ്‌ഥാപിച്ചിട്ടുണ്ട്. എറണാകുളത്തെ കേന്ദ്രം പെരുമ്പാവൂരിലാണ്. പതിനായിരത്തോളം ചതുരശ്രയടിയിൽ ഇവിടെ താമസ സൗകര്യത്തോടെ പരിശീലനം നൽകുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത് ഇരുപത്തിയഞ്ചു വ്യക്‌തികൾക്കാണ് ഇവിടെ ഒരേ സമയം പരിശീലനം നൽകുന്നത്. കൃഷി, തേനീച്ച വളർത്തൽ, മറ്റു സ്വയം തൊഴിൽ ഗുണഭോക്‌താക്കൾ, കുടുംബശ്രീ അംഗങ്ങൾ , കംപ്യൂട്ടർ, ടാലി തുടങ്ങി നിരവധി മേഖലകളിൽ ഇവിടെ പരിശീലനം നൽകുന്നുണ്ടെന്ന് രാജൻ പറഞ്ഞു. ശരണ്യ പദ്ധതിയിൽ വിധവകൾക്കും ഇവിടെ പരീശീലനം ലഭ്യമാക്കിയിട്ടുണ്ട്.


ധനകാര്യ ഉൾപ്പെടുത്തൽ

സമൂഹത്തിെൻറ താഴേക്കിടയിലുള്ളവരെ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിെൻറ ഭാഗമായി ധനകാര്യ ഉൾപ്പെടുത്തലിനായി ബാങ്ക് നിരവധി കാര്യങ്ങൾ സംസ്‌ഥാനത്തു നടത്തിവരികയാണ്. എറാണകുളം ജില്ലയിൽ അഞ്ചിടത്ത് ഫിനാൻഷ്യൽ ലിറ്ററസി ആൻഡ് ക്രെഡിറ്റ് കൗൺസിലിംഗ് സെൻറർ ( എഫ്എൽസിസി) സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഇവിടെ ക്രമമായി ക്യാമ്പുകളും നടത്തിവരുന്നു. വിവിധ ധനകാര്യ ഉത്പന്നങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നതിനൊപ്പം അക്കൗണ്ട് തുറക്കൽ, ഓവർ ഡ്രാഫ്റ്റ്, വായ്പകൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ അറിവു നൽകുന്നു.

വായ്പകൾ, വായ്പകൾ

പ്രധാനമന്ത്രിയുടെ ഭവന വായ്പ പദ്ധതി ഉൾപ്പെടെയുള്ള ഭവന വായ്പ പദ്ധതിയിൽ ബാങ്ക് സജീവമാണ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഭാവന വയ്പ ലഭ്യമാക്കുകയെന്നതാണ് ബാങ്കിെൻറ സമീപനം. രേഖകൾ എല്ലാമുണ്ടെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ ഭാവന വായ്പ അനുവദിക്കുമെന്ന് രാജൻ ചൂണ്ടിക്കാി. 57 ദിവസത്തിനുള്ളിൽ വായ്പ ലഭ്യമാക്കും. തിരിച്ചടവിനുള്ള ശേഷി കണക്കിലെടുത്താണ് വായ്പയുടെ വലുപ്പം നിശ്ചയിക്കുക. ഭവന വായ്പയിൽ നടപ്പുവർഷം 30 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും രാജൻ അറിയിച്ചു.

ഭവന വായ്പയ്ക്കു പുറമേ ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ടു മേഖലകളാണ് മുദ്ര യോജന വായ്പയും വാഹന വായ്പയും. എൽസിവി, ഉപകരണങ്ങൾ തുടങ്ങിയവയ്ക്കും വായ്പ ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റാൻഡ് അപ് പദ്ധതിയനുസരിച്ചുള്ള വായ്പയിൽ കുറഞ്ഞതു രണ്ടെണ്ണം പിക ജാതി, പികവർഗ വിഭാഗത്തിലും വനിതാ വിഭാഗത്തിലായിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ ശാഖകളും കുറഞ്ഞത് ഇത്തരത്തിൽ രണ്ടു വായ്പകളെങ്കിലും നൽകണമെന്നാണ് നിഷ്കർഷിച്ചിരിക്കുന്നതെന്നും രാജൻ അറിയിച്ചു.

മുൻഗണന മേഖലയ്ക്കുള്ള വിവിധ വായ്പ പദ്ധതികളെക്കുറിച്ചും മുദ്ര വായ്പയെക്കുറിച്ചുമെല്ലാം ബാങ്ക് ഇടയ്ക്കിടെ അവബോധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.