കുട്ടികളുടെ വിദ്യാഭ്യാസത്തിനു തുക കണ്ടെത്താൻ മ്യൂച്വൽ ഫണ്ട്
കുട്ടികളുടെ വിദ്യാഭ്യാസത്തിനു തുക കണ്ടെത്താൻ മ്യൂച്വൽ ഫണ്ട്
Wednesday, February 15, 2017 6:33 AM IST
ലളിതം, സുന്ദരം, സുതാര്യം! ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെ അങ്ങനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. ദീർഘകാലത്തിൽ സമ്പത്തു സൃഷ്ടിക്കാൻ സഹായിക്കുന്ന മനോഹരവും സുതാര്യവുമായ ധനകാര്യ ഉപകരണമാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ. ഏതാവശ്യത്തിനും വേണ്ടി സമ്പാദിക്കുവാനും നിക്ഷേപിക്കുവാനും സഹായിക്കുന്ന ഉപകരണമാണ്. റിയർമെൻറ് നിധി മുതൽ വീടു വയ്ക്കൽ വരെ, കുട്ടികളുടെ വിദ്യാഭ്യാസം മുതൽ വിവാഹം വരെ, നികുതി ലാഭം മുതൽ വിനോദയാത്ര വരെ ജീവിതത്തിലെ വൈവിധ്യമാർന്ന ധനകാര്യ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പദ്ധതികൾ.

ഇത്തവണ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മ്യൂച്വൽ ഫണ്ട് പദ്ധതികളിൽ എങ്ങനെ നിക്ഷേപം നടത്താം എന്നു പരിശോധിക്കാം. ഏതൊരു മാതാപിതാക്കൾക്കും അവരുടെ കുട്ടികളെ നല്ല വിദ്യാലയത്തിൽ അയച്ച് നല്ല വിദ്യാഭ്യാസം നൽകണമെന്ന് ആഗ്രഹമുണ്ട്. പലപ്പോഴും തടസമായി നിൽക്കുന്നത് അതിനുള്ള പണം എങ്ങനെ ലഭ്യമാക്കുമെന്നതായിരിക്കും. കുട്ടികൾ ജനിക്കുമ്പോൾ മുതൽ അൽപം കരുതൽ നടത്തിയാൽ അവരുടെ വിദ്യാഭ്യാസ സമയമാകുമ്പോൾ പ്രയാസപ്പെടേണ്ടതായി വരുകയില്ല. ഇപ്പോൾ കൂടുതൽ കൂടുതൽ മാതാപിതാക്കൾ അവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി ധനകാര്യ ആസൂത്രണത്തിനു മുന്നോു വരുന്നുണ്ടെന്നുള്ളത് ശ്ലാഘനീയമാണ്.

ഇപ്പോൾതന്നെ ജൂണിയർ ക്ലാസുകളിൽ അഡ്മിഷനും ഫീസും മറ്റുമൊക്കെയായി 12 ലക്ഷം രൂപ ചെലവു വരും. ഉന്നതവിദ്യാഭ്യാസത്തിെൻറ കാര്യം പറയുകയും വേണ്ട. ഫീസും മറ്റു ചെലവുകളും കുത്തനെ ഉയരുകയാണ്. നല്ല കോളജുകളിലെ എൻജിനീയറിംഗ് മാനേജ്മെൻറ് വിദ്യാഭ്യാസത്തിന് ഇപ്പോൾ 10–30 ലക്ഷം രൂപ വരെ ചെലവാകും. വിദേശത്താണ് ഉപരിപഠനമെങ്കിൽ ചെലവ് ഇതിെൻറ ഇരിയിലധികമാകും. ചുരുക്കത്തിൽ കുികളുടെ വിദ്യാഭ്യാസത്തിനു ഇനി നല്ല തുക വേണ്ടി വരും.

നല്ലൊരു പങ്ക് ആളുകൾക്കും കുികളുടെ വിദ്യാഭ്യാസത്തിനായി ഇത്തരത്തിൽ തുക കണ്ടെത്താൻ പ്രയാസമാകും. അല്ലെങ്കിൽ ലോറി ലഭിക്കണം. അതു പ്രതീക്ഷിക്കുവാൻ വയ്യല്ലോ. അതുമല്ലെങ്കിൽ സ്കോളർഷിപ്പ് ലഭിക്കണം. എല്ലാവരും അത്തരത്തിൽ സ്കോളർഷിപ് ലഭിക്കുവാൻ തക്കവിധത്തിൽ ബുദ്ധിയുള്ളവരായിരിക്കുകയില്ലല്ലോ.

ആസൂത്രണം പോംവഴി

പെട്ടെന്നു ഇത്രയും വലിയ തുക സമാഹരിക്കാൻ നല്ലൊരു പങ്കു മാതാപിതാക്കൾക്കും സാധിക്കുകയില്ല. ആവശ്യമായ തുകയുടെ ഒരുഭാഗം വിദ്യാഭ്യാസ വായ്പായി എടുക്കാം. അതു തീർച്ചയായും വലിയൊരു ബാധ്യതതന്നെയാണ്. വികസിത രാജ്യങ്ങളിൽ വിദ്യാഭ്യാസ വായ്പ എടുത്തു കടക്കെണയിൽ നിന്നു രക്ഷപ്പെടാൻ സാധിക്കാത്ത പല അനുഭവങ്ങളുമുണ്ട്.

സമ്പാദ്യം, നിക്ഷേപം എന്നിവ വഴി ഒരു പരിധി വരെ കുികളുടെ വിദ്യാഭ്യാസാവശ്യത്തിനുള്ള തുക കണ്ടെത്താം. അതു തികയുന്നില്ലെങ്കിൽ ചെറിയൊരു ഭാഗം വിദ്യാഭ്യാസ വായ്പ എടുക്കാം.
വിദ്യാഭ്യാസത്തിനായി പ്ലാൻ ചെയ്യാം. ആദ്യമായി നിശ്ചയിക്കേണ്ടത് ഭാവിയിൽ എത്ര തുക വേണ്ടിവരുമെന്നാണ്. പിന്നീട് ആ ലക്ഷ്യത്തോടെ സമ്പാദ്യവും നിക്ഷേപവും നടത്തുകയെന്നതാണ്.

എത്ര തുക വേണം?

നമുക്ക് ഒരു ഉദാഹരണം നോക്കാം. സാധാരണ പതിവ് ഇപ്പോൾ ഇങ്ങനെയാണ്. എൻജിനീയറിംഗ് ബിരുദത്തിനുശേഷം എംബിഎയ്ക്ക് ചേരുകയെന്നതാണ് പ്രവണത.


ഉദാഹരണം നോക്കാം. രാജീവ് മുപ്പതുകാരനും വിവാഹിതനും ഒരു വയസുള്ള കുഞ്ഞിെൻറ അച്ഛനുമാണ്. തെൻറ കുഞ്ഞിെൻറ വിദ്യാഭ്യാസത്തിനായി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ എൻജിനീയറിംഗിനുശേഷം എംബിഎ എടുക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നു കരുതുക.
ഇന്ന് തരക്കേടില്ലാത്ത ഒരു എൻജിനീയറിംഗ് കോളജിൽ അഡ്മിഷൻ കിട്ടി പഠനം പൂർത്തിയാക്കണമെങ്കിൽ ഇപ്പോൾ കുറഞ്ഞത് ഏഴു ലക്ഷം രൂപയെങ്കിലും വേണം. എട്ടു ശതമാനം പണപ്പെരുപ്പം കണക്കിലെടുത്താൽ പതിനാറു വർഷം കഴിയുമ്പോൾ എൻജിനീയറിംഗ് പഠനം പൂർത്തിയാക്കാൻ കുറഞ്ഞത് 24 ലക്ഷം രൂപ വേണം.

തുടർന്ന് ഏതെങ്കിലും പ്രശസ്ത കോളജിൽ എംബിഎയ്ക്ക് ചേർന്നു പഠിക്കുന്നുവെന്നു കരുതുക. ഇപ്പോൾ രണ്ടാം നിര കോളജിൽനിന്നു മാനേജ്മെൻറ് ബിരുദമെടുക്കണമെങ്കിൽ 14–22 ലക്ഷം രൂപയെങ്കിലും വേണം. ഇതേ കോളജിൽനിന്നു 21 വർഷം കഴിയുമ്പോൾ എംബിഎ എടുക്കണമെങ്കിൽ എത്ര തുക വേണമെന്ന് ആലോചിച്ചിുണ്ടോ? എു ശതമാനം പണപ്പെരുപ്പം കണക്കാക്കിയാൽ അന്ന് ഇന്ത്യയിൽനിന്നു മാനേജ്മെൻറ് ബിരുദമെടുക്കാൻ കുറഞ്ഞത് 75125 ലക്ഷം രൂപ വേണം.

എൻജിനീയർ എംബിഎ

ഇപ്പോൾ 7 ലക്ഷം രൂപയാണ് ചെലവ്. ഒരു വയസുള്ള കുഞ്ഞ് പതിനെട്ടു വയസിൽ എൻജിനീയറിംഗ് കോളജിലേക്ക് അഡ്മിഷൻ നേടുന്നതിന് 16 വർഷം വേണ്ടി വരും. പതിനാറു വർഷം കഴിയുമ്പോൾ പഠനത്തിനായി വേണ്ടത് 24 ലക്ഷം രൂപയാണ്.

പതിന്നാലു ശതമാനം റിട്ടേൺ ലഭിക്കുന്ന നിക്ഷേപം നടത്തിയാൽ പ്രതിമാസം 3385 രൂപ വീതം നിക്ഷേപം നടത്തിയാൽ ലക്ഷ്യമി തുക നേടാം. എംബിഎ പഠനത്തിനായി മറ്റൊരു 4,973 രൂപ കൂടി നിക്ഷേപിക്കുക. ഇരുപത്തിയൊന്നാം വർഷത്തിൽ 75 ലക്ഷം രൂപയും കണ്ടെത്താം. എഴുപത്തിയഞ്ചിനു പകരം 1.2 കോടി രൂപ വേണമെങ്കിൽ നിക്ഷേപം 82–88 രൂപയിലേക്ക് ഉയർത്തുക. അതായത് കുട്ടിയുടെ എൻജിനീയറിംഗ്, മാനേജ്മെൻറ് പഠനം ഉറപ്പാക്കാൻ പ്രതിമാസം 8458 രൂപ മുതൽ 11673 രൂപ നിക്ഷേപം നടത്തുക.
ഈ രണ്ടു വിദ്യാഭ്യാസത്തിനുമായി 1.5 കോടി രൂപ സമാഹരിക്കാൻ 21 വർഷത്തേക്ക് നിക്ഷേപം നടത്തുകയാണെങ്കിൽ ഇത് 9994 രൂപയിൽ നിർത്താം. പൂർണ തുകയായി പറഞ്ഞാൽ പ്രതിമാസം പതിനായിരം രൂപ വീതം 21 വർഷത്തേക്കു നിക്ഷേപം നടത്തുക. ബാധ്യതകളില്ലാതെ കുിക്കു ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ സാധിക്കും.

ഇപ്പോൾ പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്നവർക്ക് അവരുടെ ശമ്പളത്തിെൻറ 10 ശതമാനം നീക്കിവച്ചാൽ മതി. അതേസമയം 89 ശതമാനം ലഭിക്കുന്ന ഡെറ്റ് ഉപകരണങ്ങളിലാണ് നിക്ഷേപമെങ്കിൽ 21 വർഷംകൊണ്ട് 1.5 കോടി രൂപ ലഭിക്കണമെങ്കിൽ പ്രതിമാസം 25500 രൂപ നിക്ഷേപിക്കണം.

കുട്ടികളുടെ വിദ്യാഭ്യാസത്തിനു തുക കണ്ടെത്തുക എന്നത് ദീർഘകാല ലക്ഷ്യമാണ്. ദീർഘകാലത്തിൽ ഏറ്റവും മികച്ച റിേൺ നേടിത്തരുവാൻ സാധ്യതയുള്ള ആസ്തി ഓഹരിയാണ്. ഓഹരിയിൽ നിക്ഷേപിക്കാനുള്ള ഏറ്റവും പ്രയാസം കുറഞ്ഞ രീതിയാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ. അതിൽതന്നെ എസ്ഐപി അടിസ്‌ഥാനത്തിൽ നിക്ഷേപിക്കുകയാണെങ്കിൽ മാസംതോറും നിക്ഷേപത്തിനു ചെറിയ തുക കണ്ടെത്തിയാൽ മതി.