Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
Previous
Next
Karshakan
സ്നാപ് ഡ്രാഗൺ അർഥപൂർണമായ പുഷ്പം
Saturday, February 11, 2017 5:59 AM IST
അർഥപൂർണമായ പൂവാണ് സ്നാപ്ഡ്രാഗൺ. പൂവ് വളരെ മൃദുവായി ഒന്നമർത്തിയാൽ അതിന്റെ രൂപം വ്യാളീമുഖം പോലെയാകും. അങ്ങനെയാണ് ഞൊടിച്ചാൽ വ്യാളീമുഖമാകുന്നത് എന്ന അർഥത്തിൽ സ്നാപ് ഡ്രാഗൺ എന്ന പേര് കിട്ടുന്നത്. കുലീനമായ ആകർഷകത്വം
(grace)
എന്നും പാറക്കൂട്ടങ്ങളിൽ പറ്റിപ്പിടിച്ചു വളരുമെന്നതിനാൽ കരുത്ത് എന്നും സ്നാപ് ഡ്രാഗണ്‍ അർഥമുണ്ട്. എങ്കിലും കുടിലതയുടെ പ്രതീകമായും ഈ പൂവിനെ കാണുന്നവരുണ്ട് സ്നാപ്ഡ്രാഗൺ എന്ന വാക്ക് പൊതുവേ ഈ പൂവിന്റെ രൂപസാമ്യവുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും പൂവിന്റെ ജനിതകപ്പേരായ ആന്റിറിനം
(Antirrhinum)
ഗ്രീക്ക് പദമായ ആന്റിറിനോൺ എന്ന വാക്കിൽ നിന്നുണ്ടായതാണ്. മൂക്കിനോട് സാദൃശ്യമുള്ളത് എന്നർഥം. ഗ്രീക്കുകാർ ഈ പൂവിനെ കൈനോക്കിഫെലോൺ
(Kynokephelon)
എന്നും വിശേഷിപ്പിക്കാറുണ്ട്. നായ് തലയോടു സാമ്യമുള്ളത് എന്നർഥം.
പൂത്തടങ്ങളിൽ വളർത്താൻ അനുയോജ്യമാണ് ആന്റിറിനം മജസ് എന്നു പേരായ സ്നാപ്ഡ്രാഗൺ. മനോരഞ്ജകമായ തമ്പ് തുടങ്ങിയവ. 15–20 സെന്റീമീറ്റർ ഉയരത്തിൽ മാത്രം വളരുന്ന ഇവ ചെറുചട്ടികളിൽ വളർത്താൻ ഉത്തമമാണ്. വ്യത്യസ്തവർണങ്ങൾ വിടർത്തുന്ന ഇനങ്ങൾ ഇവയിലുണ്ട്. കുള്ളന്മാരിൽ സാമാന്യം ഉയരമുള്ളവയാണ് താഹിതി സ്നാപ്ഡ്രാഗൺ. ഇവ 20 സെന്റീ മീറ്റർ ഉയരത്തിൽ വളരും. ഇരട്ട നിറത്തിൽ പൂക്കൾ വിടർത്തുകയും ചെയ്യും.
ഇഴഞ്ഞു വളരുന്ന സ്നാപ്ഡ്രാഗൺ ശ്രേണിയിൽപ്പെട്ടവയാണ് ഷാൻഡ്ലിയൽ, ലാംപിയൻ, ലുമിനെയർ തുടങ്ങിയവ. അനായാസം വളർത്താവുന്ന വാർഷിക പുഷ്പിണിയാണ് സ്നാപ് ഡ്രാഗൺ. ഇന്ത്യ പോലെയുള്ള ഉഷ്ണമേഖലാരാജ്യങ്ങളിൽ വളരുമ്പോൾ വേനലിന്റെ തുടക്കത്തിൽ ഇത് നിറയെ പൂചൂടും. എന്നാൽ മധ്യവേനലിന്റെ കൊടുംചൂടിൽ ചെടികൾക്ക് ചെറിയ ക്ഷീണം സംഭവിക്കും. ചിലത് ഭാഗികമായെങ്കിലും വാടും. വീണ്ടും തണുപ്പുകാലമാകുമ്പോൾ ഇവ ഊർജ്ജസ്വലമായി തലനിവർത്തി പുഷ്പിക്കാൻ തുടങ്ങുന്നതു കാണാം. പൂത്തടങ്ങളിലും അരികുകളിലും ചട്ടികളിലും സ്നാപ്ഡ്രാഗൺ വളർത്താം. ശിലാരാമങ്ങൾക്ക് വന്യഭംഗി നൽകാനും അത്യുത്തമം. ബൊക്കേ നിർമാണത്തിനും പൂപ്പാത്രങ്ങൾ അലങ്കരിക്കാനും അവിഭാജ്യഘടകമാണ് സ്നാപ്ഡ്രാഗൺ പൂക്കൾ.
തീരെ ചെറിയ വിത്തുകളിൽ നിന്നാണ് പുതിയ തൈകൾ മുളയ്ക്കുന്നത്. 10–14 ദിവസം വേണം വിത്തു മുളയ്ക്കാൻ. തൈകൾ ആറില വളരുമ്പോഴേക്കും അഗ്രം നുള്ളിയാൽ ചെടി പടർന്നു വളർന്ന് കൂടുതൽ പൂക്കൾ വിടർത്തും. നിറവും ഇടത്തരം വലിപ്പവുമുള്ള ചെടി ഉയർന്ന ഉദ്യാനസസ്യങ്ങൾ വളരുന്നയിടങ്ങളിൽ അവയ്ക്കു മുൻഭാഗത്തായി ചെറുതട്ടുകളായി വളർത്താൻ ഉചിതമാണ്. ഇയരം കുറഞ്ഞും കൂടിയും വളരുന്ന പൂത്തണ്ടുകളുള്ള വിവിധ ഇനങ്ങൾ ഇതിനുണ്ട്. കടുത്ത നീല നിറമൊഴികെ ബാക്കി ഏതാണ്ട് എല്ലാ നിറങ്ങളിലും സ്നാപ് ഡ്രാഗൺ പൂക്കൾ വിടർത്തുക പതിവാണ്. തണുത്ത കാലാവസ്ഥയാണ് ചെടിക്കിഷ്ടം. വസന്തത്തിലും മഞ്ഞുകാലത്തുമാണ് ചെടി കൂടുതൽ പുഷ്പിക്കുക. ചെറിയ ചൂടും തണുപ്പും ഇടകലർന്ന മിതശീതോഷ്ണകാലാവസ്ഥയും ഇതിനു പ്രിയപ്പെട്ടതുതന്നെ.
വളർച്ചാ സ്വഭാവമനുസരിച്ച് സ്നാപ്ഡ്രാഗൺ ചെടിക്ക് വിവിധ വിഭാഗങ്ങളുണ്ട്. ഉയരം കൂടിയത്, ഇടത്തരം ഉയരമുള്ളത് ഉയരം കുറഞ്ഞത്, ഇഴയുന്ന സ്വഭാവമുള്ളത് ഇങ്ങനെ നാലുതരമാണ് പ്രധാനം. ഏഴ് വ്യത്യസ്ത നിറങ്ങളിൽ പൂ വിടർത്തുന്ന ആക്സിയൺ, എട്ടുതരം നിറങ്ങളുള്ള റോക്കറ്റ് , ബ്രൈറ്റ്, മാഡം ബട്ടർഫ്ളൈ, ഡബിൾ സുപ്രീം എന്നിവ ഉയരം കൂടിയ വിഭാഗത്തിൽപ്പെടുന്നു. സോണറ്റ്, ലിബർട്ടി എന്നിവ ഇടത്തരം ഉയരമുള്ളവയാണ്. കുടുത്തപർപ്പിൾ ഇലകളും കുടുംചുവപ്പു പൂക്കളുമുള്ള ബ്ലാക്ക് പ്രിൺസ് സ്നാപ് ഡ്രാഗൺ സോണറ്റ് വിഭാഗത്തിലെ താരമാണ്. ഉയരം കുറഞ്ഞ വിഭാഗത്തിലെ പ്രധാനികളാണ് ഫ്ളോറൽ ഷവേഴ്സ്, ഫ്ളോറൽ കാർപെറ്റ്, റോയൽ കാർപ്പെറ്റ്, മാജിക് കാർപ്പെറ്റ് എന്നിവ.
ജൈവവളങ്ങളോട് സ്നാപ് ഡ്രാഗൺ ചെടിക്ക് പ്രത്യേക മമത തന്നെയുണ്ട്. മണ്ണിൽ നടുമ്പോൾ ആറിഞ്ച് താഴ്ചയിൽ മണ്ണുമാറ്റി ജൈവവളങ്ങൾ ചേർക്കണം. തൈ നട്ടാൽ ആവശ്യമറിഞ്ഞു മാത്രം നനയ്ക്കുക. തടത്തിൽ കരിയിലയോ വൈക്കോലോ ഒക്കെ കൊണ്ട് പുതയിടുന്നതും നല്ലതാണ്. സെപ്റ്റംബർ–ഒക്ടോബർ മാസമാണ് വിത്തുപാകാൻ നല്ലസമയം. നഴ്സറി തടങ്ങളിലോ മൺപാത്രങ്ങളിലോ വിത്തുപാത്രങ്ങളിലോ തടിപ്പെട്ടികളിലോ വിത്തു പാകാം. മണ്ണ്, പരുപരുത്തമണൽ, ജൈവവളം, ഇലപ്പൊടി എന്നിവ കലർത്തിയൊരുക്കുന്ന പോട്ടിംഗ് മിശ്രിതമാണ് തൈ നടാൻ നന്ന്. ഇവ എല്ലാം തുല്യയളവിലാണ് എടുക്കേണ്ടത്.
തൈകൾ വളർ ത്താനുള്ള തടം കിളച്ചൊരുക്കി ജൈവവളവും ചേർത്ത് പരുവപ്പെടുത്തി 60 സെന്റീ മീറ്റർ വീതിയിലും 15 സെന്റീ മീറ്റർ ഉയരത്തിലും കോരണം. മണ്ണിന്റെ ഗുരുത്വം കുറയ്ക്കാൻ അല്പം മണൽ ചേർക്കുന്നതിൽ തെറ്റില്ല. നഴ്സറിത്തടം രണ്ടു ശതമാനം ഫോർമലിൻ ലായനിയൊഴിച്ചു കുതിർത്ത് 45 മണിക്കൂർ നേരം പോളിത്തീൻ ഷീറ്റിട്ടു മൂടി അണുനശീകരണം നടത്തുന്ന പതിവുമുണ്ട്. തുടർന്ന് പോളിത്തീൻ ഷീറ്റു മാറ്റി വിത്തു പാകുന്നതിനു മുമ്പ് തടം പൂർണമായും ഉണങ്ങാൻ അനുവദിക്കണം. തടത്തിൽ വിത്തുവരികൾ തമ്മിൽ ആറു സെന്റീ മീറ്റർ ഇടയകലം നൽകണം. തുടർന്ന് അരിച്ചെടുത്ത ഇലപ്പൊടി വിത്തുകൾക്കു മീതെ മൂടണം. നേരിയ തോതിലേ നന വേണ്ടൂ.
ഈ തൈകൾ 4–5 ഇലപ്രായമാകുമ്പോഴാണ് (25 ദിവസത്തെ വളർച്ച) ഇളക്കി നടേണ്ടത്. ചതുരശ്രമീറ്ററിന് മൂന്നു കിലോ എന്ന തോതിലാവണം ജൈവവളപ്രയോഗം രാസവളപ്രയോഗം നിർബന്ധമില്ല. എങ്കിലും ചതുരശ്രമീറ്ററിന് 20 ഗ്രാം യൂറിയ, 60–120 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 30–60 ഗ്രാം പൊട്ടാഷ് വളം എന്നതാണ് ശാസ്ത്രീയ ശിപാർശ. പറിച്ചുനട്ട് ഒരു മാസം കഴിഞ്ഞാണ് യൂറിയ ചേർക്കേണ്ടത്. ചില സ്ഥലങ്ങളിൽ യൂറിയ രണ്ടു ശതമാനം ലായനിയാക്കി ഇലകളിൽ തളിക്കുന്ന പതിവുമുണ്ട്. 1–2 കിലോ പച്ചചാണകം, പിണ്ണാക്ക് എന്നിവ 10 ലിറ്റർ വെള്ളത്തിൽ ഒരാഴ്ച കുതിർത്തു വയ്ക്കുക. ഇതിനു തേയില വെള്ളത്തിൽ നിറമാകുമ്പോൾ അരിച്ചെടുത്ത് ഓരോ ചട്ടിയിലും 500 മില്ലി വീതം ഓരോ ആഴ്ച ഇടവിട്ട് നൽകുന്നത് സസ്യവളർച്ചയെയും പുഷ്പിക്കലിനെയും ത്വരിതപ്പെടുത്തും.
അലങ്കാര പുഷ്പ വിപണിയിൽ ഏറെ ഡിമാൻഡുള്ള പൂവാണ് സ്നാപ്ഡ്രാഗൺ. പൂക്കൾ മൂന്നിലൊരു ഭാഗം മാത്രം വിടരുമ്പോഴേക്കും പൂത്തണ്ട് വിളവെടുക്കണം. വൈകുന്നേരമോ അതിരാവിലെയോ വേണം വിളവെടുപ്പ്. മുറിച്ചെടുത്ത പൂത്തണ്ടുകൾ ഒരു ബക്കറ്റിലെടുത്ത വെള്ളത്തിൽ ചുവടു മുക്കിവയ്ക്കുന്നതു നന്ന്. ചുവടു ചേർത്ത് തണ്ട് മുറിച്ചാൽ മതി.
സീമ സുരേഷ്
ജോയിന്റ് ഡയറക്ടർ
കൃഷിവകുപ്പ്, തിരുവനന്തപുരം
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ

Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top