രഞ്ജിനി ഹാപ്പിയാണ്
രഞ്ജിനി ഹാപ്പിയാണ്
Friday, February 10, 2017 6:53 AM IST
പ്രശസ്ത ഗായിക രഞ്ജിനി ജോസ് ഇപ്പോൾ ഇടയ്ക്കിടെ വെള്ളിത്തിരയിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ബഷീറിെൻറ പ്രേമലേഖനത്തിലെ വേഷമാണ് ഒടുവിൽ ചെയ്തത്. ദ്രോണയിലും റെഡ് ചിലീസിലും നേരത്തേ അഭിനയിച്ചിരുന്നു. ഒരു മലയാളം ആൽബവും ചെയ്തു. സ്വന്തമായി ഒരു ബാൻഡും ഒരുക്കുന്നു.

പ്രേമലേഖനത്തിൽ രഞ്ജിനി

ചെറിയ വേഷമാണ്. നായികാപ്രാധാന്യമുള്ള റോളൊന്നുമല്ല. ഷൂിംഗ് നടക്കുന്നുണ്ടെങ്കിലും എെൻറ ഭാഗം ഷൂട്ട് ചെയ്തു കഴിഞ്ഞു. പ്രധാന വേഷം ഫഹദ് ഫാസിലിെൻറ സഹോദരൻ ഫർഹാൻ ഫാസിലും സനാ അൽത്താഫും ആണ് ചെയ്യുന്നത്. എെൻറ വേഷം സഹോദരിയായിട്ടാണ്. പക്ഷെ സിനിമയിൽ പ്രാധാന്യമുള്ള വേഷമാണ്. ഇനി ഡബ്ബിങ്ങ്, റീ റിക്കോർഡിംഗ് ജോലികൾ ഉണ്ട്. ഡബ്ബിങ്ങ് ഞാൻ തന്നെയാണ് ചെയ്യുന്നത്. ശബ്ദമാണല്ലോ എെൻറ ഐഡൻറിറ്റി. അതുകൊണ്ട് മറ്റൊരാൾ ചെയ്യുന്നത് ബോറല്ലേ. കഥയിൽ ട്വിസ്റ്റ് ഉള്ള റോളാണ്. മുസ്ലിം പശ്ചാത്തലത്തിലുള്ള സിനിമയാണ്. 80കളിലെ കഥ. ആദ്യമായി് ടിവിയൊക്കെ വീടുകളിൽ എത്തുന്ന ഒരു കാലഘട്ടം. ഒരു റൊമാൻറിക് കോമഡി മൂവിയാണ്. ബഷീറിെൻറ പ്രേമലേഖനമെന്ന പുസ്തകത്തിലെ കഥയുമായി ഇതിനു ബന്ധമൊന്നുമില്ല. എങ്കിലും പ്രേമം പ്രകടമാണ് ഈ സിനിമയിൽ. നല്ലൊരു കഥയാണ്. നല്ലൊരു ട്രൂപ്പിെൻറ ഭാഗമാകാൻ കഴിഞ്ഞു. ഈ സാധാരണ കാണുന്ന രഞ്ജിനിയല്ല. മേക്കപ്പ് ഇല്ലാത്ത രഞ്ജിനിയെ സിനിമയിൽ കാണാം. ഇതു കൂടാതെ എപ്പോഴും ഞാൻ ചിരിച്ചു കൊണ്ടിരിക്കുന്നതായില്ലേ പബ്ലിക്കിെൻറ മുമ്പിൽ പ്രത്യക്ഷപ്പെടാറുള്ളത്. പക്ഷെ ഈ സിനിമയിൽ വളരെ ഗ്ലൂമിയാണ് കൂടുതൽ ഭാഗങ്ങളും. സിനിമയിൽ ഞാൻ കണ്ണ് പോലും എഴുതിയിില്ല. ഇനി കൂടുതലൊന്നും ഈ സിനിമയെക്കുറിച്ച് ചോദിക്കരുത് പ്ലീസ്!



തേടി വന്ന അവസരം

ഈ സിനിമയ്ക്കു വേണ്ടി അഭിനയിക്കാൻ ആദ്യം വിളി വന്നപ്പോൾ കരുതിയത് ഗാനാലാപത്തിന് വേണ്ടിയെന്നാണ്. പിന്നീടാണ് ഒരു ഷോക്കായത്! അഭിനയിക്കാനാണെന്നും ചെയ്യേണ്ട വേഷത്തെക്കുറിച്ചുമൊക്കെ പറഞ്ഞപ്പോൾ ഇഷ്‌ടപ്പെട്ടു. എനിക്കു പേടിയായിരുന്നു. കാഴ്ചയിൽ ഞാൻ ഒരു ഗ്ലൂമി കാരക്ടർ അല്ലല്ലോ. പക്ഷെ അവർ തീരുമാനിച്ചുറപ്പിച്ചു പോലെയാണ് സംസാരിച്ചത്. രണ്ടു കാലഘത്തിലെ ഒരു വേഷം ചെയ്യാൻ അവർ കുറെ പേരെ നോക്കിയശേഷം എന്നിൽ എത്തിയതാണെന്നു പറഞ്ഞു. കഥയുടെ ബലത്തിലാണ് ഒ. കെ. പറഞ്ഞത്. വീട്ടിൽ അവർ വന്നിട്ട് തട്ടമൊക്കെ ഇട്ടു നോക്കി. താമസിയാതെ ഷൂ് നടക്കുകയും ചെയ്തു. ഡയറക്ടർ അനീഷ്ക്കയോടു ചോദിച്ചു എന്തു ധൈര്യത്തിലാണ് എന്നെ തിരഞ്ഞെടുത്തതെന്ന്. എനിക്ക് അങ്ങനെ അഭിനയിക്കാൻ കഴിവുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ ബാക്കി ആർക്കും ഒരു ടെൻഷനുമുണ്ടായിരുന്നില്ല. ടെൻഷൻ മുഴുവനും എനിക്കായിരുന്നു. പക്ഷെ ഒരുപാട് അഭിനയ സാധ്യതകൾ ഉള്ള കഥാപാത്രമാണ് എെൻറ ഈ റോൾ. എങ്ങനെയായിത്തീരുമെന്ന് കാത്തിരുന്നു കാണാം.

ഫുൾടൈം ആക്ടർ അല്ല

ഇനിയും ഇതുപോലെ അവസരങ്ങൾ വന്നാൽ ഞാൻ ചെയ്യുമായിരിക്കും. പക്ഷെ മുഴുവൻ സമയവും അഭിനയരംഗത്തേക്കു മാറാൻ താൽപര്യമില്ല. അത്രയ്ക്ക് ഇഷ്‌ടവുമല്ല. ഇനി ഒരു ഹീറോയിൻ അവസരമൊക്കെ എനിക്കു ലഭിക്കുമെന്ന് തോന്നുന്നില്ല. അല്ലെങ്കിലും ഹീറോയിൻ എന്ന ആശയമൊക്കെ മാറിയില്ലേ. ഇപ്പോൾ ‘ലീഡ് റോൾ’ എന്നൊക്കെയല്ലേ പറയാറുള്ളത്? അതിനൊക്കെ ഒരുപാട് അഭിനയിക്കേണ്ടതുണ്ട്. ഇങ്ങനെയൊന്നും ഞാൻ ചിന്തിക്കുന്നു പോലുമില്ല. എെൻറ മേഖല സംഗീതം തന്നെയായിരിക്കും എന്നും. അതിനിടെ യാദൃശ്ചികമായി കിട്ടിയ ഒരു അവസരമെന്നു മാത്രം.


വെൽക്കം ടു ജയിൽ

ഇതിനിടെ ശങ്കർ മഹാദേവൻ സാറിനൊപ്പം വെൽക്കം ടു ജയിലിൽ നല്ലൊരു ഹിറ്റ് ഗാനം പാടിയിട്ടുണ്ട് കേട്ടോ. ഓണസമ്മാനം തന്നെയായിരുന്നു. ഇനി വരാനിരിക്കുന്ന പടങ്ങൾ ഉടനെയുണ്ട്. കന്നഡയിൽ പാടിയിട്ടുണ്ട്. തമിഴിൽ എം. ജി. സാറിെൻറയൊപ്പം ഒരു പാു പാടി. ബഷീറിെൻറ പ്രേമലേഖനത്തിലും ഒരു പക്ഷെ ഒരു ഗാനം ഉണ്ടാകും. ഇതിനിടെ എെൻറ വ്യത്യസ്തമായ ഒരു ആൽബത്തിെൻറ പണിപ്പുരയിലാണ്. മലയാളത്തിൽതന്നെയാണ്. വിദേശത്ത് രണ്ടു മാസത്തേക്ക് ഇനി സ്റ്റേജ് ഷോസ് നടക്കുന്ന തിരക്കിലായിരിക്കും.



ഷൂട്ടിംഗ് ലൊക്കേഷൻ

ഷൂട്ടിംഗ് ലൊക്കേഷനിൽ ഞാൻ സ്‌ഥിര അഭിനയേത്രി അല്ലെങ്കിൽ പോലും അപരിചിതത്വം തീരെയില്ല. ജനിച്ചു വളർന്നത് തന്നെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആണല്ലോ. എെൻറ ആദ്യത്തെ വീട് ഷൂട്ടിംഗ് ലൊക്കേഷനാണെന്നു പറയാം. എെൻറ ഡാഡിയുടെ പടങ്ങൾ ഷൂട്ട് ചെയ്യുന്നത് കണ്ടു വളർന്ന ആളാണ് ഞാൻ.

സുരക്ഷിതത്വം

സാധാരണ ആൾക്കാർ കരുതുന്നതു പോലെയല്ല. ഏറ്റവും സുരക്ഷിതത്വം ഉള്ള സ്‌ഥലമാണ് ഷൂട്ടിംഗ് ലൊക്കേഷൻ. ഇത്രയും ആൾക്കാർ ഉള്ളപ്പോൾ പിന്നെ ഭയക്കേണ്ട കാര്യമില്ലല്ലോ. ഭക്ഷണം, യാത്ര ഇതൊന്നും പ്രശ്നമല്ല. എപ്പോഴും ആൾക്കാർ ഒപ്പം ഉണ്ടാകും. ആളുകൾ വെറുതെ അസൂയ കൊണ്ട് കഥകൾ പ്രചരിപ്പിക്കുകയാണ്. അതേ സമയം, ചീത്തയാവാൻ ഒരുമ്പെട്ടിറങ്ങിയാൽ പിന്നെ രക്ഷയില്ലല്ലോ. അത് ഏതു ഫീൽഡിലാണെങ്കിലും സംഭവിക്കുന്നുണ്ടല്ലോ.

സീരിയലുകൾ വേണ്ട

സിനിമയിൽ ഇനിയും അഭിനയിച്ചെന്നു വരാം. സീരിയലുകളോട് ഒട്ടും താൽപര്യമില്ല. ആങ്കറിങ്ങ് പോലും എനിക്കിഷ്‌ടമല്ല. പക്ഷേ മഴവിൽ മനോരമയിൽ ‘ഇന്ത്യൻ വോയ്സ്’ എന്ന റിയാലിറ്റി ഷോയിൽ വിളിച്ചപ്പോൾ സമ്മതം മൂളാതിരിക്കാൻ കഴിഞ്ഞില്ല. ശരത് സാർ, സുജാത ചേച്ചി ഇവരെല്ലാമായിരുന്നുവല്ലോ ഇതിെൻറ പ്രധാന ജഡ്ജ്മെൻറ് നടത്തുന്നവർ, നോ പറയാൻ സാധിച്ചില്ല. കഥ കേട്ട് ഇഷ്‌ടപ്പ്െ ആദ്യം ചെയ്ത സിനിമ ബഷീറിെൻറ പ്രേമലേഖനം തന്നെയാണ്. മനസ്സിൽ തോന്നലുകൾ ഉണ്ടാവാറുണ്ട്. വേണ്ടെന്നു തോന്നിയാൽ പിന്നീട് തിരിഞ്ഞു നോക്കാറില്ല. പക്ഷെ വേണ്ടെന്നു വച്ച പല അവസരങ്ങളും പിന്നീട് ആ തീരുമാനങ്ങൾ ശരിയായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരു ദൈവവിശ്വാസിയാണ് ഞാൻ. പ്രാർഥിച്ചു കഴിഞ്ഞിട്ടാണ് രാവിലെ എഴുന്നേൽക്കുന്നതു പോലും. ഒരു പക്ഷെ അതിെൻറയൊക്കെ ഗുണമായിരിക്കാം, അവസരങ്ങൾ തേടി വരികയാണ്. തിരഞ്ഞെടുക്കുന്നതൊന്നും മോശമാവാറില്ല.

ലാലേട്ടനും മമ്മൂക്കയും

ലാലേെൻറ റെഡ് ചിലീസിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ മറ്റൊരു കൂട്ടർ രംഗത്തു വന്നു. മുക്കയുടെ സിനിമയിൽ അഭിനയിക്കില്ലേ എന്നാണ് ചോദ്യം. അങ്ങനെ മൂക്കയുടെ കൂടെ ‘ദ്രോണയിലും അഭിനയിച്ചു. രണ്ടു സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതും ഒരു വലിയ ഭാഗ്യമായി കരുതുന്നു.

സുനിൽ വല്ലത്ത്