ഒരുക്കം മൂന്നു മാസം മുമ്പേ
ഒരുക്കം  മൂന്നു മാസം മുമ്പേ
Monday, January 9, 2017 6:19 AM IST
കല്യാണത്തിന് മൂന്നു മാസം മുൻപ് ഒരുക്കം തുടങ്ങണം. പാർലറിൽ പോകുന്നത് കൂടാതെ വീട്ടിൽ വച്ചു തന്നെ മുടിക്കും ചർമത്തിനും സംരക്ഷണം നൽകാം.

* ആഴ്ചയിൽ ഒരു ദിവസം തലയിലും ദേഹത്തും എണ്ണ തേച്ച് കുളിക്കണം.
* ആഴ്ചയിൽ ഒരിക്കൽ മുഖത്തിന് ചേരുന്ന ഫേസ് പാക്ക് ഇടണം.
* മുഖത്തെ രോമങ്ങളുടെ കളർ കുറയ്ക്കുവാനും മുഖത്തിന് കളർ കൂട്ടുവാനും ബ്ലീച്ച് ചെയ്യണം. അലർജി ഉണ്ടെങ്കിൽ ബ്ലീച്ച് ഒഴിവാക്കാം.
* മുഖക്കുരു, പാട്, കണ്ണിന്റെ കറുപ്പ് ഇവയ്ക്കെല്ലാം പാർലറുകളിൽ ട്രീറ്റ്മെന്റ് ഉണ്ട്. നല്ല ബ്യൂട്ടീഷ്യന്റെ സഹായത്തോടെ ഇത് ചെയ്യണം. അവർ നിർദേശിക്കുന്ന ഹോം കെയർ വാങ്ങി ഉപയോഗിക്കുക.
* പ്യുമിക് സ്റ്റോൺ കൊണ്ട് പാദങ്ങൾ ഉരസി കഴുകുക. ഉപയോഗ ശൂന്യമായ ട്രൂത്ത് ബ്രഷ് ഉപയോഗിച്ച് നഖങ്ങൾ വൃത്തിയാക്കാം.
* വെയിൽ കൊണ്ടിട്ട് വന്നാൽ തൈര്, തക്കാളി നീര് ഇവയിൽ ഏതെങ്കിലും ഒന്ന് മുഖം, കഴുത്ത്, കൈ, കാൽപാദം എന്നിവിടങ്ങളിൽ തേച്ച് 20 മിനിറ്റിനുശേഷം കഴുകി കളഞ്ഞാൽ കരുവാളിപ്പ് ഉണ്ടാകില്ല.

* തലയിൽ താരൻ, മുടി കൊഴിച്ചിൽ ഇവ ഉണ്ടെങ്കിൽ സ്പാ ചെയ്യാം. ഇതുമൂലം മുടിക്ക് തിളക്കവും മാർദ്ദവവും ലഭിക്കും.
* ആഹാരക്രമത്തിലും മാറ്റം വരുത്തുക.
* പ്രാതൽ ഒഴിവാക്കാതിരിക്കുക.
* ദിവസവും ഏതെങ്കിലും ഫ്രൂട്ട് ജ്യൂസ് കുടിക്കുക.
* വെറും വയറ്റിൽ രണ്ട്, മൂന്ന് ഈന്തപ്പഴം കഴിക്കുക. ഇതുമൂലം രക്‌തപ്രസാദം ഉണ്ടാകും.
* സ്കിൻ കെയർ ആയ ഫേസ് വാഷ്, ടോണർ, മോയിസ്ചറൈസർ ഇവ പതിവാക്കുക. ഓരോരുത്തരുടെയും ചർമത്തിന് അനുസരിച്ച് വേണം ഇവ തെരഞ്ഞെടുക്കുവാൻ. അതിന് ബ്യൂട്ടിഷന്റെ സഹായം തേടുക.
* മാസങ്ങൾക്ക് മുൻപ് തന്നെ മുന്നൊരുക്കങ്ങൾ ചെയ്താൽ ചർമവും തലമുടിയും മനസും ശരീരവും ആരോഗ്യവും സൗന്ദര്യവും ഉള്ളതാകും.
* കല്യാണത്തിന് മുൻപ് പ്രീ ബ്രൈഡൽ മേക്കപ്പ് ചെയ്താൽ കല്യാണദിവസം ടെൻഷൻ ഒഴിവാക്കാം.