Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
മനസ് തുറക്കാം
Saturday, December 31, 2016 6:49 AM IST
ഏതു ബന്ധവും വളരണമെങ്കിൽ ശരിയായ ആശയവിനിമയം ആവശ്യമാണ്. ഇതു കുടുംബജീവിതത്തിലും വിവാഹബന്ധത്തിലും അത്യന്താപേക്ഷിതമാണ്. ദാമ്പത്യജീവിതത്തിൽ സംസാരത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് അറിയാം...
മനസു തുറക്കാം
സ്ഥിരമായി (ദിവസവും) ഭാര്യ/ഭർത്താവുമായി സംസാരിക്കുവാൻ കുറച്ചു സമയം മാറ്റിവെച്ചില്ലെങ്കിൽ ആ ബന്ധം വളരാൻ സാധ്യതയില്ല. അങ്ങോട്ടുമിങ്ങോട്ടും ഫോണിൽ മെസേജ് അയയ്ക്കുന്നതോ ഹായ്, ഹലോ പറയുന്നതോ ഇതിൽ ഉൾപ്പെടില്ല. ശരിയായ ആശയ വിനിമയം ഒരു കലയാണ്. അതുപഠിക്കാൻ നാം തയാറാവണം. നിങ്ങൾ വിവാഹം കഴിച്ചിട്ട് ഒരു വർഷമോ 50 വർഷമോ ആയാലും നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കാൻ സമയം കണ്ടെത്തണം. നിങ്ങളുടെ പങ്കാളി നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വ്യക്തിയാണെന്നറിയുക. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. എന്നാൽ ഇന്ന് ഭാര്യാഭർത്താക്കന്മാർ കൂടുമ്പോൾ ഭൂകമ്പമാണ്. അതുകൊണ്ടു നിങ്ങൾ സംസാരിക്കുമ്പോൾ പരസ്പരം കുറ്റം പറഞ്ഞും വഴക്കുപറഞ്ഞും ആ സമയം കളയാതെ, തന്റെ പങ്കാളിയെ കൂടുതൽ സ്നേഹിക്കുവാനും അറിയാനുമുള്ള ഒരവസരമായി ഇതിനെ മാറ്റുക. ഇന്ന് നിന്റെ ദിവസം എങ്ങനെയുണ്ടായിരുന്നു എന്നു തുടങ്ങി സംസാരം ആരംഭിക്കാം. ഭാര്യയുടെ ബുദ്ധിമുട്ടുകൾ ചോദിച്ചറിയാം. പരസ്പരം പ്രോത്സാഹിപ്പിക്കാനും പിന്തുണ നൽകുവാനും ഈ സമയം വിനിയോഗിക്കാം. ‘എന്റെ ഭാര്യ/ഭർത്താവ് ആണല്ലോ’ എന്തുമാവാം എന്ന മനോഭാവത്തിൽ പങ്കാളിയെ സമീപിക്കാതിരിക്കുക.
നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങളുടെ ശരീരഭാഷ, സംസാരത്തിന്റെ ശൈലി, ശബ്ദത്തിന്റെ ഘനം, ടോൺ, പറയുന്ന വാക്കുകൾ, ശബ്ദത്തിന്റെ ഉയർച്ച താഴ്ചകൾ എല്ലാം പ്രധാനപ്പെട്ടതാണെന്ന് ഓർക്കുക. പരസ്പര ബഹുമാനമില്ലാത്ത സംസാരം ഒഴിവാക്കുക.
കുടുംബത്തിലെ തീരുമാനങ്ങൾ രണ്ടുപേരും നന്നായി ചർച്ച ചെയ്തതിനുശേഷം മാത്രം എടുക്കുക. രണ്ടുപേർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന കാര്യം മറക്കരുത്.
കുറ്റപ്പെടുത്തൽ വേണ്ട
നമുക്കു യോജിക്കാത്ത കാര്യങ്ങൾ കൃത്യമായി, എന്നാൽ മൃദുവായി പറയാം. ‘പണ്ടേ നീ ഇങ്ങനെയാ’, എന്ന രീതിയിൽ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കാം. നിങ്ങൾ ദേഷ്യപ്പെട്ടോ, നിരാശപ്പെട്ടോ ഇരിക്കുമ്പോൾ സംസാരം ഒഴിവാക്കുക. കാരണം അപ്പോൾ നിങ്ങൾ ആഗ്രഹിക്കാത്ത പലതും വായിൽ നിന്നും പുറത്തേക്കു വന്നേക്കാം. അതു പങ്കാളിയെ മുറിപ്പെടുത്താം.
മറ്റെന്തിനേക്കാളും വാക്കുകളാണ് നിങ്ങളുടെ ബന്ധത്തെ മുറിപ്പെടുത്തുന്നതും വളർത്തുന്നതുമെന്നറിയുക. പങ്കാളിയുടെ വീട്ടുകാരെയും ബന്ധുക്കളെയും കുറ്റപ്പെടുത്തി സംസാരിക്കുന്നതും നിങ്ങളുടെ പങ്കാളിയെ മുറിപ്പെടുത്തുമെന്നറിയുക.
നല്ല കാര്യത്തെ പ്രശംസിക്കാം
പങ്കാളിയിലുള്ള നല്ല കാര്യങ്ങളെ മടികൂടാതെ പ്രോത്സാഹിപ്പിക്കണം. നിങ്ങളുടെ കുഞ്ഞുങ്ങളെ മാറ്റി നിർത്തി, അൽപസമയം ഭാര്യയ്ക്കായി / ഭർത്താവിനായി മാത്രം ചിലവഴിക്കുക. നിങ്ങളുടെ ചിന്തകൾ, ആഗ്രഹങ്ങൾ, വികാരങ്ങൾ എല്ലാം തുറന്നു പറയുക. കിടക്കാൻ പോകുന്ന സമയത്തോ, ഒരുമിച്ച് നടക്കാൻ പോകുമ്പോഴോ ഇങ്ങനെ ഉള്ളു തുറന്നു സംസാരിക്കുക. നിങ്ങളുടെ പങ്കാളിയുമായി 60 മിനിറ്റ് മുതൽ 90 മിനിറ്റ് വരെ സ്വകാര്യമായി സംസാരിക്കാൻ സമയം കണ്ടെത്തുക. കുറ്റങ്ങൾ മാത്രം പറയാതെ അവരുടെ ചില വീഴ്ചകളെ മറക്കാനും പങ്കാളിയെ സ്നേഹിക്കാനും സമയം കണ്ടെത്തുക. ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്തുവന്നാലും ഞാൻ കൂടെയുണ്ട്, എന്ന് ദിവസവും പറയുക. ഇതു പറയുന്നത് ദിനചര്യകൾ പോലെ തന്നെ നമ്മുടെ ശീലമാക്കണം. എങ്കിൽ നിങ്ങളുടെ ബന്ധം കൂടുതൽ ഊഷ്മളവും ദൃഢവുമാകും.
പങ്കാളിയുമായി സംസാരിക്കുന്നതു കുറയുമ്പോഴാണ് പല വിവാഹേതര ബന്ധങ്ങളും ഉടലെടുക്കുന്നത്. നിങ്ങളുടെ ഭാര്യാ/ഭർത്താവ് നിങ്ങളുടെ ശ്രദ്ധ ആഗ്രഹിക്കുന്നുണ്ടെന്നു മനസിലാക്കി അവരെ പുകഴ്ത്തുവാനും പ്രോത്സാഹിപ്പിക്കുവാനും ശ്രദ്ധിക്കുക. നിങ്ങളുടെ പങ്കാളി ഒരു നല്ല വസ്ത്രം ശരിച്ചാൽ ‘ഇതു നന്നായി നിനക്കു ചേരുന്നുണ്ട്’ എന്നു പറയാൻ മടി കാണിക്കരുത്. മറ്റാരേക്കാളും നിങ്ങളുടെ പ്രതികരണം വിലപ്പെട്ടതാണെന്നറിയുക. ഒരിക്കലും പങ്കാളിയോട് തെറി/അശ്ലീല വാക്കുകൾ ഉപയോഗിക്കാതിരിക്കുക. ‘നീ ഒരിക്കലും നേരെയാവില്ല’ എന്ന രീതിയിൽ കുറ്റപ്പെടുത്താതിരിക്കുക.
പങ്കാളിയെ കേൾക്കാം
കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ ഇടയ്ക്ക് മറ്റു കുടുംബാംഗങ്ങളെ ഇതിൽ ഉൾപ്പെടുത്താതിരിക്കുക. നിങ്ങൾ പങ്കാളിയുടെ അഭിപ്രായവുമായി വിയോജിക്കുമ്പോഴും അവരോട് സ്നേഹവും പിന്തുണയും പ്രഖ്യാപിച്ചു കൊണ്ടു വിയോജിക്കാം. നിങ്ങളുടെ ഭാഗം വ്യക്തമായി പറയുകയും ചെയ്യാം.
എല്ലാകാര്യത്തിലും എന്റെ ഇഷ്ടം നടക്കണം എന്ന സ്വാർഥചിന്ത ഒഴിവാക്കുക. പ്രതിപക്ഷ ബഹുമാനമില്ലാത്ത പദങ്ങൾ ഒഴിവാക്കുക. പങ്കാളി എന്തെങ്കിലും തെറ്റായ വാക്കുകൾ പറഞ്ഞാൽ തന്നെ അതു ക്ഷമിക്കുവാൻ തയാറാവുക. ദേഷ്യം വരുമ്പോൾ പരസ്പരം പൊട്ടിത്തെറിക്കാതിരിക്കുക.–പങ്കാളിയുടെ പഴയ തെറ്റുകളും വീഴ്ചകളും ഓർമിപ്പിച്ചു വഴക്കുണ്ടാക്കാതിരിക്കുക. പങ്കാളിയെ ദേഷ്യപ്പെടുത്തുന്നത് എന്താണെന്ന് കണ്ടറിഞ്ഞ് സംസാരിക്കുക.
സംസാരിക്കുമ്പോൾ പങ്കാളിയുടെ ഭാഗവും കേൾക്കുവാൻ നാം തയാറാകണം. ഞങ്ങൾ രണ്ടുപേരും ഒരു ടീം ആണെന്നുള്ള സുരക്ഷിതത്വബോധം ഉളവാക്കുന്ന രീതിയിൽ മാത്രം സംസാരിക്കുക. സംസാരിക്കുമ്പോൾ ‘ഞാൻ തന്നെയാണ് ബോസ്’ എന്ന രീതിയിൽ സംസാരിക്കാതിരിക്കുക. ഭർത്താക്കന്മാർ ഭാര്യമാരോട് പരുഷമായി, അവരെ തരം താഴ്ത്തുന്നതരത്തിൽ സംസാരിക്കാതിരിക്കുക. സ്ത്രീകൾ കൂടുതൽ വൈകാരികതലത്തിലുള്ള സംസാരം ആഗ്രഹിക്കുമെന്ന് മനസിലാക്കുക. സംസാരിക്കുന്നതോടൊപ്പം സ്നേഹം പ്രകടിപ്പിക്കാനും മറക്കരുത്.
എന്നാൽ പുരുഷന്മാരാകട്ടെ ഭാര്യയിൽ നിന്ന് ബഹുമാനം, കൂട്ടായ്മ, പ്രോത്സാഹനം എന്നിവ ആഗ്രഹിക്കും. ഇതു ഭാര്യമാരും ശ്രദ്ധിക്കണം. ഭർത്താവിന്റെ സ്വാഭിമാനത്തിനു ക്ഷതം വരുത്തുന്ന രീതിയിൽ മറ്റുള്ളവരുടെ മുൻപിൽ സംസാരിക്കരുത്. പങ്കാളിയുടെ പഴയ തെറ്റുകൾ മറന്ന്, സ്വന്തം തെറ്റുകൾ ഏറ്റുപറയാം. ‘എനിക്ക് ഏറ്റവും വലുത് നീയാണ്’ എന്നു പറയുക. ഒരുമിച്ച് ഭക്ഷണം കഴിക്കുക, ഒരുമിച്ച് പ്രാർഥിക്കുക. ചർച്ച ചെയ്യുന്ന വിഷയങ്ങൾ വളരെ കരുതലോടെ തെരഞ്ഞെടുക്കുക.
ചിലപ്പോൾ നിങ്ങളുടെ പങ്കാളി വിഷമിച്ച് ചില കാര്യങ്ങൾ പറയുമ്പോൾ തിരിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും ശ്രദ്ധയോടെ പ്രശ്നങ്ങൾ ശ്രവിച്ചാൽ മതി, അവരുടെ മനസിനെ ശാന്തമാക്കാൻ.
പങ്കാളിയുടെ ശരീരത്തെ കുറ്റപ്പെടുത്തേണ്ട
പങ്കാളിയുടെ ബാഹ്യഭംഗിയെ പുകഴ്ത്താം. എന്നാൽ ശരീരത്തെ കൂടുതൽ വിമർശിക്കാതിരിക്കുക. സംസാരിക്കുമ്പോൾ മാന്യമായും സഹാനുഭൂതിയോടെയും ക്ഷമയോടെയും സംസാരിക്കുക. സംസാരിക്കുമ്പോൾ ക്ഷിപ്രകോപികളാകാതിരിക്കാൻ ശ്രദ്ധിക്കണം. ഭാര്യ / ഭർത്താവ് ക്ഷീണിച്ചു വരുമ്പോൾ വീട്ടിലെ സർവപ്രശ്നങ്ങളും തുറന്നു പറയാതിരിക്കുക. പ്രശ്നങ്ങൾ സാവധാനം സ്നേഹത്തിന്റെ ഭാഷയിൽ അവതരിപ്പിക്കുക. വീട്ടിലുള്ള മക്കളോടും മറ്റംഗങ്ങളോടും പങ്കാളിയുടെ കുറ്റം പറയരുത്. കുറ്റപ്പെടുത്തി സംസാരിക്കാതിരിക്കുക.
പങ്കാളി നിങ്ങളോട് എങ്ങനെ സംസാരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങളും സംസാരിക്കുക. നിങ്ങളുടെ സംസാരം എതിർവശത്ത് പ്രതീക്ഷ നൽകുന്നതും പങ്കാളിയിൽ സന്തോഷമുണ്ടാക്കുന്നതുമാകട്ടെ.
വീട്ടിൽ നിന്നും ജോലിക്കായി ഇറങ്ങുമ്പോൾ ഭാര്യയോട് ഒരു ക ഘീ്ല ്യീൗ പറയുന്നതിൽ മടിക്കേണ്ടതില്ല (സ്നേഹം കൂടുതലായതുകൊണ്ട് ഒരു ഭാര്യയും വഷളായിട്ടില്ല). അതു ആ ദിവസം മുഴുവൻ അവളിൽ പുതിയ ഒരു ഊർജം നിറയ്ക്കും. പങ്കാളിയുടെ പിറന്നാൾ, നിങ്ങളുടെ വിവാഹ വാർഷികം എന്നിവ ആഘോഷിക്കുക. പ്രത്യേകമായി ആശംസിക്കുക.
വാക്കുകൾ വിവേകത്തോടെ
ചില കാര്യങ്ങൾ സംസാരിക്കുമ്പോൾ ‘ഞാൻ നിന്നെ വിശ്വസിക്കുന്നു’ എന്ന് ബോധപൂർവം പറഞ്ഞു നോക്കൂ. ഇതു നിങ്ങളുടെ ബന്ധത്തിൽ ഒരു പ്രത്യേക അടുപ്പം കൊണ്ടുവരും. വിവേകത്തോടെ വാക്കുകൾ തെരഞ്ഞെടുക്കുക. നിങ്ങളുടെ ഭാര്യ പുതിയ ഒരു വസ്ത്രം ധരിക്കുമ്പോൾ ഇതു നിനക്കു ചേരില്ല, തടി കൂടുതലാണ് എന്നു വെട്ടിത്തുറന്നു പറയാതെ ‘ഇതു നല്ലതാണ്, എങ്കിലും മറ്റേതിൽ നീ കൂടുതൽ സുന്ദരിയാണെ’ന്നു പറയുക. ഭർത്താവ് വൈകിട്ട് വീട്ടിൽ വരുമ്പോൾ ‘ഇന്നത്തെ ദിവസം എങ്ങനെയുണ്ടായിരുന്നു എന്നും’ ‘നിങ്ങൾ നന്നായി കഷ്ടപ്പെടുന്നു’ എന്നും ഭാര്യ പറയാൻ ശ്രമിച്ചാൽ അവിടെ പിന്നെ പുതിയ ഒരു പോസിറ്റീവായ സംഭാഷണം തുടങ്ങുകയായി.
ഭർത്താവ് വൈകിട്ട് തളർന്നു ക്ഷീണിച്ചു വരുമ്പോൾ ഭർതൃവീട്ടുകാരുടെ കുറ്റവും വീട്ടിലെ പ്രശ്നങ്ങളും അടുക്കളയിലേക്ക് വാങ്ങിക്കാനുള്ള സാധനങ്ങളുടെ പട്ടികയും നിരത്താതിരിക്കുക. പങ്കാളിയെ മറ്റുള്ളവരുടെ പങ്കാളികളുമായി താരതമ്യപ്പെടുത്താതിരിക്കുക.
ഇടയ്ക്ക് പങ്കാളിക്ക് സ്നേഹത്തോടെയുള്ള സന്ദേശങ്ങൾ ഫോൺവഴി അയയ്ക്കുക. വൈകുന്നേരം ഒരു ചിരിയോടെ പങ്കാളിയെ സ്വീകരിക്കുക. നിങ്ങളുടെ പങ്കാളിയുടെ സന്തോഷത്തിലാണ് നിങ്ങളുടെ വീടിന്റെ സന്തോഷം നിലനിൽക്കുന്നതെന്നും തിരിച്ചറിഞ്ഞ് സംസാരിക്കുക. ചിലപ്പോൾ ചില വാക്കുകൾ കടിച്ചമർത്തി വയ്ക്കേണ്ടി വരും. എന്നാൽ അതു വീടിന്റെ സമാധാനം നിലനിൽക്കുവാൻ നല്ലതാണെന്നറിയുക. സ്നേഹത്തോടും സഹാനുഭൂതിയോടുമുള്ള സംഭാഷണങ്ങൾ നിങ്ങളുടെ കുടുംബത്തെ ഭൂമിയിലെ സ്വർഗമാക്കും. തീർച്ച.
ഡോ. നതാലിയ എലിസബത്ത് ചാക്കോ
കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റൽ
തെള്ളകം, കോട്ടയം.
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി

Latest News
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top