ഹ്യുണ്ടായി കാറുകളുടേയും വില കൂട്ടുന്നു
ഹ്യുണ്ടായി കാറുകളുടേയും വില കൂട്ടുന്നു
Thursday, December 15, 2016 6:22 AM IST
മുംബൈ: ഹ്യുണ്ടായി മോട്ടോർ ഇന്ത്യയും വാഹനങ്ങളുടെ വിലയുയർത്തൽ പ്രഖ്യാപിച്ചു. മോഡൽ അനുസരിച്ച് ഒരു ലക്ഷം രൂപ വരെയാണ് കാറുകൾക്ക് വില കൂടുക. ജനുവരി ഒന്നു മുതൽ വില വർധന പ്രാബല്യത്തിൽ വരും.

ഉത്പാദനച്ചെലവ് ഉയർന്നതാണ് വിലയുയർത്താൻ കാരണം. ഹ്യുണ്ടായിയുടെ ചെറുകാറായ ഇയോൺ മുതൽ സാന്റ ഫെ വരെയുള്ള എല്ലാ മോഡലുകൾക്കും വില കൂടും.