പുത്തൻ കൂൾപിക്സ് സീരീസുമായി നിക്കോൺ
പുത്തൻ കൂൾപിക്സ് സീരീസുമായി നിക്കോൺ
Friday, December 2, 2016 7:03 AM IST
നിക്കോൺ കോർപറേഷൻ ടോകിയോയുടെ ഏറ്റവും പുതിയ കാമറ മോഡലായ നിക്കോൺ കൂൾപിക്സ് സീരീസ് 2016 വിപണിയിലെത്തിച്ചു. 6,450 രൂപ വിലവരുന്ന കൂൾപിക്സ് എ100 മുതൽ 23,900 രൂപ വിലവരുന്ന കൂൾപിക്സ് എ10 വരെ ഉൾപ്പെടുന്ന ആധുനിക സാങ്കേതികവിദ്യകളുളള കാമറകളാണ് നിക്കോൺ അവതരിപ്പിക്കുന്നത്.

ഏറ്റവും മനേഹരമായ രീതിയിൽ ചിത്രങ്ങൾ പകർത്താൻ സഹായകമായ പോയിന്റ് ആന്റ് ഷൂട്ട്, സ്നാപ്പ് ഫീച്ചർ ബ്രിഡ്ജ് ഫീച്ചർ, 4കെ അൾട്ര ഹൈഡെഫനിഷൻ വീഡിയോ ഫീച്ചർ എന്നിവയാണ് നിക്കോൺ അവതരിപ്പിക്കുന്നത്. നിക്കോൺ കൂൾപിക്സ് സീരീസ് 2016 ഏഴു പുതിയ മോഡലുകളാണ് വിപണിയിലെത്തിക്കുന്നത്. ചുവപ്പ്, കറുപ്പ്, സിൽവർ, പർപ്പിൾതുടങ്ങിയ നിറങ്ങളിൽ ലഭ്യമാണ്.