സോണി സ്പോർട്സ് വയർലെസ് ഇയർഫോൺ
സോണി സ്പോർട്സ് വയർലെസ് ഇയർഫോൺ
Saturday, November 26, 2016 6:02 AM IST
ഉയർന്ന ഗുണമേന്മയുള്ള ശബ്ദം, സുവ്യക്‌തത, കൊണ്ടുനടക്കാനുള്ള സൗകര്യം, അഴകാർന്ന ഡിസൈൻ എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുമായി സോണിയുടെ പുതിയ ഹെഡ്ഫോൺ എംഡിആർ–എക്സ്ബി80ബി.എസ്, എംഡിആർ–എക്സ്ബി50ബി.എസ് എന്നിവ പുറത്തിറങ്ങി.

കായികാഭ്യാസാം ചെയ്യുമ്പോൾ കേൾക്കുന്നതിനായി ഉയർന്ന ശബ്ദവും ബേസും ബീറ്റുകളും ആണ് ഇതിന്റെ പ്രത്യേകത. ഇലകട്രോണിക് ഡാൻസ് മ്യൂസിക് രീതിയിൽ പ്രവർത്തിക്കുന്ന ഈ ഇയർ ഫോണിന്റെ താളഗതി അഭ്യാസത്തിന്റെ ചലനത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. സ്മാർട് ഫോണോ മ്യൂസിക് പ്ലെയറോ ഡോക്കോ എന്ത് വേണമെങ്കിലും ബ്ലൂ ടൂത്തിന്റെ സഹായത്തോടെ ഇതിലേക്ക് കണക്ട് ചെയ്യാം. കൈകൾ ഉപയോഗിക്കാതെ സംസാരിക്കുന്നതിനായി ബിൽട് ഇൻ മൈക്കും ഇതിലുണ്ട്.


വെള്ളത്തെ പ്രതിരോധിക്കുന്നതിന് പുറമേ കൂടുതൽ ബാറ്ററി ലൈഫുമുണ്ട്. കേടാകുമെന്ന ഭയം കൂടാതെ. വ്യായാമത്തിനു ശേഷം ഇത് കഴുകി വീണ്ടും ഉപയോഗിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. രാജ്യത്തുടനീളമുള്ള സോണി സെൻറെറുകളിലും മറ്റ് ഇലകട്രോണിക് ഷോപ്പുകളിലും ഈ രണ്ടു മോഡലുകളും ലഭ്യമാണ്.