സോണിയുടെ ബ്രാവിയ ഇസ്ഡ്9ഡി ടെലിവിഷൻ
സോണിയുടെ ബ്രാവിയ ഇസ്ഡ്9ഡി ടെലിവിഷൻ
Tuesday, November 22, 2016 6:12 AM IST
സോണി ബ്രാവിയ ഇസഡ് 9ഡി ശ്രേണിയിൽപ്പെട്ട ടെലിവിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. പുതുതായി വികസിപ്പിച്ചെടുത്ത 4കെ ഇമേജ് പ്രൊസസർ, 4കെ എച്ച്ഡിആർ പ്രോസസ്സർ എക്സ്1 ഉം വേറിട്ട ബാക്ലൈറ്റ് സാങ്കേതിക വിദ്യയിലുള്ള ബാക്ക് ലൈറ്റ് മാസ്റ്റർ ഡ്രൈവും ഇതിലുണ്ട്.

ബൃഹത്തായ കളർ എക്സ്പ്രഷനിലൂടെയും അസാധാരണമായ കോൺട്രാസ്റ്റിലൂടെയും ഇതുവരെയില്ലാത്ത ഒരു കാഴ്ചാനുഭവം നൽകുന്നു.

മൂന്ന് സാങ്കേതിക വിദ്യകളാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒബ്ജക്റ്റ് ആസ്പദമാക്കിയുള്ള എച്ച്ഡിആർ റീമാസ്റ്റർ, ഇരട്ട ഡാറ്റാബേസ് പ്രോസസിംഗ്്, സൂപ്പർ ബിറ്റ് മാപ്പിംഗ് 4കെ എച്ച്ഡിആർ എന്നിയാണവ.