പുതിയ ഫോർച്യൂണറുമായി ടൊയോട്ട
പുതിയ ഫോർച്യൂണറുമായി ടൊയോട്ട
Tuesday, November 8, 2016 5:59 AM IST
ന്യൂഡൽഹി: പുതിയ ഓൾ ന്യൂ ഫോർച്യൂണർ ടൊയോട്ട ഇന്ത്യ അവതരിപ്പിച്ചു. കൂടുതൽ ആഡംബര സംവിധാനങ്ങൾ നല്കി ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ചിരിക്കുന്ന ഈ എസ്യുവി ഭീമന്റെ വില 25.92 ലക്ഷം മുതൽ 31.12 ലക്ഷം വരെയാണ് (എക്സ് ഷോറൂം).

പുതിയ ഐഎംവി പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന ഫോർച്യൂണറിന് ഇന്നോവ ക്രിസ്റ്റയിൽ നല്കിയിരിക്കുന്ന 2.8 ലിറ്റർ ഡീസൽ എൻജിനാണുള്ളത്. ആറ് സ്പീഡ് മാന്വൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് മോഡലുകളിലാണ് ഇപ്പോൾ വാഹനം ഇറക്കിയിരിക്കുന്നത്. 2.7 ലിറ്റർ പെട്രോൾ മോഡൽ പിന്നീട് എത്തിയേക്കും.