തനിയെ കൂടിച്ചേരുന്ന സർക്യൂട്ട്
തനിയെ കൂടിച്ചേരുന്ന സർക്യൂട്ട്
Tuesday, November 8, 2016 5:59 AM IST
നമ്മുടെ ശരീരത്തിൽ ഒരു മുറിവുണ്ടായാൽ കുറച്ചു ദിവസത്തിനുശേഷം അതു തനിയെ കൂടിച്ചേരും. എന്നാൽ ഒരു ഇലക്ട്രോണിക് ഉപകരണത്തിലെ സർക്യൂട്ടിൽ ചെറിയ ഒരു പൊട്ടലുണ്ടായാലോ? വീണ്ടും നമ്മൾതന്നെ സോൾഡറിംങ് അയണോ മറ്റോ ഉപയോഗിച്ച് അതു കൂട്ടിച്ചേർക്കണം. ഇതു ചെയ്യണമെങ്കിൽ അതിനുള്ള ഉപകരണങ്ങളും ഉപയോഗിക്കാനുള്ള പരിജ്‌ഞാനവുമെല്ലാം വേണം. സർക്യൂട്ട് കൂട്ടിച്ചേർക്കാൻ സാധാരണക്കാരന് സാധിക്കില്ലെന്ന് ചുരുക്കം.

ഇതിനൊരു പരിഹാരമായി എത്തിയിരിക്കുകയാണ് കുറച്ച് ശാസ്ത്രജ്‌ഞർ. കാന്തശക്‌തിയുള്ള മഷിയാണ് ഇതിനായി ഇവർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. സർക്യൂട്ട് സ്ക്രൈബ് എന്നാണ് പുതിയ കണ്ടെത്തലിനു പേരിട്ടിരിക്കുന്നത്. ഈ മഷി ഉപയോഗിച്ച് നിർമിച്ച സർക്യൂട്ട് മുറിഞ്ഞാലും തനിയെ കൂടിച്ചേരും., അതും .05 സെക്കൻഡിനുള്ളിൽ. കാന്തിശക്‌തിയുള്ളതിനാൽ രണ്ട് അഗ്രങ്ങളും ആകർഷിക്കപ്പെടുകയും തനിയെ കൂടിച്ചേരുകയും ചെയ്യുന്നു.


ഒരു ടീ ഷർട്ടിൽ മഷി ഉപയോഗിച്ച് നിർമിച്ച സർക്യൂട്ടിലാണ് ശാസ്ത്രജ്‌ഞർ പരീക്ഷണം നടത്തിയത്. സർക്യൂട്ട് നിരവധി തവണ മുറിച്ചെങ്കിലും അവ വീണ്ടും കൂടിച്ചേർന്നു. ഇപ്പോൾ പ്രചാരത്തിലുള്ള തനിയെ കൂടിച്ചേരുന്ന വസ്തുക്കൾക്കു പുറമേനിന്ന് സഹായം ആവശ്യമാണ്. എന്നാൽ കാന്തിക ശക്‌തിയുള്ള ഈ സർക്യൂട്ടിന് ഇത്തരത്തിലുള്ള സപ്പോർട്ട് ആവശ്യമില്ല. ഈ മഷി ത്രിഡി പ്രിന്റിംഗിനുൾപ്പെടെ ഉപയോഗിക്കാൻ സാധിക്കും. ഇത്തരം മഷി ഉപയോഗിച്ചുള്ള വസ്ത്രങ്ങളും പേപ്പറുകളും ഭാവിയിൽ വൻപ്രചാരം നേടുമെന്ന് ചുരുക്കം.

ണ്ട<യ>ണ്ട –സോനു തോമസ് ണ്ടണ്ട