സാഹസപ്രിയർക്കായി ഡസ്റ്റർ അഡ്വഞ്ചർ
സാഹസപ്രിയർക്കായി ഡസ്റ്റർ അഡ്വഞ്ചർ
Monday, October 31, 2016 3:20 AM IST
ഏതാണ്ട് ആറ് വർഷം പിന്നോട്ട് ഒന്നു സഞ്ചരിക്കാം. ഇന്നു നിരത്തിൽ കാണുന്ന സ്റ്റൈലിഷ് കാറുകളെല്ലാം സജീവമായി വരുന്ന സമയം. അന്നു കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും മൂന്നു വിഭാഗം കാറുകളെക്കുറിച്ചാണ്. ഹാച്ച്ബാക്ക്, സെഡാൻ, എസ്യുവി. ഇതിനിടെ മറ്റൊരു സെഗ്മെന്റ് വാഹനപ്രേമികളുടെ സങ്കല്പത്തിൽ പോലും ഉണ്ടായിട്ടില്ല. ആ അവസരത്തിലാണ് കോംപാക്ട് എസ്യുവി എന്നു സ്വന്തമായി ഒരു വിഭാഗംതന്നെ സൃഷ്ടിച്ച് റെനോയിൽനിന്നു ഡസ്റ്റർ ജനിക്കുന്നത്. ഇന്ത്യയിലെ റോഡുകളെയും ഓഫ് റോഡുകളെയും ഒരുപോലെ കീഴടക്കത്തക്ക കരുത്തുമായാണ് ഡസ്റ്റർ എത്തിയത്. ഒരു യാത്രാ കാർ എന്നതിലുപരി ഓഫ് റോഡുകളെ കീഴടക്കാനുള്ള കരുത്തും പകർന്ന് പുറത്തുവന്നിരിക്കുന്ന റെനോ ഡസ്റ്റർ അഡ്വഞ്ചറിന്റെ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങളിലേക്ക്...

ആദ്യം പുറത്തിറക്കിയ ഡസ്റ്ററിന്റെ പരുക്കൻ ഭാവങ്ങളെല്ലാം പരിഹരിച്ച് എഎംടി ടെക്നോളജിയുൾപ്പെടെ ഡസ്റ്റർ പുനർജനിച്ചിരുന്നു. അതിനു പിന്നാലെയാണ് സാഹസികതയ്ക്കിണങ്ങുന്ന രീതിയിലുള്ള ഭാവപകർച്ചയോടെ ഡസ്റ്ററിന്റെ അഡ്വഞ്ചർ എഡിഷൻ പുറത്തിറങ്ങുന്നത്.

എക്സ്ടീരിയർ: ടൈപ്പ് ടു ഡസ്റ്ററിന്റെ എക്സ്ടീരിയറിൽനിന്നു നേരിയ മാറ്റങ്ങളോടെയാണ് അഡ്വഞ്ചർ എഡീഷൻ എത്തിയിരിക്കുന്നത്. പാർക്ക് ലൈറ്റ്, ഡുവൽ ഹെഡ്ലാമ്പ്, ടേൺ ഇൻഡിക്കേറ്റർ എന്നീ നാല് ലൈറ്റുകൾ വരുന്ന സ്ക്വയർ ഹെഡ്ലാമ്പും മുമ്പ് ക്രോമിയം ഫീനീഷിംഗിൽ നല്കിയിരുന്ന ഗ്രില്ലിനു പകരം സ്റ്റീൽ ഫിനിഷിംഗ് ലോഗോ പതിപ്പിച്ച ഗ്ലോസി ബ്ലാക്ക് ഗ്രില്ലുകളുമാണ് അഡ്വഞ്ചർ എഡിഷനിൽ നല്കിയിരിക്കുന്നത്. ബമ്പറിന്റെ താഴെയായി ഡസ്റ്റർ എന്ന് ആലേഖനം ചെയ്തിരിക്കുന്നതും ഇരു വശങ്ങളിലും ലൈറ്റുകൾ ഘടിപ്പിച്ചിരിക്കുന്നതുമായ ആർമർ കിറ്റ് നല്കിയിരിക്കുന്നതും എയർ ഡാമിനു താഴെയായുള്ള ഭാഗങ്ങളിൽ നല്കിയിരിക്കുന്ന ബ്രോൺസ് കളർ ഫിനീഷിംഗും അഡ്വഞ്ചറിന്റെ പ്രത്യേകതകളാണ്.

ബോഡി ക്ലാഡിംഗ് നല്കിയിരിക്കുന്നതിൽ ഡസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയ ക്രോസ് ഓവറുകളെ മാതൃകയാക്കിയിട്ടുണ്ട്. വീൽ ആർച്ചിലും ബോഡിയിലും നല്കിയിട്ടുള്ള ബ്ലാക്ക് ഫിനീഷ് ക്ലാഡിംഗുകളാണ് അഡ്വഞ്ചറിനെ മറ്റു മോഡലിൽനിന്നു വ്യത്യസ്തമാക്കുന്നത്. കൂടാതെ മഞ്ഞ നിറത്തിലുള്ള റെയിൽറൂഫും വ്യത്യസ്തത നല്കുന്ന ഘടകമാണ്. പിന്നിൽ ടൈപ്പ് ടുവിൽ വരുത്തിയ മാറ്റങ്ങൾ തന്നെയാണ് അഡ്വഞ്ചറിൽ എഡീഷനിലും വന്നിരിക്കുന്നത്.

4,336 എംഎം നീളവും 1,822 എംഎം വീതിയും 1,695 എംഎം ഉയരവുമുള്ള മോണോകോക്ക് ബോഡിയാണ് ഡസ്റ്ററിനുള്ളത്. 16 ഇഞ്ച് അലോയിയും 210 എംഎം ഗ്രൗണ്ട് ക്ലിയറൻസും ഡസ്റ്റർ പ്രദാനംചെയ്യുന്നുണ്ട്.

ഇന്റീരിയർ: വാഹനങ്ങളെ ശ്രദ്ധിക്കുന്നവരെ അനായാസം ആകർഷിക്കാനുതകുന്ന നിരവധി പ്രത്യേകതകളാണ് അഡ്വഞ്ചർ മോഡിന്റെ ഇന്റീരിയറിനുള്ളത്. ഏറ്റവും പ്രാധാന്യമർഹിക്കുന്നത് ആദ്യമായി ഡെനിം ഫിനീഷിംഗ് സീറ്റുകളാണ്. അഡ്വഞ്ചറിന്റെ ബേസ് മോഡൽ മുതൽ ഡെനിം സീറ്റ് കവറുകളാണ് വരുന്നത്. റെയിൽ റൂഫിൽ നല്കിയിരിക്കുന്ന നിറം ഇന്റീരിയറിലും പലയിടത്തായി കാണാൻ കഴിയും. എസി വെന്റുകൾക്കും മീറ്ററുകൾക്കും മഞ്ഞ നിറത്തിലുള്ള റിംഗ് സൗന്ദര്യം പകരുന്നുണ്ട്.


മീറ്ററിന് മഞ്ഞ നിറത്തിലുള്ള റിംഗ് നല്കിയിട്ടുണ്ടെന്നതൊഴിച്ചാൽ മീറ്റർ കൺസോളിലും സ്റ്റിയറിംഗ് വീലിലും മാറ്റം വരുത്തിയിട്ടില്ല.

കോംപാക്ട് എസ്യുവിയായതിനാൽതന്നെ വിശാലമായ സ്ഥലസൗകര്യമാണ് ഡസ്റ്ററിലുള്ളത്. 475 ലിറ്റർ ബൂട്ട് സ്പേസാണ് നല്കിയിരിക്കുന്നത്.

ഇൻഫോടെയ്ൻമെന്റ്: ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സെന്റർ കൺസോളിൽ നല്കിയിരിക്കുന്നു. മ്യൂസിക് സിസ്റ്റത്തിനു പുറമേ ജിപിഎസ് സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ടോപ്പ് എൻഡ് മോഡലുകളിൽ ഓട്ടോ ക്ലൈമറ്റ് കൺട്രോളും മറ്റുള്ളവയിൽ മാന്വലുമാണ് വരുന്നത്.

രണ്ട് െരഡെവിംഗ് മോഡുകൾ: രണ്ടു മോഡലിലാണ് അഡ്വഞ്ചർ എഡീഷൻ ഡസ്റ്റർ വരുന്നത് ടു വീൽ െരഡെവ്, ഫോർ വീൽ അല്ലെങ്കിൽ ഓൾ വീൽ ഡ്രൈവ് (എഡബ്ല്യുഡി). എഡബ്ല്യുഡി മോഡലുകളുടെ ഗിയർ ലിവറിന്റെ സമീപത്തായി നല്കിയിരിക്കുന്ന നോബിന്റെ സഹായത്തോടെ ടൂ വീൽ െരഡെവിലേക്കും ഫോർ വീലിലേക്കും മാറ്റാൻ കഴിയും.

സുരക്ഷ: അഡ്വഞ്ചർ എഡീഷൻ റേസിംഗിന് ഏറെ പ്രാധാന്യം നല്കുന്നതിനാൽ തന്നെ സുരക്ഷാ സംവിധാനങ്ങളും ശക്തമാണ്. അതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണമാണ് മോണോ കോക്ക് ബോഡി. ഇതിനു പുറമെ എബിഎസ്, ഇബിഡി ബ്രേക്കിംഗ് സംവിധാനത്തോടൊപ്പം സസ്പെൻഷനിൽ നല്കിയിരിക്കുന്ന ആന്റിറോൾ ബാർ സംവിധാനം ഡസ്റ്ററിനു സ്റ്റെബിലിറ്റി ഉറപ്പു നല്കുന്നു.

എൻജിൻ: ഡീസൽ എൻജിനിൽ പുറത്തിറക്കുന്ന ഡസ്റ്റർ അഡ്വഞ്ചർ എഡീഷൻ 1.5 ലിറ്റർ ഡിസിഐ 85പിഎസ് ടു വീൽ െരഡെവും, 110 പിഎസ് എഡബ്ല്യുഡി എന്നീ വേരിയന്റുകളാണ് വരുന്നത്. 1461 സിസി കരുത്തിൽ 245 എൻഎം ടോർക്ക് 110 പിഎസും, 200 എൻഎം ടോർക്ക് 85 പിഎസ് പവറുമാണ് ഉത്പാദിപ്പിക്കുന്നത്.

മൈലേജ്: 85 പിഎസ് മോഡലുകൾക്ക് 19.87 കിലോമീറ്ററും 110 പിഎസ് മോഡലിന് 19.72 കിലോമീറ്ററുമാണ് കമ്പനി ഉറപ്പു നല്കുന്നത്.

വില: RxE, RxL, RxZ എന്നീ മൂന്നു മോഡലുകളിൽ പുറത്തിറങ്ങുന്ന അഡ്വഞ്ചർ മോഡിന്റെ കോട്ടയത്തെ ഓൺ റോഡ് വില 11.17 ലക്ഷം മുതൽ 16.17 ലക്ഷം രൂപ വരെ.

റേസിംഗ് മുന്നിൽക്കണ്ട് സ്മാർട്ട് െരഡെവ് ആപ്ലിക്കേഷൻ

അഡ്വഞ്ചർ എഡീഷന്റെ ഏറ്റവും വലിയ പ്രത്യേകതയായി കമ്പനി പറയുന്നത് സ്മാർട്ട് െരഡെവ് ആപ്ലിക്കേഷനാണ്. ഈ ആപ്, സിസ്റ്റവുമായി കണക്ട് ചെയ്താൽ മീറ്ററിലെ വിവരങ്ങൾ ഫോണിൽ ലഭിക്കും. റേസിംഗ് പോകുന്നവരെ ഉദേശിച്ചാണ് ഈ സൗകര്യം നല്കിയിരിക്കുന്നത്. കോ— െരഡെവർ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്പീഡ്, ലാപ് ടൈമർ തുടങ്ങിയവ മനസിലാക്കാം.

ടെസ്റ്റ് ഡ്രൈവ്: റെനോ കോട്ടയം, 9061067232

അജിത് ടോം