ഇലക്ട്രിക് ബസുമായി അശോക് ലെയ്ലാൻഡ്
ഇലക്ട്രിക് ബസുമായി അശോക് ലെയ്ലാൻഡ്
Wednesday, October 19, 2016 4:16 AM IST
മുംബൈ: രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ് അശോക് ലെയ്ലാൻഡ് അവതരിപ്പിച്ചു. പൂർണമായും ഇന്ത്യൻ ടെക്നോളജിയിലാണ് ഈ ബസിന്റെ നിർമാണം. ഇലക്ട്രിക് വാഹനങ്ങൾക്ക് രാജ്യത്ത് വർധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്താണ് കമ്പനിയുടെ നീക്കം. ഇന്ത്യൻ നിരത്തിന്റെ പ്രത്യേകതകൾക്കനുസരിച്ചാണ് ബസിന്റെ നിർമാണം. ഒരു തവണ ചാർജ് ചെയ്താൽ 120 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും.

നാഷണൽ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പ്ലാൻ അനുസരിച്ച് 2020 ആകുമ്പോഴേക്കും ഇന്ത്യൻ നിരത്തുകളിൽ 70 ലക്ഷം ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ ഇറക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. ഇത്തരം വാഹനങ്ങൾക്ക് സർക്കാർ സബ്സിഡി നൽകുന്നതിനാൽ വില്പനയിൽ വർധനയുമുണ്ട്.