മൊബൈൽഫോണിലെ ജിപിആർഎസും വോയിസ്എൽടിഇയും
മൊബൈൽഫോണിലെ ജിപിആർഎസും വോയിസ്എൽടിഇയും
Wednesday, September 21, 2016 4:14 AM IST
മൊബൈൽഫോണിന്റെ സിഗ്നൽ ബാറിൽ കാണെക്കാണെ മിന്നിമറയുന്ന ഇന്റർനെറ്റ് കണക്ടിവിറ്റി സിഗ്നലുകളാണ് G, E, H, H+,4G, VoLTE എന്നിവ. ഇവയെക്കെ എന്താണെന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ടാവും. ഫോൺ വിളിക്കാൻ മാത്രമല്ല ഇന്റർനെറ്റ് സേവനങ്ങൾകൂടി ഉപയുക്‌തമാക്കാമെന്നു തിരിച്ചറിഞ്ഞതോടെയാണു ഫോൺ സ്മാർട്ടായത്.

ഹാൻഡ്സെറ്റിനു മുകളിൽ ടവർ ലൊക്കേഷൻ ബാറിനു സമീപം G എന്ന് ഇംഗ്ലീഷ് അക്ഷരം തെളിഞ്ഞാൽ അതു ജിപിആർഎസ് അഥവാ ജനറൽ പായ്ക്കറ്റ് റേഡിയോ സർവീസിന്റെ ചുരുക്കെഴുത്താണെന്നു മനസിലാക്കാം. ഈ സിഗ്നൽ വന്നാൽ മൊബൈൽഫോണിൽ നെറ്റ് സ്പീഡ് തീരെയുണ്ടാവില്ല. വാട്സ്ആപ്പിൽ ടെക്സ്റ്റ് മെസേജ് അയയ്ക്കാമെന്നു മാത്രം. E അഥവാ എഡ്ജ് (എൻഹാൻസ്ഡ് ഡേറ്റ റേറ്റ്സ് ഫോർ ജിഎസ്എം ഇവല്യൂഷൻ) ജിഎസ്എം കുടുംബത്തിലെ രണ്ടാമത്തെ ഡേറ്റാ ട്രാൻസ്ഫർ ടെക്നോളജിയാണ്. അമേരിക്കയിലെ എടിആൻഡ്ടി കമ്പനിയാണ് എഡ്ജ് ആദ്യമായി അവതരിപ്പിച്ചത്. ഓടുന്നയാളോടു മത്സരിക്കുന്ന നടക്കുന്നയാളാണ് എഡ്ജ്. 2ജിക്കും 3ജിക്കുമിടയിൽ വേഗമുള്ള 2.5 ജി എന്ന ചുരുക്കപ്പേരിലും എഡ്ജ് അറിയപ്പെടുന്നു. ജിപിആർഎസിനെക്കാൾ അല്പം വേഗമുണ്ട് എഡ്ജിന്. ഗൂഗിളിന്റെ പേജ് അതിവേഗം തുറക്കുകയും ഹൈപ്പർലിങ്കിലേക്കു നടന്നുകയറുകയും ചെയ്യുന്ന രണ്ടാംതലമുറ സാങ്കേതികവിദ്യ.

വലുതും ചെറുതുമായ വീഡിയോ ഫയലുകൾ തരക്കേടില്ലാത്ത വേഗതയിൽ ഡൗൺലോഡ് ചെയ്യാനും അപ്ലോഡ് ചെയ്യാനും 3ഏ സിഗ്നൽ എത്തുന്നതോടെ സാധിക്കും. 3ജിയെ സൂചിപ്പിക്കുന്ന സിഗ്നലുകളാണ് ഹൈ സ്പീഡ് പാക്കറ്റ് ആക്സസ് (HSPA) എന്നു വിളിക്കുന്ന എച്ചും മൂന്നാം തലമുറയുടെ പരിഷ്കരിച്ച പതിപ്പായ എച്ച്പ്ലസും (ഇവോൾവ്ഡ് ഹൈ സ്പീഡ് പാക്കറ്റ് ആക്സസ്).

ണ്ട<ശാഴ െൃര=/ളലമേൗൃല/4ംലലഹബ2016ലെുേ21ിമ2.ഷുഴ മഹശഴി=ഹലളേ>ണ്ട

ടവർ സിഗ്നലിനു സമീപം H എന്ന അക്ഷരത്തിനു കീഴിൽ ഹൈ സ്പീഡ് പാക്കറ്റ് ഡൗൺലോഡ് ആക്സസ്, അപ്ലിങ്ക് ആക്സസ് എന്നിവയെ പ്രതിനിധീകരിക്കുന്ന രണ്ട് അമ്പുകൾ കാണാം. ഈ രണ്ട് ആരോകളും പച്ചനിറത്തിൽ മിന്നിയാൽ മാത്രമേ മൊബൈലിൽ പൂർണമായും ഇന്റർനെറ്റ് സേവനം ലഭ്യമാകൂ. 14 മെഗാബിറ്റ് ഡൗൺലോഡിംഗ് ശേഷിയും 5.76 മെഗാബിറ്റ് അപ്ലിങ്ക് ശേഷിയുമുള്ള WCDMA പ്രോട്ടോക്കോൾ പ്രകാരമുള്ള 3ജി കണക്ടിവിറ്റിയാണ് H. 2008 ലാണ് എച്ച്പ്ലസ് സേവനങ്ങൾ ലഭിച്ചുതുടങ്ങിയതെങ്കിലും അതു 4ജിയിലെത്താൻ അധികകാലം വേണ്ടിവന്നില്ല. 99.3 മെഗാബിറ്റാണ് എച്ച്പ്ലസിന്റെ ഡൗൺലോഡ് സ്പീഡ്. യുട്യൂബ് ബഫറിംഗില്ലാതെ കാണാം. എന്നാൽ, ഒരു സിനിമ ഡൗൺലോഡ് ചെയ്യാൻ ഈ വേഗം മതിയാവില്ല. അതിനു നാലാം തലമുറവരെ പോകണം. വിവിധ റേഡിയോ തരംഗങ്ങൾ ഒരുമിച്ചു ചേർത്താണ് എൽഇടി അഥവാ ലോംഗ് ടേം ഇവല്യൂഷൻ എന്ന 4ജിക്കു രൂപം നല്കിയിരിക്കുന്നത്. വേഗതയിൽ ഒരുപടി മുന്നിലാണെന്നു തെളിയാക്കാനാണ് നാലാം തലമുറയെ കൂട്ടുപിടിച്ച് പ്രത്യേക റേഡിയോ സ്പെക്ട്രം വഴി യൂറോപ്യൻ ടെലികമ്യൂണിക്കേഷൻസ് സ്റ്റാൻഡാർഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് എൽഇടി 4ജി പുറത്തിറക്കിയത്. മൊബൈൽ 4ജി ആണെങ്കിൽ എത്രയും വേഗം സിം 4ജിയിലേക്കു മാറ്റാം. വൈ–ഫൈ വേഗതയിൽ ഫയലുകൾ ഡൗൺലോഡ് ചെയ്യാനും ലൈവ് ടെലിവിഷൻ കാണാനും 4ജി മതിയാവും.


ഇന്ത്യയിൽ റിലയൻസ് ജിയോയുടേത് വോയിസ് ഓവർ ലോംഗ് ടേം ഇവല്യൂഷൻ (VoLTE) എന്ന 4ജിയിലെ ഏറ്റവും വേഗതയാർന്ന വയർലെസ് സംവിധാനമാണ്. രണ്ടാംതലമുറയെക്കാൾ ആറിരട്ടി വേഗതയുള്ള, മൂന്നാംതലമുറയെക്കാൾ എച്ച്ഡി ശബ്ദമികവുള്ള റേഡിയോ സ്പെക്ട്രമാണ് VoLTE.
2014 മേയിൽ സിംഗപ്പൂർ ടെലികമ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആദ്യമായി ഗ്യാലക്സി നോട്ട് 3യ്ക്ക് VoLTE സേവനങ്ങൾ വാണിജ്യാടിസ്‌ഥാനത്തിൽ നല്കിയത്. പിന്നീട് സാംസങിന്റെ സ്മാർട്ട്ഫോണുകളിലും ഇതുലഭ്യമാക്കി. 2016 സെപ്റ്റംബർ അഞ്ചിന് VoLTE ഇന്ത്യയിൽ അവതരിപ്പിച്ച് റിലയൻസ് ജിയോ ചരിത്രം കുറിക്കുകയും ചെയ്തു.

ആർ. വിധുലാൽ