ഔഷധഗുണമുള്ള അരിനെല്ലി
ഔഷധഗുണമുള്ള അരിനെല്ലി
Tuesday, September 20, 2016 5:01 AM IST
കേരളമെമ്പാടും മുൻകാലത്ത് ധാരാളമായി കണ്ടിരുന്ന ഒരു നിത്യഹരിതസസ്യമാണ് പുളിനെല്ലി അഥവാ അരിനെല്ലി. നക്ഷത്രത്തിന്റെ രൂപമുള്ളതുകൊണ്ട്നക്ഷത്രനെല്ലി എന്നും അറിയപ്പെടുന്നു. നെല്ലിപ്പുളി എന്നും വിളിപ്പേരുണ്ട്. പഴയകാലത്തെ പോലെ ഇപ്പോൾ നഗരങ്ങളിൽ സുലഭമായി പുളിനെല്ലി കാണാറില്ലെങ്കിലും ഇന്നും നാട്ടിൻപുറങ്ങളിലും കാട്ടുപ്രദേശങ്ങളിലും ഇവ സമൃദ്ധമാണ്.

ശിഖരങ്ങളും, ഉപശിഖരങ്ങളുമായി തണൽ വീശി നില്ക്കുന്ന നെല്ലിമരം യൂഫോർബിയേഷ്യ കുടുംബത്തിൽപ്പെടുന്നു. ഫിലാ ൻത്തസ് അസിഡസ് എന്നാണ് ശാസ്ത്രീയ നാമം. ഇംഗ്ലീഷിൽ സ്റ്റാർ ഗൂസ്ബെറി (നക്ഷത്രനെല്ലി) എന്നാണു പേര്. ഏപ്രിൽ–മേയ്, ഓഗസ്റ്റ്–സെപ്തംബർ എന്നിവയാണ് പ്രധാന വിളവെടുപ്പ് കാലം. നെല്ലിപ്പൂവുകൾ വെള്ള നിറത്തിലാണു കാണപ്പെടുന്നത്. ശീമനെല്ലിക്കയിൽ നിന്നു വ്യത്യസ്തമായി വളരെ മാർദവമുള്ളതാണ് ചെറിയ നെല്ലിക്കായ്കൾ. ഇളം പച്ച നിറത്തിൽ കാണപ്പെടുന്ന ഇവ നന്നായി വിളഞ്ഞു പഴുക്കുമ്പോൾ ഇളം മഞ്ഞ നിറത്തിൽ കാണപ്പെടുന്നു.

വിളവെടുപ്പ് കാലത്ത് ശിഖരങ്ങൾ നിറയെ കുലകുലകളായി കായ്ച്ചുലഞ്ഞ് നില്ക്കുന്ന പുളിനെല്ലിമരം കണ്ണിനും നല്ലൊരുകാഴ്ചയാണ്. ഏകദേശം ഒമ്പത് മീറ്റർ വരെ ഉയരത്തിൽ അരിനെല്ലി വളരും. കവർപ്പില്ലാത്ത പുളി രസം കലർന്ന നെല്ലിക്കായ്കൾ ഔഷധഗുണമേറിയതാണ്. നെല്ലിക്കായ്കൾ അച്ചാറുകൾ തയാറാക്കുവാനും ചട്നിക്കും ഉപയോഗിക്കുന്നു. ഇവയുടെ ഇലകളും വേരും ഔഷധഗണമുള്ളവയാണ്. കരളിലെ രക്‌ത ഓട്ടം വർധിപ്പിക്കുന്നതിനും നെല്ലിക്ക ഗുണകരമാണ്. വാതരോഗ പ്രതിവിധിയായി ഇലകളും, വയർ ശുദ്ധീകരിക്കുവാൻ നെല്ലിയുടെ വേരും ഉപയോഗിക്കുന്നു. വിത്തു മുളപ്പിച്ചും, തൈകൾ നട്ടും, തണ്ടു മുറിച്ചുനട്ടും പതിവെച്ചും പുളിനെല്ലിയുടെ പുതിയ ഇനങ്ങൾ ഉണ്ടാക്കാം. എല്ലാത്തരം മണ്ണിലും പുളിനെല്ലി വളരും. തൈകൾക്കു ആവശ്യമായ വെള്ളവും ജൈവ വളവും നല്കി പരിപാലിക്കുന്നത് നല്ല കായ്ഫലം ലഭ്യമാകും.



ap¯in IYbnse Acns\Ãn


പുളിനെല്ലിയുമായി ബന്ധപ്പെട്ട് കൗതുകകരമായ ഒരു പുരാണ കഥയും നിലനില്പ്പുണ്ട്. പാണ്ഡവന്മാരുടെ വനവാസകാലത്ത് പഞ്ചപാണ്ഡവൻമാരും അമ്മ കുന്തിദേവിയും കൂടി കാട്ടിലൂടെ അലഞ്ഞു നടക്കുന്ന അവസരത്തിൽ നെല്ലി മരത്തിൽ നിന്നും ഒരു കായ് ലഭിച്ചുവെന്നും ആ കായ് ആറായി ഭാഗിച്ച് അവർ കഴിച്ചതുകൊണ്ടാണ് നെല്ലിക്കയിൽ പ്രധാനമായും ആറു വരിപ്പുകൾ കാണുന്നതെന്നുമാണ് മുത്തശിമാർ പറയുന്ന ഒരു കഥ.


Fkv. aRvPpfmtZhn

ഫോട്ടോ – ടി.സി. ഷിജുമോൻ.