കൃഷി + ബിസിനസ് = അഭിനവ് ഫാർമേഴ്സ് ക്ലബ്, പൂനെ
കൃഷി + ബിസിനസ് = അഭിനവ് ഫാർമേഴ്സ് ക്ലബ്, പൂനെ
Tuesday, September 13, 2016 3:22 AM IST
<യ> സി. ഹരിഹരൻ

കൃഷിയിടത്തിൽ നിങ്ങൾ ഉത്പാദിപ്പിക്കുന്നവ ഇടനിലക്കാരില്ലാതെ വിൽപന നടത്താൻ കഴിയുമെങ്കിൽ മാത്രം കൃഷിയിലേക്കിറങ്ങിയാൽ മതി, നിങ്ങൾക്കിതു സാധിക്കുന്നില്ലെങ്കിൽ ഒരിക്കലും കൃഷിയിലേക്കി റങ്ങരുത്.

മഹാരാഷ്ട്രയിലെ പൂനെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഭിനവ് ഫാർമേഴ്സ് ക്ലബിന്റെ ചീഫ് വോളന്റിയറായ ധ്യാനേശ്വർ ബോഡ്ഗേയുടെ വാക്കുകളാണിവ.

പൂനെയിലേക്ക് നടത്തിയ കൃഷിപഠനയാത്രയിൽ ഏറെ ആത്മവിശ്വാസം നൽകിയ അനുഭവമായിരുന്നു അഭിനവ് ഫാർമേഴ്സ് ക്ലബ് സന്ദർശനം.

<യ> അഭിനവ് ഫാർമേഴ്സ് ക്ലബ്

ഇന്ത്യയിലെ ആദ്യ ദേശീയ അവാർഡ് കരസ്‌ഥമാക്കിയ കൂട്ടായ്മയുടെ കാർഷിക പ്രവർത്തനങ്ങൾ നാം പഠനവിധേയമാക്കേണ്ടതുണ്ട്. കൃഷിയിലൂടെ മികച്ച വരുമാനമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനപ്രദമായിരിക്കും അഭിനവ് ഫാർമേഴ്സ് ക്ലബിന്റെ പ്രവർത്തനങ്ങൾ.

കർഷകർക്ക് പരിശീലനം, പച്ചക്കറി ഉത്പാദനം, പശുവളർത്തൽ, ജൈവക്കൃഷി, പോളിഹൗസ് കൃഷി, ഫ്ളവർ ഡക്കറേഷൻ, പൂ കൃഷി, ഫാർമർ പ്രൊഡ്യൂസർ കമ്പനി, എന്നിവ ക്ലബിന്റെ പ്രവർത്തന മേഖലകളാണ്.

ഇതെല്ലാം എഴുത്തു കുത്തുകളിൽ മാത്രമാണെന്നു കരുതുന്നവർക്ക് നേരിൽ കണ്ട് മനസിലാക്കാവുന്നതാണ്. ക്ലബിന്റെ ചിട്ടയായ പ്രവർത്തനങ്ങളും അംഗങ്ങളുടെ അർപ്പണ മനോഭാവവും കർഷകർക്ക് നേടിക്കൊടുത്തത് കാർഷിക വൃത്തിയോടുള്ള വിശ്വാസവും സാമ്പത്തിക ഭദ്രതയുമാണ്. 2004 ഓഗസ്റ്റ് 15ന് 850 കർഷകർ ചേർന്നു രൂപം കൊടുത്ത താണ് ഫാർമേഴ്സ് ക്ലബ്. ഇന്ന് മൂന്നിരട്ടി അംഗങ്ങളുമായി 1430 ഹെക്ടറിൽ വിവിധ കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നു. ക്ലബിന്റെ തുടക്കക്കാരനായ ധ്യാനേശ്വർ ബോഡ്ഗേയാണ് ചീഫ് വോളന്റിയർ.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016ലെുേ13ഴയ2.ഷുഴ മഹശഴി=ഹലളേ>

<യ> ധ്യാനേശ്വർ ബോഡ്ഗേ

ഇന്റീരിയർ ഡിസൈനറായിട്ടായിരുന്നു ധ്യാനേശ്വർ ബോഡ്ഗേയുടെ ബിസിനസിലെ തുടക്കം. ആസൂത്രണമില്ലായ്മയാണ് കാർ ഷിക വൃത്തി പരാജയമാകുന്നതിനുള്ള കാരണങ്ങളിൽ പ്രധാനമെ ന്നതായിരുന്നു ഇദ്ദേഹത്തിന്റെ നിഗമനം. കൃഷിയുടെ ആവശ്യകതയെക്കുറിച്ചും സാധ്യതകളെ ക്കുറിച്ചും മനസിലാക്കിയതിനുശേഷമാണ് കൃഷിയിലേക്കിറങ്ങിയത്. ആദ്യമായി സംരംഭം തുടങ്ങുന്ന ഏതൊരാൾക്കും അഭിമുഖീകരിക്കേണ്ടിവരുന്നതുപോലെ കൃഷിയിലെ പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ടുതന്നെയായിരുന്നു തുടക്കം. കൃഷിയിലെ തിരിച്ചടികളിൽ തളരാതെ കൂടുതൽ ആർജ്‌ജവത്തോടെ ഓരോപ്രശ്നങ്ങളും മനസിലാക്കുകയും പരിഹരിക്കുകയും ചെയ്തു കൊണ്ട് കൃഷി വിജയകരമാക്കി.

വിദേശ പച്ചക്കറികൾ, പൂക്കൾ എന്നിവയാണ് പ്രധാനമായും കൃഷിചെയ്തിരുന്നത്. ബാങ്ക് ്ലോണെടുത്ത് തുടങ്ങിയ പോളി ഹൗസ് കൃഷിയിൽ നിന്നുള്ള വരുമാനംകൊണ്ട് മാത്രം, ഒന്നരവർഷത്തിനുള്ളിൽ ലോൺ പൂർണമായും തിരിച്ചടയ്ക്കുവാൻ കഴിഞ്ഞത് ബാങ്കിന്റെ പ്രത്യേക പ്രശംസക്ക് അർഹനായി. കുടുംബം പുലർത്തുന്നതിനുവേണ്ടി കൃഷി സ്‌ഥലം പണയപ്പെടുത്തിയ കർഷകരുടെ ദയനീയാവസ്‌ഥ നേരിൽ കണ്ടു ബോധ്യപ്പെട്ടപ്പോൾ ധ്യാനേശ്വർ ബോഡ്ഗേയുടെ മനസിൽ ഉയർന്നു വന്ന ആശയമായിരുന്നു അഭിനവ് ഫാർമേഴ്സ് ക്ലബ്.

ഇദ്ദേഹം മുൻകൈയെടുത്ത് ചെറിയ സ്‌ഥലത്ത് പൂക്കളും പച്ചക്കറികളും കൃഷിചെയ്യിപ്പിച്ചു. ആവശ്യക്കാർക്ക് ഇടനിലക്കാരില്ലാതെ വിൽപന നടത്തി. തങ്ങൾ ക്ക് ഇതുവരെ ലഭിച്ച വരുമാനത്തിൽ കൂടുതൽ നേടാനായപ്പോൾ കർഷകർക്ക് അത്മവിശ്വാസം കൂടി. ധ്യാനേശ്വറിന്റെ പ്രവർത്തനത്തിന് പിന്തുണയുമായി കൂടുതൽ കർഷകർ എത്തി. ക്ലബിന്റെ തുടക്കത്തിൽ കർഷകരുടെ വിശ്വാസമാർജ്‌ജിക്കൽ അത്ര എളുപ്പമായിരുന്നില്ല. കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഏറെകഷ്ടപ്പെടേണ്ടിവന്നു. കർഷകനെ കൂട്ടിമാർക്കറ്റിൽ എത്തി. തന്റെ ഉത്പന്നത്തിന് ലഭിക്കുന്ന വിലയും മാർക്കറ്റ് വിലയും തമ്മിലെ അന്ത രം കൃഷിക്കാരനെ ബോധ്യപ്പെടുത്തി. തങ്ങളുടെ അധ്വാനത്തിന്റെ പ്രതിഫലവും വിത്തിനും വളത്തിനുമുള്ള ചെലവും ചേർക്കുമ്പോൾ വർഷങ്ങളായി ചെയ്തു കൊണ്ടിരുന്നത് നഷ്ടക്കച്ചവടമാണെന്ന അവബോധം കർഷകരിലുണ്ടാക്കാൻ ധ്യാനേശ്വറിന് കഴിഞ്ഞു.


അഭിനവ് ഫാർമേഴ്സ് ക്ലബ് വഴി കർഷകരുടെ ഉത്പന്നങ്ങൾ ആവശ്യക്കാർക്ക് നേരിട്ട് വിൽക്കു മ്പോൾ 30 മുതൽ 50 ശതമാനം വരെ വിലകൂടുതൽ ലഭിച്ചു. ഉപഭോക്‌താക്കൾക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മാർക്കറ്റുവിലയേക്കാൾ കുറച്ചു നൽകാൻ ക്ലബിനു കഴിഞ്ഞതും വിപണി പിടിക്കാൻ സഹായകമായി.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016ലെുേ13ഴയ3.ഷുഴ മഹശഴി=ഹലളേ>

<യ> ഫാർമേഴ്സ് ക്ലബിന്റെ പ്രവർത്തനങ്ങൾ

ശുദ്ധമായ പച്ചക്കറികളും, പാലും, പാൽ ഉത്പന്നങ്ങളും പൂനെ നഗരത്തിലെവിടെയും ആവശ്യക്കാർക്ക് ഫാർമേഴ്സ് ക്ലബ് എത്തിച്ചുകൊടുക്കുന്നു. ഫോൺകോൾ, എസ്എംഎസ്, ഇമെയിൽ ഇവയിലെതെങ്കിലും മാർഗത്തിൽ ഓർഡർ കൊടുക്കാം, കൂടാതെ പൂനെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ക്ലബ് തുടങ്ങിയ ഔട്ട്ലെറ്റുകളും വിൽപന സജീവമാക്കി.

അഭിനവ് ദൂധ് എന്ന പേരിൽ 100 ശതമാനം ഓർഗാനിക് പാലും, പാൽ ഉത്പന്നങ്ങളും, ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുന്നു. ക്ലബ് മുൻകൈയെടുത്ത് ജൈവവളയൂണിറ്റും നടത്തുന്നു.

സ്വന്തമായോ പാട്ടത്തിനോ ഒരേക്കർ സ്‌ഥലവും രാവിലെ ആറു മുതൽ വൈകുന്നേരം അഞ്ചു വരെ ജോലിചെയ്യാൻ മനസുമുള്ള ആർക്കും, ദിവസവും ആയിരം രൂപ വരുമാനമുണ്ടാക്കുന്ന രീതിയിലേക്ക് കൃഷിയെ മാറ്റിയെടുക്കാം എന്ന് ധ്യാനേശ്വർ പറയുന്നു.

അധ്വാനവും ജോലിയിലെ പിരിമുറുക്കവും നോക്കുമ്പോൾ കുടുംബവുമായി ചേർന്ന് കൃഷിയ്ക്കായി സമയം ചെലവിടുന്നത് എത്ര നല്ലതാണ്. കുടുംബാന്തരീക്ഷം കൂടുതൽ സന്തോഷകരമാവുകയും, മെച്ചപ്പെട്ട വരുമാന മുണ്ടാവുകയും ചെയ്യും. വരും കാലത്ത് ഈയൊരു തിരിച്ചറിവിലേക്ക് ജനങ്ങൾ എത്തുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

<യ> പുഷ്പകൃഷി

അഭിനവ് ഫാർമേഴ്സ് ക്ലബ് സ്ത്രീ കൂട്ടായ്മകളിലൂടെ പുഷ്പ കൃഷിയും നടത്തുന്നു. മാല, ബൊ ക്കെ, അലങ്കാരമാല, എന്നിവയുടെ നിർമാണത്തിൽ വിദഗ്ധപരിശീലനം കൊടുത്തുകൊണ്ട് അധികവരുമാനം സ്ത്രീകൾക്കു ലഭ്യമാക്കുന്നു. ഒരു ഐടി പ്രഫഷണലിനു ലഭിക്കുന്നത്രയും വരുമാനം ഫ്ളോറൽഡേക്കറേഷനിലൂടെ സമ്പാദിക്കുന്ന സ്ത്രീകൾ ഉണ്ടെന്നത് ഫാർ മേഴ്സ് ക്ലബിന്റെ വിജയകിരീടത്തിൽ ഒരു പൊൻ തൂവലാണ്.

ഓർഗാനിക് ഫാമിംഗ്, പശുവളർത്തൽ ജൈവ വള നിർമാണം, പുഷ്പകൃഷി, പോളിഹൗസ് കൃഷി, എന്നിവയിൽ വിദ്യാർഥികൾക്കും, സംഘടനകൾക്കും, വിദഗ്ധ പരിശീലനവും ഫാർമേ ഴ്സ് ക്ലബ് നൽകുന്നു. കൃഷിയിലൂടെ ജീവിതം പുലർത്തുന്നവർ മാത്രമാണ് ഫാർമേഴ്സ് ക്ലബിൽ അംഗങ്ങളായിട്ടുള്ളത്. വരും തലമുറയെ കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ് ക്ലബിന്റെ ഉദ്യേശ ലക്ഷ്യങ്ങളിൽ പ്രധാനം.

നബാർഡിന്റെ ശക്‌തമായ പിന്തുണയാണ് ഫാർമേഴ്സ് ക്ലബിന്റെ നട്ടെല്ലെന്നു പറയാം. ക്ലബിന്റെ പ്രവർത്തനങ്ങൾ യഥാസമയം നിരീക്ഷിക്കുക, നിർദ്ദേശങ്ങളും സഹായങ്ങളും നൽകുക തുടങ്ങിയവയുമായി ബാങ്ക് അഭിനവ് ഫാർമേഴ്സ് ക്ലബ്ബിന് പിന്നി ൽ സേവന സന്നദ്ധനായി നിൽ ക്കുന്നു.

<യ> വാൽകഷണം

നമ്മുടെ പലപ്രോജക്ടുകളും പരാജയമാകുന്നത് മുകളിൽ നിന്ന് എടുക്കുന്ന തീരുമാനങ്ങൾ കർഷകരിലേക്ക് അടിച്ചേൽപ്പിക്കുന്നതുകൊണ്ടാവാം, യഥാർഥകർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കിയുള്ള പ്രോജക്ടുകൾ ഇനിയെങ്കിലും നടപ്പിലാക്കാൻ ശ്രമിച്ചാൽ കാർഷിക മേഘലയിൽ സമൃദ്ധിയുണ്ടാക്കാൻ കഴിയും.

കൂടുതൽ വിവരങ്ങൾക്ക്: സി. ഹരിഹരൻ – 9048002625.