സൗന്ദര്യമുള്ള വീടുകൾക്ക് സുന്ദരമായ മാലിന്യ നിർമാർജനം
സൗന്ദര്യമുള്ള വീടുകൾക്ക് സുന്ദരമായ മാലിന്യ നിർമാർജനം
Tuesday, September 13, 2016 3:21 AM IST
<യ> കെ.എസ്. ഫ്രാൻസിസ്

മാലിന്യമെന്നത് അസ്‌ഥാനത്തുള്ള വിഭവമാണ് – ഇതാണ് സുമേഷിന്റെ അഭിപ്രായം. മാലിന്യം ആ അവസ്‌ഥയിലെത്തുന്നതിനുമുമ്പ് മിത്രമായി കാണാൻ പഠിച്ചാൽ മാലിന്യനിർമാർജനം പ്രശ്നമേയല്ലന്നാണ് തിരുവനന്തപുരം സ്വദേശി കിഴക്കേതൈയിൽ സുമേഷ് ഐസക് എന്ന ബിഎസ്സി ഫോറസ്ട്രി ബിരുദധാരി പറയുന്നത്.

തിരുവനന്തപുരത്തെ തിരക്കുള്ള ജനവാസകേന്ദ്രത്തിൽ താമസം തുടങ്ങിയപ്പോഴാണ് ഈ യുവാവ് മാലിന്യനിർമാർജനത്തെകുറിച്ച് ആലോചിച്ചത്. മാലിന്യം പ്ലാസ്റ്റിക് കാരിബാഗുകളിലാക്കി ഉപേക്ഷിക്കുന്നതു കണ്ട സുമേഷ് മാലിന്യനിർമാർജനം ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. ഇതോടെ ഇതിനുള്ള ഗവേഷണവും പഠനവും തുടങ്ങി.

മാലിന്യത്തെ ഉറവിടത്തിൽ സംസ്കരിച്ച് മിത്രമാക്കാനുള്ള പരീക്ഷണം വിജയിച്ചതിന്റെ ത്രില്ലിലാണ് ഈ യുവാവ്. പൂന്തോട്ട ത്തിനൊപ്പം സ്‌ഥാപിക്കാവുന്ന ബയോഗ്യാസ് പ്ലാന്റാണ് സുമേ ഷിന്റെ ഡിസൈനിൽ രൂപപ്പെട്ടി രിക്കുന്നത്.

മോടിയിൽ മുന്തിനിൽക്കുന്ന വീടുകളിൽ മോടിയോടെ സ്‌ഥാപിക്കാവുന്ന പ്ലീറ്റഡ് ഡോം ബയോഗ്യാസ് പ്ലാന്റാണ് സുമേഷിന്റെ കണ്ടുപിടിത്തം. നിലവാരം കൂടിയ എൽഎൽഡിപി ടാങ്കുകളിൽ ശാസ്ത്രീയമായി തയാറാക്കിയ കമ്പോസ്റ്റിംഗ് സംവിധാനത്തിലൂടെ പാചകവാതകവും ജൈവവളവും ഉത്പാദിപ്പിക്കാം.

2006–ൽ സുമേഷ് ആരംഭിച്ച ഗവേഷണം 2009–ഓടെ ഫലപ്രാപ്തിയിലെത്തി. അന്നു സ്‌ഥാപിച്ച പ്ലാന്റുകൾ ഇന്നും കേടുകൂടാതെ ഉപയോഗിക്കുന്നവർ നിരവധിയുണ്ടെന്നും സുമേഷ് പറയുന്നു. സുമേഷ് തന്റെ കണ്ടുപിടിത്തത്തിന് പേറ്റന്റിനും അപേക്ഷിച്ചിട്ടുണ്ട്. 2009–ൽ അപേക്ഷ നൽകിയ പേറ്റന്റ് ഈവർഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.

പൂർണമായും സീൽചെയ്ത പ്ലാന്റാണ് സുമേഷിന്റേത്. അന്തരീക്ഷ വായു ദുർഗന്ധമുണ്ടാക്കുമെന്നതിനാലാണിത്.സെപ്ടിക് ടാങ്കിന്റെയും കല്ലറകളുടെയും ശാസ്ത്രീയതയാണ് ഇവിടെയും ഉപയോഗിക്കുന്നത്.

ഭംഗിയായി രൂപകൽപന ചെയ്തിരിക്കുന്ന എൽഎൽഡിപി പ്ലാന്റിന്റെ മുകൾഭാഗത്തെ കുഴലിലൂടെയാണ് ജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. ഇവിടെ അഴുകൽ ആരംഭിക്കും. ഇതിനുമുകളിൽ വീണ്ടും ജൈവ വസ്തുക്കൾ നിക്ഷേപിക്കുമ്പോൾ ആദ്യത്തേത് അഴുകി പാചകവാതകമായി മാറും. പിന്നീട് ഇത് ആൽക്കലൈൻ അവസ്‌ഥയിൽ എത്തിച്ചേരും. ടാങ്കുമായി ഘടിപ്പിച്ചിരിക്കുന്ന കുഴലിലൂടെയെത്തുന്ന ഗ്യാസ്, ബാഗുകളിൽ സംഭരിച്ച് ഉപയോഗിക്കുകയും ചെയ്യാം.


ടാങ്കിനുമുകളിൽ ഘടിപ്പിച്ചിരിക്കുന്ന ബോളോയാണ് മറ്റൊരു സവിശേഷത. ടാങ്ക് ഉപയോഗിക്കാതെയിരുന്നാൽ ടാങ്കിലെ സ്ലറിക്കുമുകളിൽ പാട രൂപപ്പെടും. ഇതില്ലാതാക്കാൻ ബോളോ പ്രയോജനപ്പെടും. സാധാരണ ഒരു കുടുംബത്തിൽ ദിവസം മൂന്നുകിലോ ഉപയോഗശൂന്യമായ ജൈവ വസ്തുക്കൾ ഉണ്ടാകുമെന്നാണ് കണക്ക്. അത്തരം ഒരു പ്ലാന്റ് പ്രവർത്തനക്ഷമമാക്കാൻ നാലുബക്കറ്റ് ചാണകം പ്രാഥമികമായി ആവശ്യംവരും. പിന്നീടിത് ഒരു ദീർഘകാല വേസ്റ്റ് മാനേജുമെന്റ് സംവിധാനമായി ഉപയോഗിക്കാം.

സുമേഷിന്റെ ടാങ്കിന്റെ രൂപകൽപനയുടെ പ്രത്യേകതകൊണ്ട് ടാങ്കിനുള്ളിൽ വസ്തുക്കൾ തടഞ്ഞുനിന്ന് പ്ലാന്റിന്റെ പ്രവർത്തനം നിലയ്ക്കില്ല. നിശ്ചിത സമ്മർദത്തിനു മുകളിലായി വരുന്ന ഗ്യാസിനെ അപകടരഹിതമായി പുറത്തേക്കു തള്ളിവിടുന്നതിനുള്ള സംവിധാനമുണ്ട്. ഈർപ്പം ഫിൽറ്ററിൽ തടഞ്ഞ് ഗ്യാസ് മാത്രമാണ് സ്റ്റൗവിലെത്തുന്നത്. അതിനാൽ സ്റ്റൗ കേടുകൂടാതിരിക്കും. ഹോസിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാകും. പ്ലാന്റിനുള്ളിൽ തീ കടക്കാതിരിക്കാനുള്ള സംവിധാനവുമുണ്ട്.

ഒരുപയോഗം കഴിഞ്ഞ് അവശേഷിക്കുന്ന ‘വേസ്റ്റ്’ ബയോഗ്യാസാക്കിയും ജൈവവളമാക്കിയും വീണ്ടും പ്രയോജനപ്പെടുത്താം. സുമേഷിന്റെ ഈ റീ–സൈക്ലിംഗ് പ്രക്രിയയ്ക്ക് ദുർഗന്ധം ഇല്ലേയില്ല. ബയോഗ്യാസ് ഇഷ്‌ടാനുസരണം എവിടെവേണമെങ്കിലും ശേഖരിച്ചുവയ്ക്കാം. എല്ലാത്തിനുമായി തുച്ഛമായ സ്‌ഥലമേ വേണ്ടൂ. കൊതുകും ഈച്ചയും ഉൾപ്പെടെയുള്ള ക്ഷുദ്രജീവികളുടെ ആക്രമണവും ഉണ്ടാകില്ല. ഇഷ്‌ടാനുസരണം സൂക്ഷിച്ചുവച്ച് ഉപയോഗിക്കാവുന്ന റിന്യൂവബിൾ എനർജി ബയോഗ്യാസാണ് ഇതിലൂടെ നിർമിക്കുന്നത്.

ഇതിനോടകം നിരവധി പുരസ്കാരങ്ങളും ഈ യുവാവിനെ തേടിയെത്തിയിട്ടുണ്ട്. ലോകോത്തര ഇന്നോവേഷൻ മത്സരമായ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> എകഇഇക ഘീരസവലലറ ങമൃശേി ഇന്ത്യ ഇന്നോവേഷൻ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട 60 കണ്ടുപിടിത്തങ്ങളിൽ സ്‌ഥാനംനേടാൻ സുമേഷിന്റെ കണ്ടുപിടിത്തത്തിനായി. വിൽഗ്രോ കോമ്പറ്റീഷനിൽ മികച്ച 20 കണ്ടുപിടിത്തങ്ങളിൽ ഒന്നായിരുന്നു. 2010–ലെ ഇന്ത്യൻ സയൻസ് കോൺഗ്രസിലും പങ്കെടുത്തു. സിക്കിം സർക്കാർ സുമേഷിന്റെ കണ്ടുപിടിത്തം ഉപയോഗപ്പെടുത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9447903147.
ഋാമശഹ: ശമെമരൌാലവെ*ഴാമശഹ.രീാ