ഇനി ബെൽറ്റും സ്മാർട്ട്
ഇനി ബെൽറ്റും സ്മാർട്ട്
Tuesday, September 13, 2016 2:32 AM IST
ബെൽറ്റ് ഉപയോഗിക്കുന്നത് എന്തിനാണ്? പാന്റ്സും മുണ്ടും മുറുക്കാനും ഫാഷനുവേണ്ടിയാണെന്നുമൊക്കെ പല ഉത്തരങ്ങളും ലഭിച്ചേക്കാം. എന്നാൽ ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയാണ് ബെൽറ്റ് ധരിക്കുന്നതെന്ന് ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ? ഇനി വിശ്വസിക്കേണ്ടി വരും.

വെൽറ്റ് എന്ന സ്മാർട്ട് ബെൽറ്റാണ് ആരോഗ്യ സംരക്ഷണത്തിനായി തയ്യാറായിരിക്കുന്നത്. സൗത്ത് കൊറിയൻ ഹെൽത്ത് കെയർ ടെക് കമ്പനിയാണ് പുതിയ ഉപകരണത്തിന്റെ പിന്നിൽ. പുതുമനിറഞ്ഞ ഫാഷനുകളിലാണ് വെൽറ്റ് പുറത്തിറക്കുന്നതെന്നാണ് അണിയറക്കാർ പറയുന്നത്. അരയിൽ ധരിക്കുന്ന വെൽറ്റിലെ പിടോമീറ്റർ എത്ര ദൂരം നടന്നുവെന്നും എത്രമാത്രം കലോറി എരിയിച്ചെന്നും അളക്കും. മാത്രമല്ല എത്ര സമയം ഇരുന്നുള്ള ജോലി ചെയ്തുവെന്നും വ്യായാമത്തിന്റെ കുറവ് എത്രമാത്രമുണ്ടെന്നുമുള്ള ടിപ്പും വെൽറ്റ് തരും.


വെൽറ്റിന്റെ മൊബൈൽ ആപ്പിലൂടെയാണ് പരിശോധനാ ഫലവും ടിപ്പും ലഭിക്കുന്നത്. 28 മുതൽ 44 ഇഞ്ച് അരവണ്ണമുള്ളവർക്കുള്ള ബെൽറ്റാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 20 ദിവസം വരെ ബാറ്ററി നിൽക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

<യ> –സോനു തോമസ്