ജോർജ് ജോസഫിന്റെ തോപ്പിൽ ഇതു പഴക്കാലം
ജോർജ് ജോസഫിന്റെ തോപ്പിൽ ഇതു പഴക്കാലം
Thursday, September 8, 2016 4:29 AM IST
<യ> റെജി ജോസഫ്

കേരളത്തിലെ ഏറ്റവും വൈവിധ്യമുള്ള പഴത്തോട്ടത്തിന്റെ ഉടമയാണ് കാന്തല്ലൂർ എസ്എച്ച് ഹൈസ്കൂളിലെ അധ്യാപകനായ ജോർജ് ജോസഫ് തോപ്പൻ. ഇദ്ദേഹത്തിന്റെ അഞ്ചേക്കർ പുരയിടത്തിൽ ആപ്പിൾ, മൾബറി, ഓറഞ്ച്, പ്ലം, ബ്ലാക്ക് ബെറി, പാഷൻ ഫ്രൂട്ട് തുടങ്ങി 70 ഇനം പഴവർഗങ്ങൾ വ്യാവസായികാടിസ്‌ഥാനത്തിൽ ഉത്പാദിപ്പിക്കുന്നു. അതിലുപരി ദിവസം നൂറുകണക്കിന് വിനോദസഞ്ചാരികളും കർഷകരും സന്ദർശിക്കുന്ന മാതൃതാ തോട്ടം.

പ്ലം, സ്ട്രോബെറി, മുസംബി, ലിച്ചി, അവകാഡോ, രസ്ബെറി, പീച്ച് തുടങ്ങി പല രാജ്യങ്ങളിൽനിന്നു കുടിയിറങ്ങി വന്ന ഇനങ്ങളിൽ വൈവിധ്യമുള്ള പഴവർഗങ്ങളാണിവിടെയുള്ളത്. റെഡ് ഡലീഷ്യസ്, ഗ്യാനിഗോൾഡ്, ഗ്യാനിസ്മിത്ത്, പാർലെ ബട്ടി എന്നിങ്ങനെ സ്വദേശിയും വിദേശിയുമായി 45 ഇനം ആപ്പിളും ഇവിടെയുണ്ട്.

ബ്ലാക്ക് ബെറി പഴത്തിന് കിലോയ്ക്ക് 1500 രൂപയാണ് വില. വിളവെടുത്താൽ 12 മണിക്കൂറിനുള്ളിൽ കേടാകും. അതിനാൽ ആവശ്യമനുസരിച്ചാണ് വിളവെടുപ്പ്. ഇംഗ്ലണ്ടിൽ നിന്നാണ് തോപ്പൻസ് ഫാമിൽ ബ്ലാക്ക് ബെറി തൈകൾ എത്തിയത്. ഇതിൽ നിന്ന് നാനൂറോളം ചുവടുകൾ വികസിപ്പിച്ചെടുക്കുകയാണ് ചെയ്തത്. നടീൽ കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ വിളവു ലഭിച്ചു തുടങ്ങും. തുടർച്ചയായി പത്തു വർഷം വരെ വിളവു ലഭിക്കും. ഒരു ചെടിയിൽനിന്നു പന്ത്രണ്ട് കിലോഗ്രാം വരെ വിളവു ലഭിക്കാറുണ്ട്. എന്നാൽ ഇത്തവണ നാലു കിലോയായിരുന്നു ശരാശരി വിളവ്.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016ലെുേ08ുമ2.ഷുഴ മഹശഴി=ഹലളേ>


രാസവളം കയറ്റാത്ത ഈ മണ്ണിൽ ചാണകം മാത്രമാണ് വളമായി ഉപയോഗി ക്കുന്നത്.
ഫാമിൽ 100 ആപ്പിളുകൾ വീതം കായിടുന്ന അഞ്ഞൂറിലേറെ ആപ്പിൾ മരങ്ങളിൽ വിളവെടുപ്പുകാലമാണ്. ഫെബ്രുവരിയിൽ പൂവിട്ടാൽ ജൂലൈയിലാണ് ആപ്പിളിന് വിളവെടുപ്പ്. ഇക്കൊല്ലം കാറ്റും മഴയും കൂടുതലായതിനാൽ വിളവെടുപ്പ് ഓഗസ്റ്റിലായി. കിഴക്കിന്റെ കാഷ്മീരായ മറയൂരിൽ ആപ്പിൽ നട്ടിരുന്നെങ്കിലും ആദ്യമായി വ്യാവസായിയിക അടിസ്‌ഥാനത്തിൽ ആപ്പിൾ കൃഷി ആരംഭിച്ചത് ജോർജാണ്.
പുറം മഞ്ഞനിറവും ഉള്ളിൽ വെളുത്ത കാമ്പുമുള്ള മെക്സിക്കൻ ഇനം പാഷൻ ഫ്രൂട്ടാണ് ഇവിടെ പന്തൽ വിരിച്ചു ഫലവും തണലും തരുന്നത്. വർഷം നാലു തവണ കായ്ഫലം തരും. പഴത്തിന് കിലോ വില 125 രൂപവരെ ലഭിക്കും. പൂർണമായും ജൈവവളത്തിൽ വിളയുന്ന ആപ്പിളുകൾ വിഷമോ മെഴുകോ ഇല്ലാത്തതിനാൽ വിലയെന്തായാ ലും വാങ്ങുന്നതിന് സഞ്ചാരികൾക്കു താത്പര്യമാണ്.

പ്ലം മരത്തിൽ വിളവെടുപ്പ് ഏപ്രിലിലാണ്. കാന്തല്ലുർ പ്രദേശത്ത് സ്വഭാവികമായി വളരുന്ന കാട്ട് ആപ്പിൾ എന്നു വിളിക്കുന്ന സസ്യത്തിൽ ബഡ് ചെയ്താണ് ആപ്പിൾ ചെടികൾ കൃഷി ചെയ്യുന്നത്. നടീൽ കഴിഞ്ഞ് നാലാം വർഷം മുതൽ കായ്ഫലം ലഭിക്കും. തണുത്ത കാലാവസ്‌ഥയാണ് പഴം കായ്ക്കുന്ന ഈ മരങ്ങൾക്കെല്ലാം ആവശ്യം. കാലാവസ്‌ഥയിൽ യൂറോപ്പിന്റെ ഒരു ചെറുപതിപ്പായ കാന്തല്ലൂരിൽ ഏറെക്കുറെ എല്ലാ പഴവൃക്ഷങ്ങളും നന്നായി വളരുമെന്നാണ് ജോർജിന്റെ അനുഭവം. ജോർജ് ജോസഫ് ഫോൺ: 9495021741.