കൃഷിക്കും ഡ്രോൺ
കൃഷിക്കും ഡ്രോൺ
Thursday, September 8, 2016 4:27 AM IST
കല്യാണത്തിന് പങ്കെടുക്കാനെത്തുന്നവർ തലയ്ക്കുമുകളിൽ വട്ടമിട്ടു പറക്കുന്ന നാലു കാലുള്ള യന്ത്രത്തെ കൗതുകത്തോടെ നോക്കി നിന്നിരുന്ന ഒരുകാലമുണ്ടായിരുന്നു. ഡ്രോൺ എന്ന ഓമനപേരിലറിയപ്പെടുന്ന ഈ പറക്കും കാമറകൾ വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധയാകർഷിച്ചു. ഇന്ന് ഡ്രോൺ കാമറ ഉപയോഗിക്കാത്ത കല്യാണങ്ങൾ കുറവാണ്. മിക്ക സിനിമകളിലും ഡ്രോൺ ഉപയോഗിച്ചുള്ള ഷോട്ട് ഒഴിവാക്കാനാവാത്തതായി മാറി.

സിനിമകൾക്കും കല്യാണത്തിനും മാത്രമാണ് ഡ്രോൺ കാമറകൾ ഉപയോഗിക്കുന്നതെന്ന് ധരിച്ചാൽ തെറ്റി. കൃഷിക്കായി ഡ്രോൺ കാമറകൾ ഉപയോഗിക്കുന്നത് വ്യാപകമാകുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ബ്രിട്ടണിൽ 18 ശതമാനം കൃഷിക്കാർ ഡ്രോൺ കാമറ ഉപയോഗിക്കുന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സർവേയ്ക്കും ഫോട്ടോയെടുത്ത് വിളകളുടെ ഗുണനിലവാരും പരിശോധിക്കാനും കൃഷിയിടം നിരീഷിക്കാനായുമാണ് ഡ്രോൺ കാമറ സാധാരണ ഉപയോഗിക്കുന്നത്.


മാർക്കറ്റിൽ വില കൂടിയതും കുറഞ്ഞതുമായി നിരവധി ഡ്രോൺ കാമറകൾ ലഭ്യമാണ്. ഇപ്പോൾ പല സ്‌ഥലങ്ങളിലും ഡ്രോൺ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇതു മാറുന്നതോടെ പത്തുവർഷത്തിനുള്ളിൽ ഡ്രോണിന്റെ ഉപയോഗം വളരെയധികം കൂടുമെന്നാണ് റിപ്പോർട്ട്.