ഇരുമെയ്യാണെങ്കിലും മനമൊന്നായ്...
ഇരുമെയ്യാണെങ്കിലും മനമൊന്നായ്...
Wednesday, September 7, 2016 4:37 AM IST
ഭാര്യ– ഭർതൃബന്ധത്തിൽ ഏറ്റവും പവിത്രമായ ഒന്നുതന്നെയാണ് ലൈംഗികത. പരസ്പരം സ്നേഹം പങ്കുവയ്ക്കലാണ് ആരോഗ്യകരമായ ലൈംഗികതയുടെ അടിത്തറ. ലൈംഗികത മാത്രമല്ല ജീവിതമെന്നും ഓർമിക്കുക. എന്നാൽ ലൈംഗികജീവിതമില്ലാതെ ദാമ്പത്യജീവിതം പൂർണമാകുന്നില്ല.

<യ>ഭാവനയെ പുറത്തുനിറുത്താം

സുഹൃത്തുക്കളിൽനിന്നു കേട്ട വിവരണങ്ങളും സുഹൃത്തുക്കൾക്കൊപ്പം കണ്ട വീഡിയോകളുടെ സ്വാധീനവും വിവാഹിതരായ കൂട്ടുകാർ നൽകുന്ന അതിശയോക്‌തി കലർന്ന അനുഭവങ്ങളും ചേർന്ന ഭാവനയുടെ ചിറകിലേറിയാണ് പലരും ദാമ്പത്യ ജീവിതത്തിലേക്കു കടക്കുന്നത്. അതൊന്നും യാഥാർഥ്യമല്ലെന്നു തിരിച്ചറിയാൻ സമയമെടുക്കും. അതിനാൽ ഭാവനയെ പുറത്തു നിറുത്തിവേണം കിടപ്പറയിലെത്താൻ.

തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകളിൽ വളർന്ന രണ്ടു വ്യക്‌തികൾ ഒന്നായി ഇണങ്ങിച്ചേരാൻ സമയമെടുക്കുമെന്ന യാഥാർഥ്യം ആദ്യമേ മനസിലാക്കണം. ശരീരങ്ങൾ സൗഹൃദത്തിലാവുന്നതുവരെ വിവാഹിതർ കാത്തിരിക്കുക എന്നതു ലൈംഗികതയിൽ പ്രധാനപ്പെട്ടതാണ്.

<യ>പരസ്പരം മനസിലാക്കാം

പരസ്പരം മനസിലാക്കുക എന്നതാണു ലൈംഗിക ജീവിതത്തിൽ ഏറ്റവും പ്രധാനം. പരസ്പരമുള്ള പരിഗണനയിൽ നിന്നാണ് ആസാദ്യകരമായ ലൈംഗികത സാധ്യമാകുക. അന്യോന്യം എങ്ങനെ തൃപ്തിപ്പെടുത്താനാവുമെന്നും ആഗ്രഹങ്ങളും ബലഹീനതകളും രുചികളുമൊക്കെ പങ്കാളിയോടു തുറന്നു പറയാം.

പലപ്പോഴും പങ്കാളിയുടെ മാനസിക–ശാരീരിക അവസ്‌ഥകൾ ലൈംഗികതയെ ബാധിക്കാറുണ്ട്. കഠിനമായ ജോലിയും ദീർഘയാത്രകളും ഓഫീസിലെ പ്രശ്നങ്ങളും പരിഹാരം കാണാൻ സാധിക്കാത്ത വീട്ടിലെ നിരവധി പ്രശ്നങ്ങളും ലൈംഗികതയെ ബാധിക്കാറുണ്ട്. ഇത്തരം അവസരങ്ങളിൽ പങ്കാളിയുടെ താത്പര്യമില്ലായ്മയെ കുറ്റപ്പെടുത്തരുത്. അവരെ പിന്തുണയ്ക്കുക. പങ്കാളിയുടെ മൂഡ് മനസിലാക്കുക എന്നതാണു ലൈംഗികതയിലെ പരിഗണന.

<യ>കിടപ്പറ പോർക്കളമല്ല

ലൈംഗികതയെ ഗുസ്തിയായി കണക്കാക്കുന്ന ചിലരെങ്കിലും ഉണ്ടാകും. ആ പ്രവണത ശരിയല്ല. സ്നേഹത്തിലേക്കുള്ള വഴിയാണ് ലൈംഗികത. പരസ്പരം അംഗീകരിച്ചും സഹകരിച്ചും മാത്രമേ അതിൽ വിജയിക്കാനാവൂ. രണ്ടു മനസുകളും ശരീരവും പരസ്പരം ലയിച്ച് ഒന്നാവുന്ന സന്തോഷത്തിന്റെ നിമിഷങ്ങൾ മാത്രമാവണം ലൈംഗികതയിൽ ഉണ്ടാവേണ്ടത്.

ഇന്റർനെറ്റും അശ്ലീല സൈറ്റുകളും ഒരിക്കലും ഇത്തരം കാര്യങ്ങളിൽ ശാസ്ത്രീയ അവബോധം വർധിപ്പിക്കുന്നില്ല. അതൊക്കെ കൗതുകത്തിനു മാത്രമാകാം. ഒരിക്കലും അത് ലൈംഗികതയുടെ പാഠപുസ്തകമാവരുത്. ഒറ്റരാത്രിക്കൊണ്ട് സുഖാനുഭൂതിയുടെ തീരമണയാം എന്നു കരുതുമ്പോഴാണ് ചെറിയ പരാജയങ്ങൾ പോലും ലൈംഗിക ജീവിതത്തിൽ കനത്ത ക്ഷതമേൽപ്പിക്കുന്നത്.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ലെുേ07്മ2.ഷുഴ മഹശഴി=ഹലളേ>

<യ>പരിഗണന അതു മറക്കരുത്

ഭർത്താവിൽ നിന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത് എന്തെന്ന് ചോദിച്ചാൽ 95 ശതമാനം സ്ത്രീകളും പറയുന്ന ഉത്തരം പരിഗണന എന്നതായിരിക്കും. എപ്പോഴും എവിടെയും പങ്കാളിയെ പരിഗണിക്കാൻ സാധിക്കണം. ഒരു നോക്കിലൂടെയും വാക്കിലൂടെയും തലോടലിലൂടെയും ഞാൻ നിനക്കൊപ്പമുണ്ട് എന്നു പങ്കാളിയെ ബോധ്യപ്പെടുത്താൻ സാധിക്കണം. ആ നിശബ്ദമായ പിന്തുണയാണ് ഓരോ സ്ത്രീയും പങ്കാളിയിൽ നിന്നും ആഗ്രഹിക്കുന്നതും. കിടപ്പറയിലും ആ പരിഗണന സ്ത്രീ ആഗ്രഹിക്കും. അതിനാൽ പങ്കാളിയെ ലൈംഗികതയിൽ പരിഗണിക്കൂ. മറകളില്ലാതെ സ്നേഹിക്കൂ.

<യ> കുറ്റപ്പെടുത്തല്ലേ

ലൈംഗിക ജീവിതത്തിൽ പങ്കാളികൾ പരസ്പരം കുറ്റപ്പെടുത്തുന്നത് ഒഴിവാക്കണം. പങ്കാളിയിൽ നിന്ന് കുറവുകൾ ഉണ്ടെങ്കിൽ അത് തുറന്നുപറയാം; പക്ഷേ കുറ്റപ്പെടുത്തുന്ന രീതിയിലാവരുതെന്നു മാത്രം.


<യ> രോഗം ലൈംഗികാനന്ദത്തിന് തടസമാകുന്നു

രോഗംകൊണ്ട് ആരും ഭക്ഷണം ഒഴിവാക്കുന്നില്ല. ചില നിയന്ത്രണങ്ങൾ പാലിക്കുന്നു. അതുപോലെതന്നെയാണ് ലൈംഗികതയുടെ കാര്യവും. രോഗം വന്നാൽ ചില നിയന്ത്രണങ്ങളോടെ ലൈംഗികത ആസ്വദിക്കാൻ സാധിക്കും.

രക്‌തസമ്മർദവും പ്രമേഹവും ലൈംഗിക ജീവിതത്തിനു തടസം സൃഷ്ടിക്കുന്നവയാണ്. ഇവയെ നിയന്ത്രിക്കണം. ഹൃദ്രോഗം ലൈംഗികതയ്ക്കു തടസമാകുന്നില്ലെങ്കിലും അധികം ആയാസമുള്ള ലൈംഗികരീതികൾ ഉപേക്ഷിക്കേണ്ടിവരും. എങ്കിലും രോഗങ്ങൾ ലൈംഗികത അവസാനിപ്പിക്കാനുള്ള സിഗ്നലുകളല്ല. ഓരോരുത്തർക്കും അനുയോജ്യമായ രീതിയിൽ ലൈംഗികത ആസ്വദിക്കുകയാണു വേണ്ടത്. ഇങ്ങനെ ചില നിയന്ത്രണങ്ങൾകൊണ്ടും പങ്കാളിയുടെ സഹകരണംകൊണ്ടും ലൈംഗികജീവിതം തുടരാൻ രോഗാവസ്‌ഥയിലും സാധിക്കുന്നതാണ്.

<യ>പ്രായം പ്രശ്നമല്ല

അയ്യോ ഈ പ്രായത്തിലോ എന്ന് നാണിക്കാൻ ലൈംഗികതയിൽ യാതൊന്നുമില്ല. ഏതു പ്രായത്തിലും ലൈംഗികത ആസ്വദിക്കാം. ലൈംഗികതയുടെ അടിസ്‌ഥാനം പ്രായമല്ല, മനസാണ്.

ശരീരത്തിന്റെ ഇഷ്ടങ്ങളെ അടക്കിവെയ്ക്കാതെ, പിരിമുറുക്കം അയച്ചുവിടുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗം കൂടിയാണ് ലൈംഗികത. ഉറക്കം, ഭക്ഷണം എന്നിവയ്ക്കൊപ്പം മൈഥുനം കൂടിയാണു ശരീരത്തിന്റെ ആരോഗ്യത്തെ നിലനിറുത്തുന്നതെന്ന് ആയുർവേദം പറയുന്നു.

മുപ്പതുവയസിൽ ലൈംഗികജീവിതം ആസ്വദിക്കുന്നതുപോലെ ഇരുപതുവർഷങ്ങൾക്കു ശേഷം ലൈംഗികജീവിതം ആസ്വദിക്കണമെന്ന് വാശിപിടിക്കുന്നതിലും കാര്യമില്ല. അത് അതൃപ്തിക്കും നിരാശയ്ക്കും വഴിതെളിക്കുകയേയുള്ളു. മാറ്റങ്ങളെ സന്തോഷത്തോടെ ഉൾക്കൊണ്ടാൽ നിരാശപ്പെടേണ്ടി വരില്ല.

പ്രായം കൂടുമ്പോൾ കൂടുതൽ പക്വമായ ലൈംഗികതയിലേക്കു മാറണം. ഇരുവരുടെയും ശാരീരികമായ ന്യൂനതകൾ പങ്കാളികൾ ഇരുവരും മനസിലാക്കണം. അതനുസരിച്ച് കൂടുതൽ പരിഗണനയും വേണം. പങ്കാളിയെ നിരാശപ്പെടുത്താതെ, തന്റെ ആനന്ദങ്ങളോടു ചേർത്തുനിർത്താൻ ശ്രദ്ധിക്കണം. ഇങ്ങനെയായാൽ പ്രായത്തിനും ആരോഗ്യത്തിനും അനുഗുണമായ രീതിയിൽ ഏതു പ്രായത്തിലും ലൈംഗികത ആസ്വദിക്കാം.

<യ>ആരോടു പറയണം

ലൈംഗികതയെ സംബന്ധിച്ച സംശയങ്ങളും ചോദ്യങ്ങളും ആരോടു ചോദിക്കണം. എവിടെനിന്ന് ശരിയായ ഉത്തരം ലഭിക്കും. ഇന്നത്തെ തലമുറ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണിത്. ദാമ്പത്യജീവിതം വേർപിരിയലിന്റെ വക്കിലെത്തുന്നതുവരെ സ്വന്തം വീട്ടുകാരോടു പോലും പറയാതെ പലരും മറച്ചുവയ്ക്കുന്നു. ദാമ്പത്യബന്ധത്തിന്റെ തകർച്ചയ്ക്കു കാരണം ലൈംഗികപ്രശ്നങ്ങളാണെങ്കിൽ ജീവിതം തകർന്നാലും അക്കാര്യം സ്വന്തം വീട്ടുകാരോടുപോലും തുറന്നുപറയാൻ പലർക്കും മടിയാണ്.

ചിലപ്പോൾ അബദ്ധധാരണകളോ, കൗമാര–യൗവനങ്ങളിൽ ലഭിച്ച പാഠങ്ങളോ, കൂട്ടുകാരിൽ നിന്നു ലഭിച്ച തെറ്റായ ഉപദേശങ്ങളോ ആവാം വികലമായ ലൈംഗികതയ്ക്കും ജീവിതത്തിലെ അസ്വാരസ്യത്തിനും കാരണം. ശരിയായ ഉപദേശം ലഭിച്ചിരുന്നെങ്കിൽ, ഇവർക്കൊരുപക്ഷേ തങ്ങളുടെ തെറ്റുകളെ ഒഴിവാക്കാൻ സാധിക്കുമായിരിക്കും. നിർഭാഗ്യവശാൽ പലർക്കും അത്തരമൊരു അവസരം ലഭിക്കുന്നില്ല.

ശരീരത്തിന് അസുഖം വരുമ്പോൾ ഡോക്ടറെ കാണുന്നതുപോലെ തന്നെയാണ് മനസിന് അസുഖം വരുമ്പോൾ മനഃശാസ്ത്രജ്‌ഞന്റെയോ കൗൺസലറുടെയോ സഹായം തേടുന്നത്. അതിൽ ലജ്‌ജിക്കേണ്ടതായി യാതൊന്നുമില്ല. വീട്ടുകാരോടോ, സുഹൃത്തുക്കളോടോ തുറന്നുപറയാനാവാത്ത കാര്യങ്ങൾ സംസാരിക്കാനൊരു അവസരം എന്നുമാത്രം കരുതിയാൽ മതി.

<യ>സീമ മോഹൻലാൽ